Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വാട്‌സ്‌ആപ്പിൽ ഗുരുതര സുരക്ഷാ വീഴ്ച; പിഴവ് ചൂണ്ടിക്കാണിച്ച മലയാളി വിദ്യാര്‍ത്ഥിയ്ക്ക് ഫേസ്ബുക്കിന്റെ വക അനുമോദനവും പാരിദോഷികവും

19 JUNE 2018 08:46 PM IST
മലയാളി വാര്‍ത്ത

വാട്‌സ്‌ആപ്പിന്റെ ഗുരുതര സുരക്ഷാ വീഴ്ച കണ്ടെത്തിയ മലയാളി എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയ്ക്ക് ഫെയ്‌സ്ബുക്കിന്റെ ഹാള്‍ ഓഫ് ഫെയിം അംഗീകാരവും പാരിതോഷികവും ലഭിച്ചു. വാട്‌സ്‌ആപ്പ് ചാറ്റ് വഴി അയക്കുന്ന കോണ്‍ടാക്റ്റ് ഫയലുകളുപയോഗിച്ച്‌ മറ്റൊരാളുടെ ഫോണിനെ പ്രവര്‍ത്തന രഹിതമാക്കാന്‍ സാങ്കേതിക വിദഗ്ദനായ ഒരു കുറ്റവാളിയ്ക്ക് സാധിക്കുമെന്നാണ് എറണാകുളം മരട് സ്വദേശിയായ പ്രതീഷ് പി നാരായണന്‍ എന്ന 20 വയസുകാരന്‍ കണ്ടെത്തിയത്.

ഏപ്രിലിലാണ് വാട്‌സ്‌ആപ്പിലെ ഈ സുരക്ഷാ പ്രശ്‌നം പ്രതീഷ് ഫെയ്‌സ്ബുക്ക് അധികൃതരെ അറിയിച്ചത്. എന്നാൽ പിന്നീട് രണ്ട് മാസമെടുത്തു പ്രശ്‌നം പരിഹരിക്കാന്‍.

ബഗ്ഗിന്റെ പ്രവര്‍ത്തനം ഇങ്ങനെ

ഒരു അക്രമി കോണ്‍ടാക്റ്റ് ഫയലുകള്‍ വഴി പേലോഡ് ( payload) എന്ന് വിളിക്കുന്ന വലിയ അളവിലുള്ള രഹസ്യ ക്യാരക്ടറുകൾ മറ്റൊരാള്‍ക്ക് അയയ്ക്കുന്നു. സന്ദേശം ലഭിക്കുന്നവര്‍ക്ക് അതിന്റെ നോട്ടിഫിക്കേഷന്‍ കാണുമെങ്കിലും അത് എന്താണെന്ന് അറിയാന്‍ കഴിയില്ല. അപ്പോഴേക്കും കോണ്‍ടാക്റ്റ് ഫയലിലുള്ള പേ ലോഡ് വായിക്കാന്‍ കഴിയാതെ ഫോണ്‍ പ്രവര്‍ത്തന രഹിതമായിട്ടുണ്ടാവും. ചിലപ്പോള്‍ ഫോണ്‍ സ്വിച്ച്‌ ഓഫ് ആവും. പിന്നീട് ഫോണ്‍ റീസ്റ്റാര്‍ട്ട് ചെയ്ത് വാട്‌സ്‌ആപ്പ് വീണ്ടും ഇന്‍സ്റ്റാള്‍ ചെയ്‌തെങ്കില്‍ മാത്രമേ വാട്‌സ്‌ആപ്പ് തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുകയുള്ളൂ.

ഏപ്രിലില്‍ വാട്‌സ്‌ആപ്പില്‍ ഗ്രൂപ്പുകള്‍ വഴി അശ്ലീല ചിത്രങ്ങളും സന്ദേശങ്ങളും പ്രചരിപ്പിച്ചതിന് കോഴിക്കോട് ജില്ലയിലെ മുക്കത്തും പരിസര പ്രദേശങ്ങളില്‍ നിന്നും ചില യുവാക്കളെ പോലീസ് പിടിയിലായിരുന്നു. വാട്‌സ്‌ആപ്പ് ഗ്രൂപ്പുകളെ കയ്യടക്കാന്‍ ഗ്രൂപ്പ് അഡ്മിന്‍മാരെ വരുതിയിലാക്കാന്‍ ഈ കുറ്റവാളികള്‍ ഉപയോഗപ്പെടുത്തിയത് മുകളില്‍ സൂചിപ്പിച്ച വാട്‌സ്‌ആപ്പിലെ സുരക്ഷാ പിഴവാണെന്ന് പ്രതീഷ് പറയുന്നു. വാട്‌സ്‌ആപ്പ് അഡ്മിനുകള്‍ക്ക് പ്രശ്‌നകാരിയായ കോണ്‍ടാക്റ്റുകള്‍ അയച്ച്‌ അവരുടെ ഫോണുകളെ ഇവര്‍ തകരാറിലാക്കി നിര്‍ത്തുന്നു.

കോണ്‍ടാക്റ്റ് പങ്കുവെക്കലില്‍ മറഞ്ഞിരിക്കുന്ന ഈ സുരക്ഷാ പ്രശ്‌നം ഫെയ്‌സ്ബുക്കിനെ പറഞ്ഞ് മനസിലാക്കിക്കൊടുക്കാന്‍ പ്രതീഷ് ഏറെ പ്രയാസപ്പെട്ടു. ഒടുവില്‍ വിവരണങ്ങളോടു കൂടിയുള്ള വീഡിയോ തയ്യാറാക്കി നല്‍കി. എന്നിട്ടും അവര്‍ക്ക് തകരാര്‍ കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല.

പിന്നീട് പ്രതീഷ് ഫെയ്‌സ്ബുക്ക് വിദഗ്ദരുമായി ചാറ്റ് ചെയ്യുകയും അവര്‍ക്ക് സമാനമായ പേ ലോഡ് കോണ്‍ടാക്റ്റ് അയച്ചുകൊടുക്കുകയും ചെയ്തു, പ്രതീക്ഷിച്ചപോലെ ഫെയ്‌സ്ബുക്ക് സുരക്ഷാ അംഗത്തിന്റെ ഫോണ്‍ നിശ്ചലമാവുകയും ചെയ്തു.

സുരക്ഷാ പിഴവുകള്‍ ചൂണ്ടിക്കാട്ടിയതിന് ഹാള്‍ ഓഫ് ഫെയിം അംഗീകാരത്തോടൊപ്പം 500 ഡോളറാണ് (34,012 രൂപ) ഫെയ്‌സ്ബുക്ക് പ്രതീഷിന് പാരിതോഷികമായി നല്‍കിയത്. മുൻപ് രണ്ട് തവണ ഗൂഗിളിന്റെ ഹാള്‍ ഓഫ് ഫെയിം അംഗീകാരം പ്രതീഷിന് ലഭിച്ചിട്ടുണ്ട്. എറണാകുളം എസ്‌എന്‍ജിസിഇ കോളേജില്‍ ബി.ടെക് കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയാണ് പ്രതീഷ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോകമെമ്പാടും വലിയ ആവേശത്തോടെ ആഘോഷിക്കപ്പെടുന്ന ഊർജസ്വലമായ ഉത്സവം; തിരുവോണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (35 minutes ago)

ഓണത്തിന് രാഷ്ട്രപതിയുടെ സർപ്രൈസ്..!! ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ തിരുവോണാശംസകൾ  (4 hours ago)

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (12 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (12 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (13 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (14 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (14 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (14 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (14 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (20 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (20 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (20 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (20 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (20 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (20 hours ago)

Malayali Vartha Recommends