Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലോക വിപണിയില്‍ ഇന്ത്യന്‍ സൂചികക്ക് നേട്ടം; ഉത്തേക പാക്കേജ് പ്രഖ്യാപിച്ചിട്ടും അമേരിക്ക രക്ഷപ്പെട്ടില്ല

26 JULY 2020 03:14 PM IST
മലയാളി വാര്‍ത്ത

ലോകവിപണികളില്‍ ഇന്ത്യന്‍ സൂചികകള്‍ നേട്ടമുണ്ടാക്കി. കൊറോണ വാക്‌സിന്‍ വിജയകഥകളും ഉത്തേജന പാക്കേജുകളും ഉണ്ടായിട്ടും അമേരിക്കന്‍ വിപണിക്ക് കഴിഞ്ഞയാഴ്ചയും കാര്യമായ നേട്ടമുണ്ടാക്കാനായില്ല. ഇന്ത്യയില്‍ വിപണി മുന്നേറ്റത്തിന് കാരണം വിദേശ നിക്ഷേപകര്‍ 7788 കോടി രൂപയുടെ അധികം ഇറക്കിയതും റിലയന്‍സിനുണ്ടായ കുതിപ്പും ബാങ്കിങ്, എനര്‍ജി, ഐടി മേഖലകളുടെ മുന്നേറ്റവും സെന്‍സെക്‌സ് സൂചികയ്ക്ക് രണ്ടു ശതമാനം മുന്നേറ്റം നല്‍കി. ഇന്ത്യന്‍ കമ്പനികളുടെ െ്രെതമാസ ഫലങ്ങള്‍ ഭേദപെട്ടതാണെന്നും കോവിഡ് ഭീഷണി ഒഴികെ മറ്റെല്ലാം ക്രമമാണെന്നതും ഇന്ത്യന്‍വിപണിക്ക് അനുകൂലമാണ്. ക്രൂഡ് വില 40 ഡോളറിനടുത്ത് തന്നെ കെട്ടിയിട്ടതുപോലെ നില്‍ക്കുന്നതും ഇന്ത്യന്‍ വിപണിക്ക് അനുകൂലമായി. എങ്കിലും നഷ്ടത്തില്‍ അവസാനിച്ച അമേരിക്കന്‍ വിപണികളുടെ ചുവടുപിടിച്ച് ഇന്ത്യന്‍ വിപണിയും മന്ദഗതിയിലായിരിക്കും അടുത്ത ആഴ്ചയില്‍ വ്യാപാരമാരംഭിക്കുക.

ആക്റ്റീവ് ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഗ്രേഡിയന്റ്‌സ് (എപിഐ) തദ്ദേശീയമായി ഉല്‍പാദിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ 6940 കോടി രൂപയുടെ പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) സ്‌കീം ആരംഭിച്ചത് ഇന്ത്യന്‍ ഫാര്‍മ മേഖലക്ക് വലിയ പ്രോത്സാഹനമാണ്. ഗ്രാന്യൂള്‍സ്, ലോറസ് ലാബ്‌സ്, സണ്‍ ഫാര്‍മ, അജന്ത ഫാര്‍മ, ഡിവിസ് ലാബ്‌സ്, ജൂബിലന്റ് ലൈഫ് സയന്‍സ്, ബയോകോണ്‍ മുതലായ എപിഐ നിര്‍മാതാക്കള്‍ക്ക് വിപണിയില്‍ മുന്നേറ്റം ലഭിച്ചുകഴിഞ്ഞു. ഓഹരികള്‍ ഇനിയും ലാഭകരമാണ്. ഇതേ മാതൃകയില്‍ മറ്റൊരു 3420 കോടിരൂപ മെഡിക്കല്‍ ഉപകരണ നിര്‍മാണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഇന്‍സെന്റീവ് സ്‌കീമിലേയ്ക്ക് മാറ്റിയതും ചൈനയുമായുള്ള ഫാര്‍മ യുദ്ധത്തിന് ഇന്ത്യ തയാറാകുന്നതിന്റെ ഭാഗമായിതന്നെയാണ്.

െ്രെതമാസ ഫലപ്രഖ്യാപനങ്ങളിലെ ആശങ്കകളും ഉത്തേജന പാക്കേജ് സംബന്ധിച്ച അനിശ്ചിതത്വങ്ങളും കൊറോണ വ്യാപനവും യുഎസ്-ചൈന നയതന്ത്ര തര്‍ക്കങ്ങളും തിരിച്ചടിയായി. മോശം ജോബ് ഡേറ്റയും അപകടമുണ്ടാക്കി. ടെക് ഓഹരികളിലെ വന്‍വില്‍പനയും ആഴ്ചാവസാനം കെണിയായി. ടെക് സൂചികയായ നാസ്ഡാക് ആഴ്ചയിലെ നാല് ദിവസവും നഷ്ടത്തിലായിരുന്നു. അഞ്ചു ശതമാനത്തിനടുത്താണ് സൂചികയുടെ നാലു ദിവസത്തെ നഷ്ടം. 1677 ഡോളര്‍ വരെ മുന്നേറിയ ടെസ്‌ലയുടെ ഓഹരി വില 1417 ഡോളറിലേക്ക് വീണെങ്കിലും ആമസോണ്‍, എന്‍വീഡിയ, മൈക്രോസോഫ്റ്റ് മുതലായ ഓഹരികള്‍ വെള്ളിയാഴ്ച തിരികെ കയറിയത് വീഴ്ചയുടെ കാഠിന്യം കുറച്ചു. അമേരിക്കന്‍ 'ടെക് ബബിള്‍' ഇനിയും പൊട്ടുന്നത് ഏഷ്യന്‍ വിപണികള്‍ക്കും ക്ഷീണമായേക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കി, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  (2 hours ago)

അബ്കാരി കേസില്‍ അറസ്റ്റിലായ ആന്റോ അഗസ്റ്റിന്റെ വാദം പൊളിച്ച് ജിഎസ്ടി രേഖ  (2 hours ago)

സബ്ജക്ട് മിനിമം മാര്‍ക്ക് സംവിധാനം ഒഴിവാക്കിയ വിദ്യാഭ്യാസ വകുപ്പ് തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി  (2 hours ago)

എംഎംഎ താരം വരുണ്‍ ഏഷ്യന്‍ ഗെയിംസില്‍ നിന്ന് പിന്മാറി  (2 hours ago)

ഏഷ്യന്‍ ഗെയിംസ് വനിതാ ട്വന്റി20യില്‍ ചരിത്രനേട്ടവുമായി സ്മൃതി മന്ദാന  (3 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ വിദര്‍ശയ്ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം  (3 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (3 hours ago)

ദേശീയ പാതയില്‍ കാര്‍ ഡിവൈഡറിലിടിച്ച് തീപിടിച്ചു ന്യൂറോ സര്‍ജന്‍ മരിച്ചു  (3 hours ago)

ബിഎംഡബ്ല്യു കാര്‍ പാലത്തില്‍ നിന്ന് താഴേക്ക് പതിച്ച് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

മൂന്ന് വര്‍ഷത്തിനകം പ്രതിദിനം ഒരു കോടി ലിറ്ററിലേക്ക് പാലുത്പാദനം വര്‍ധിപ്പിക്കുകയാണ് സ‍ർക്കാറിന്റെ ലക്ഷ്യം ; കാലിത്തീറ്റ വിലനിയന്ത്രണത്തിനുള്ള നടപടികള്‍ തുടരുന്നതിനൊപ്പം തീറ്റപ്പുല്‍ കൃഷിയെ കൂടുതല്‍ പ  (3 hours ago)

രാജ്യത്തുയർന്നുവന്ന വിദ്യാർത്ഥി മുന്നേറ്റങ്ങളിൽ അസ്വസ്ഥരായവരുടെ അജണ്ടയാണ് ഇത്തരം തീരുമാനങ്ങൾക്കു പിന്നിൽ; വിദ്യാർത്ഥി സംഘടനാ പ്രവർത്തനം നിരോധിക്കാനുള്ള കേരള സർവ്വകലാശാലയുടെ നീക്കം അങ്ങേയറ്റം അപലപനീയമെ  (3 hours ago)

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല; തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കൻ ശ്രീലങ്കൻ തീരം എന്നിവിടങ്ങളിൽ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത  (3 hours ago)

അടുത്ത 3 മണിക്കൂറിൽ 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്; ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (3 hours ago)

വ്യാജ എ.പി.കെ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് ; ജാഗ്രത പാലിക്കാൻ പോലീസ് മുന്നറിയിപ്പ്  (4 hours ago)

കാലാവസ്ഥാ വ്യതിയാനം കേരളത്തെ കാര്യമായി ബാധിക്കുന്നു; രാത്രികാലങ്ങളില്‍ 20 ഡിഗ്രിക്കും പകല്‍സമയത്ത് 36 ഡിഗ്രിക്കും മുകളിലാണ് താപനില അനുഭവപ്പെടുന്നത്; ഇത് കാര്‍ഷിക മേഖലയെ സംബന്ധിച്ച് ആശങ്കാജനകമാണെന്ന് മ  (4 hours ago)

Malayali Vartha Recommends