Widgets Magazine
31
Oct / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാര്യയെ രക്ഷിക്കാൻ കളരിയാശാന്റെ 'പൂഴിക്കടകന്‍'..സിസിടിവിയില്‍ പതിഞ്ഞു.. മുഖം മൂടി ധരിച്ച് കാറിന്റെ ഭാഗങ്ങള്‍ എടുക്കാനെത്തിയ ഭാര്യയും തെളിവ് നശീകരണത്തില്‍ പങ്കാളിയായി..


മുറുക്കാൻ കടയിൽ പോലും..ദേവസ്വം ബോർഡിനെ തൂക്കി തറയിലടിച്ച് ഹൈക്കോടതി..ലഭിക്കുന്നത് ആരുടെ പണമാണെന്ന് അറിയാമോയെന്ന് ഹൈക്കോടതി... ജനങ്ങളുടെ പണമാണെന്ന് ദേവസ്വം ഡെപ്യൂട്ടി കമ്മിഷണർ..


ഒളിമ്പിക്‌സ് ഹോക്കി മെഡൽ നേടിയ ആദ്യ മലയാളി താരം മാനുവൽ ഫ്രെഡറിക് അന്തരിച്ചു... ബംഗളുരുവിലെ ഹെബ്രാൽ ആസ്റ്റർ സിഎംഐ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയായിരുന്നു അന്ത്യം ‌


ഭക്തരുടെ കണ്ണീര്‍ അയ്യപ്പന്‍ കേട്ടു... ശബരിമല സ്വർണ്ണക്കൊള്ളയില്‍ ഉണ്ണികൃഷ്ണൻ പോറ്റി റിമാൻഡിൽ, ദ്വാരപാലക പാളികളിലെ സ്വർണ കൊള്ളയ്ക്ക് പിന്നാലെ കട്ടിളപാളി തട്ടിപ്പ് കേസിൽ അറസ്റ്റ് ഉടന്‍, ശബരിമലയിൽ 'അവതാരങ്ങളെ' ഒഴിവാക്കാൻ പുതിയ നീക്കവുമായി ദേവസ്വം ബോർഡ്


ശബരിമല മണ്ഡലകാല തീർത്ഥാടനത്തിനുള്ള ഓൺലൈൻ വെർച്വൽ ക്യൂ ബുക്കിംഗ് നാളെ ആരംഭിക്കും

ഓഹരി വിപണിയില്‍ വന്‍ ഇടിവ്! നിക്ഷേപകര്‍ ആവേശം കാണിക്കാതെ കാത്തിരിക്കുന്നതാണ് നല്ലത് .. എസ്‌ഐപി റൂട്ടിലൂടെ നിക്ഷേപിക്കാം

04 MAY 2020 04:32 PM IST
മലയാളി വാര്‍ത്ത

യുഎസ് ചൈന തര്‍ക്കവും രാജ്യത്ത് അടച്ചിടല്‍ നീട്ടിയതും നിക്ഷേപകരുടെ ആത്മവിശ്വാസം ചോര്‍ത്തി. ഇന്ത്യന്‍ ഓഹരി വിപണി യില്‍ കഴിഞ്ഞയാഴ്ചയിലെ മികച്ച നേട്ടത്തിനു വിപരീതമായി വന്‍ ഇടിവ്..സെന്‍സെക്‌സ് 969.48 പോയ്ന്റ് നഷ്ടത്തില്‍ 32748.14 ലും നിഫ്റ്റി 326 പോയ്ന്റ് നഷ്ടത്തില്‍ 9533ലു മാണ് വ്യാപാരം ആരംഭിച്ചത്

അമേരിക്കയും ചൈനയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ കൂടുതല്‍ രൂക്ഷമായതിന്റെ പ്രത്യാഘാതം ആഗോള വിപണികളില്‍ വെള്ളിയാഴ്ച തന്നെ ദൃശ്യമായിരുന്നു. എന്നാല്‍ മെയ് ദിനം പ്രമാണിച്ച് വെള്ളിയാഴ്ച ഇന്ത്യന്‍ വിപണി അവധിയായിരുന്നതിനാല്‍ അതിന്റെ പ്രതിഫലനം ഇന്നാണ് ഇവിടെയുണ്ടായത്. 18 മാസമായി തുടരുന്ന വ്യാപാര യുദ്ധം ഇപ്പോള്‍ കോവിഡ് 19 ന്റെ ഉറവിടവുമായി ബന്ധപ്പെട്ട പുതിയ പ്രശ്‌നങ്ങളിലേക്ക് നീങ്ങിയിരിക്കുകയാണ്.

ബിഎസ്ഇ ഹെല്‍ത്ത് കെയര്‍ ഒഴികെയുള്ള സൂചികകളെല്ലാം നഷ്ടത്തിലാണ്.
ഉച്ചയ്ക്ക് 12 മണിക്ക് സെന്‍സെക്‌സ് 1681.37 പോയ്ന്റ് ഇടിഞ്ഞ് 32025.46 ലും നിഫ്റ്റി 470.05 പോയ്ന്റ് ഇടിഞ്ഞ് 9389.85 ലുമാണ് വ്യാപാരം നടത്തുന്നത്. കേരള കമ്പനികളില്‍ കൊച്ചിന്‍ മിനറല്‍സ്, കെഎസ്ഇ, പാറ്റ്‌സ്പിന്‍, വെര്‍ട്ടെക്‌സ് തുടങ്ങിയ ഓഹരികളിലൊഴികെ മറ്റെല്ലാ ഓഹരികളുടേയും വില താഴേക്കു പോയി..ആഗോള തലത്തില്‍ ഡോളര്‍ ഉയരത്തില്‍ നില്‍ക്കുകയും ഓഹരി വിപണികള്‍ നഷ്ടത്തിലാകുകയും ചെയ്തിരിക്കുന്നു. മാത്രമല്ല എണ്ണ വില കുറഞ്ഞു നില്‍ക്കുന്നതും പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കി

റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഹിന്ദുസ്ഥആന്‍ യൂണിലിവര്‍, ടെക് മഹീന്ദ്ര കമ്പനികളുടെ ഓഹരികള്‍ ഏഴു ശതമാനത്തോളം ഇടിവ് രാവിലെ രേഖപ്പെടുത്തിയിരുന്നു..മെയ് 17 വരെ ലോക്ക് ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ ഇനി വിപണിയില്‍ പതിയെ സെല്ലിംഗ് ദൃശ്യമായേക്കും

വാറന്‍ ബഫേയെ പോലെ ആഗോള പ്രശസ്തിയുള്ള നിക്ഷേപകര്‍ പോലും ഓഹരി വിപണിയില്‍ നിന്ന് അകന്ന് നില്‍ക്കുകയാണ്. വിപണി അസ്ഥിരമായ സാഹചര്യത്തില്‍ നിക്ഷേപകരോട് സൂക്ഷിച്ചു മാത്രം മുന്നോട്ടു പോകാനാണ് ഈ രംഗത്തെ വിദഗ്ധർ ഉപദേശിക്കുന്നത് . വളരെ ചെറിയ വിലയില്‍ കിട്ടുന്ന ഓഹരികള്‍ വാങ്ങിക്കൂട്ടുന്ന ഒരു പ്രവണത അത്ര നല്ല ശീലമല്ലെന്ന മുന്നറിയിപ്പും നല്‍കുന്നുണ്ട് .

നിക്ഷേപകര്‍ക്ക് എസ്‌ഐപി റൂട്ടിലൂടെ നിക്ഷേപിക്കുന്നതാണ് ഇപ്പോൾ അനുയോജ്യം . വിപണി താഴുമ്പോള്‍ കൂടുതല്‍ യൂണിറ്റുകള്‍ വാങ്ങാമെന്നതിനാല്‍ കോസ്റ്റ് ആവറേജിംഗിന്റെ ഗുണം നിക്ഷേപകര്‍ക്ക് നേടാനാകും എന്നും പറയുന്നു .

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

5 രൂപയ്ക്ക് 1KG പഞ്ചസാര; നാളെ മുതൽ വമ്പൻ ഓഫറുകൾ പെണ്ണുങ്ങൾ വളയുന്നു..! പറ്റിച്ചാൽ മുഖ്യന്റെ വിധി  (2 minutes ago)

ചെമ്പല്ലിമീൻ കറി കഴിച്ചവർ കുഴഞ്ഞ് വീണു 35 പേർ ആശുപത്രയിൽ..! സംഭവിച്ചത് ഇത്  (16 minutes ago)

PINARAYI VIJAYAN ന്യൂയോ‍ർക്കിൽ നിന്നുള്ള കുടുംബത്തിന്റെ കഥ  (18 minutes ago)

ഹൈക്കോടതിയിൽ കാണാം അഭിലാഷിനെ പൂട്ടാൻ ഷാഫിയുടെ പൂഴിക്കടകൻ..! എംപി കോടതിലേക്ക്  (28 minutes ago)

ഒരു കോടിരൂപ വിലവരുന്ന സ്വർണം പിടികൂടി  (37 minutes ago)

കാട്ടിയത് കൊടുംക്രൂരത  (1 hour ago)

സംസ്ഥാനത്ത് 48 റൂട്ടുകൾക്ക് അനുമതി...  (1 hour ago)

കട്ടിളപ്പാളി കേസിൽ അറസ്റ്റ് ഇന്ന്  (1 hour ago)

കേരളം പുതിയ ചരിത്രമാണ് സൃഷ്ടിക്കുന്നതെന്ന് മന്ത്രി എം ബി രാജേഷ്  (1 hour ago)

ദേവസ്വം ബോർഡ് ഹൈക്കോടതിയെ ഞ്ഞെട്ടിച്ചു... ഇത്രയും പ്രതീക്ഷിച്ചില്ല... ഉണ്ണിയെ ഊരിക്കാൻ അടവുകൾ പലത്  (2 hours ago)

ദേഹാസ്വാസ്ഥ്യം മൂലം കുഴഞ്ഞുവീണു മരണം .... മൂന്നു മാസത്തോളം വീട്ടുകാരറിഞ്ഞില്ല  (2 hours ago)

1 മുതൽ 9 വരെ ക്ലാസുകളിലെ വാർഷിക പരീക്ഷകൾ മാർച്ച് 12 മുതൽ...  (2 hours ago)

സർദാർ വല്ലഭായ് പട്ടേലിന്‍റെ ജന്മദിനം സമുചിതമായി  (3 hours ago)

വാന്‍സ് ഹിന്ദുമതത്തെ അപമാനിച്ചുവെന്ന്  (3 hours ago)

കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ് മരിച്ചത്  (3 hours ago)

Malayali Vartha Recommends