Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കോഴി വിലയില്‍ വന്‍ ഇടിവ്... വില താഴ്ന്നതോടെ പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത അവസ്ഥയെന്ന്‌ കേരളത്തിലെ കര്‍ഷകര്‍

17 SEPTEMBER 2018 11:32 AM IST
മലയാളി വാര്‍ത്ത

ഉല്‍പാദനം വര്‍ധിക്കുകയും ഉപയോഗം കുറയുകയും ചെയ്തതോടെ കോഴി വിലയില്‍ വന്‍ ഇടിവ്. കോട്ടയത്ത് 85 രൂപയാണ് ഒരുകിലോ കോഴിയുടെ വില. നേരത്തേ 75 രൂപവരെയായ വില കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ചെറിയ തോതില്‍ വര്‍ധിക്കുകയായിരുന്നു.

തിങ്കളാഴ്ച കന്നി മാസം തുടങ്ങുന്നതോടെ കല്യാണങ്ങള്‍ അടക്കം ആഘോഷങ്ങള്‍ കുറയും. ഇത് ഇനിയും വില കുറയാന്‍ കാരണമാകുമെന്ന് വ്യാപാരികള്‍ പറയുന്നു. മഹാപ്രളയത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ 110 രൂപ വരെയായിരുന്നു കിലോക്ക് വില. മേയില്‍ ഇത് 130 വരെയായി ഉയര്‍ന്നിരുന്നു. പ്രളയകാലത്ത് കോഴിയിറച്ചിക്ക് കാര്യമായ ചെലവുണ്ടായിരുന്നില്ല. കല്യാണങ്ങള്‍ അടക്കമുള്ളവ വ്യാപകമായി മാറ്റി. ഇതോടെ ഫാമുകളില്‍ കോഴികള്‍ കെട്ടിക്കിടക്കുന്ന സ്ഥിതിയാണ്. ഇത് ഫാം ഉടമകള്‍ തമ്മില്‍ കടുത്ത മത്സരം ഉടലെടുക്കാനും വില കുറച്ച് കോഴികളെ നല്‍കാനും കാരണമായി. കോട്ടയം ഉള്‍പ്പെടെ മധ്യകേരളത്തിലെ ഭൂരിഭാഗം ചെറുകിട കച്ചവടക്കാരും കേരളത്തിലെ വിവിധ ഫാമുകളില്‍നിന്നാണ് കോഴികളെ വാങ്ങുന്നത്. ഇതുമൂലം തമിഴ്‌ലോബി വില നിശ്ചയിക്കുന്ന പതിവ് തെറ്റി.

തമിഴ്‌നാട്ടിലും കോഴികള്‍ കെട്ടിക്കിടക്കുകയാണ്. ഇതും വില കുറയാന്‍ കാരണമായി. വില കുറഞ്ഞതോടെ വില്‍പന വര്‍ധിച്ചിട്ടുണ്ട്. മീന്‍ വിലയെക്കാള്‍ കുറഞ്ഞ നിരക്കില്‍ എത്തിയതോടെ കൂടുതല്‍ പേരാണ് കോഴിയിറച്ചിയെ ആശ്രയിക്കുന്നത്

അതേസമയം, വില താഴ്ന്നതോടെ പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടെന്ന് കേരളത്തിലെ ചെറുകിട കോഴികര്‍ഷകര്‍ പറയുന്നു. ചെലവുമായി താരതമ്യം ചെയ്യുമ്പോള്‍ വരുമാനമൊന്നും ലഭിക്കാത്ത സ്ഥിതിയാണെന്നും ഇവര്‍ പറയുന്നു. നേരത്തേ ജി.എസ്.ടി വന്നതോടെ കോഴിക്ക് നികുതി ഇല്ലാതായിരുന്നു. ഈ സാഹചര്യത്തില്‍ കിലോക്ക് 73 രൂപക്ക് വില്‍ക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, ഇത് നടപ്പായിരുന്നില്ല. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എയര്‍ ഹോസ്റ്റസ് ജോലി ഉപേക്ഷിച്ച് ട്രക്ക് ഡ്രൈവറായി 25കാരി  (2 minutes ago)

ഇടുക്കി, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  (2 hours ago)

അബ്കാരി കേസില്‍ അറസ്റ്റിലായ ആന്റോ അഗസ്റ്റിന്റെ വാദം പൊളിച്ച് ജിഎസ്ടി രേഖ  (2 hours ago)

സബ്ജക്ട് മിനിമം മാര്‍ക്ക് സംവിധാനം ഒഴിവാക്കിയ വിദ്യാഭ്യാസ വകുപ്പ് തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി  (3 hours ago)

എംഎംഎ താരം വരുണ്‍ ഏഷ്യന്‍ ഗെയിംസില്‍ നിന്ന് പിന്മാറി  (3 hours ago)

ഏഷ്യന്‍ ഗെയിംസ് വനിതാ ട്വന്റി20യില്‍ ചരിത്രനേട്ടവുമായി സ്മൃതി മന്ദാന  (3 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ വിദര്‍ശയ്ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം  (3 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (3 hours ago)

ദേശീയ പാതയില്‍ കാര്‍ ഡിവൈഡറിലിടിച്ച് തീപിടിച്ചു ന്യൂറോ സര്‍ജന്‍ മരിച്ചു  (3 hours ago)

ബിഎംഡബ്ല്യു കാര്‍ പാലത്തില്‍ നിന്ന് താഴേക്ക് പതിച്ച് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

മൂന്ന് വര്‍ഷത്തിനകം പ്രതിദിനം ഒരു കോടി ലിറ്ററിലേക്ക് പാലുത്പാദനം വര്‍ധിപ്പിക്കുകയാണ് സ‍ർക്കാറിന്റെ ലക്ഷ്യം ; കാലിത്തീറ്റ വിലനിയന്ത്രണത്തിനുള്ള നടപടികള്‍ തുടരുന്നതിനൊപ്പം തീറ്റപ്പുല്‍ കൃഷിയെ കൂടുതല്‍ പ  (3 hours ago)

രാജ്യത്തുയർന്നുവന്ന വിദ്യാർത്ഥി മുന്നേറ്റങ്ങളിൽ അസ്വസ്ഥരായവരുടെ അജണ്ടയാണ് ഇത്തരം തീരുമാനങ്ങൾക്കു പിന്നിൽ; വിദ്യാർത്ഥി സംഘടനാ പ്രവർത്തനം നിരോധിക്കാനുള്ള കേരള സർവ്വകലാശാലയുടെ നീക്കം അങ്ങേയറ്റം അപലപനീയമെ  (4 hours ago)

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല; തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കൻ ശ്രീലങ്കൻ തീരം എന്നിവിടങ്ങളിൽ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത  (4 hours ago)

അടുത്ത 3 മണിക്കൂറിൽ 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്; ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (4 hours ago)

വ്യാജ എ.പി.കെ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് ; ജാഗ്രത പാലിക്കാൻ പോലീസ് മുന്നറിയിപ്പ്  (4 hours ago)

Malayali Vartha Recommends