Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇന്ന് നഷ്ടം നികത്തി; ഒഹരി വിപണിയില്‍ മുന്നേറ്റം; വാഹനം, ഐ.ടി, ഫാര്‍മ ഓഹരികള്‍ ഇന്നും കരുത്ത് കാട്ടി

28 JULY 2020 04:35 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസത്തെ നഷ്ടം ഇന്ന് നികത്തി ഓഹരി വിപണിയില്‍ മുന്നേറ്റം. വാഹനം, ഐടി, ഫാര്‍മ, ലോഹം എന്നീ ഓഹരികളുടെ ഇന്നും കരുത്ത് കാട്ടി. ഇതിന്റെ അടിസ്ഥാനത്തില്‍ നിഫ്റ്റി 11,300ല്‍വീണ്ടുമെത്തി. 558.22 പോയന്റാണ് സെന്‍സെക്‌സിലെ നേട്ടം. 1.47ശതമാനമുയര്‍ന്ന് 38,492.95ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റിയാകട്ടെ 168.70 പോയന്റ് ഉയര്‍ന്ന് 11,300.50ലും. ബിഎസ്ഇയിലെ 1315 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1300 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 151 ഓഹരികള്‍ക്ക് മാറ്റമില്ലാതെ തുടരുകയാണ്. ഇതും ഓഹരി വിപണിക്ക് നേട്ടമായി.

അള്‍ട്രടെക് സിമെന്റ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്, ടിസിഎസ്, ഗ്രാസിം ഇന്‍ഡസ്ട്രീസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഭാരതി ഇന്‍ഫ്രടെല്‍, ഐസിഐസിഐ ബാങ്ക്, ഒഎന്‍ജിസി, നെസ് ലെ, ഏഷ്യന്‍ പെയിന്റ്‌സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. എല്ലാവിഭാഗം സൂചികകളും നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡക്യാപ്, സ്‌മോള്‍ ക്യാപ് സചികകള്‍ ഒരുശതമാനത്തിനുതാഴെ ഉയര്‍ന്നു. പ്രതീക്ഷിച്ചതിലും മികച്ച പ്രവര്‍ത്തനഫലങ്ങള്‍ പുറത്തുവിട്ടതാണ് ചില ഓഹരികളുടെ പ്രകടനത്തിനുപിന്നില്‍. നടക്കാനിരിക്കുന്ന യുഎസ് ഫെഡ് റിസര്‍വ് യോഗത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് ആഗോള സൂചികകള്‍ നേട്ടത്തിലാണ്. അതും ആഭ്യന്തര സൂചികകള്‍ക്ക് കരുത്തേകി.

ഇതിനിടെ സ്വര്‍ണവില പവന് 40,000 എത്താന്‍ ഇനി 800 രൂപയുടെ അകലം മാത്രം. റെക്കോര്‍ഡുകള്‍ ഭേദിച്ച് അനുദിനം വില കുതിക്കുന്നതിനാല്‍ 40,000 രൂപയെന്ന നിര്‍ണായക നിലവാരം ഈ ആഴ്ച തന്നെ മറികടക്കാനാണു സാധ്യത. ഇന്ന് പവന് 600 രൂപയും ഗ്രാമിന് 75 രൂപയും ഉയര്‍ന്നു. ഒരു ഗ്രാമിന്റെ വില ഇതോടെ 4900 രൂപയായി. കഴിഞ്ഞ ഒരാഴ്ചകൊണ്ട് 2200 രൂപയാണ് ഉയര്‍ന്നത്. രാജ്യാന്തര വിപണിയിലുണ്ടാകുന്ന വിലക്കയറ്റമാണ് കേരളത്തിലും പ്രതിഫലിക്കുന്നത്. ദേശീയ ബുള്യന്‍ വിപണിയില്‍ 10 ഗ്രാമിന്റെ വില 52,000 രൂപയായി. രാജ്യാന്തര തലത്തില്‍ ഡിമാന്‍ഡ് ഉയരുന്നതിനാല്‍ വില ഇനിയും ഉയര്‍ന്നേക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കി, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  (2 hours ago)

അബ്കാരി കേസില്‍ അറസ്റ്റിലായ ആന്റോ അഗസ്റ്റിന്റെ വാദം പൊളിച്ച് ജിഎസ്ടി രേഖ  (2 hours ago)

സബ്ജക്ട് മിനിമം മാര്‍ക്ക് സംവിധാനം ഒഴിവാക്കിയ വിദ്യാഭ്യാസ വകുപ്പ് തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി  (2 hours ago)

എംഎംഎ താരം വരുണ്‍ ഏഷ്യന്‍ ഗെയിംസില്‍ നിന്ന് പിന്മാറി  (2 hours ago)

ഏഷ്യന്‍ ഗെയിംസ് വനിതാ ട്വന്റി20യില്‍ ചരിത്രനേട്ടവുമായി സ്മൃതി മന്ദാന  (3 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ വിദര്‍ശയ്ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം  (3 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (3 hours ago)

ദേശീയ പാതയില്‍ കാര്‍ ഡിവൈഡറിലിടിച്ച് തീപിടിച്ചു ന്യൂറോ സര്‍ജന്‍ മരിച്ചു  (3 hours ago)

ബിഎംഡബ്ല്യു കാര്‍ പാലത്തില്‍ നിന്ന് താഴേക്ക് പതിച്ച് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

മൂന്ന് വര്‍ഷത്തിനകം പ്രതിദിനം ഒരു കോടി ലിറ്ററിലേക്ക് പാലുത്പാദനം വര്‍ധിപ്പിക്കുകയാണ് സ‍ർക്കാറിന്റെ ലക്ഷ്യം ; കാലിത്തീറ്റ വിലനിയന്ത്രണത്തിനുള്ള നടപടികള്‍ തുടരുന്നതിനൊപ്പം തീറ്റപ്പുല്‍ കൃഷിയെ കൂടുതല്‍ പ  (3 hours ago)

രാജ്യത്തുയർന്നുവന്ന വിദ്യാർത്ഥി മുന്നേറ്റങ്ങളിൽ അസ്വസ്ഥരായവരുടെ അജണ്ടയാണ് ഇത്തരം തീരുമാനങ്ങൾക്കു പിന്നിൽ; വിദ്യാർത്ഥി സംഘടനാ പ്രവർത്തനം നിരോധിക്കാനുള്ള കേരള സർവ്വകലാശാലയുടെ നീക്കം അങ്ങേയറ്റം അപലപനീയമെ  (3 hours ago)

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല; തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കൻ ശ്രീലങ്കൻ തീരം എന്നിവിടങ്ങളിൽ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത  (3 hours ago)

അടുത്ത 3 മണിക്കൂറിൽ 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്; ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (3 hours ago)

വ്യാജ എ.പി.കെ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് ; ജാഗ്രത പാലിക്കാൻ പോലീസ് മുന്നറിയിപ്പ്  (4 hours ago)

കാലാവസ്ഥാ വ്യതിയാനം കേരളത്തെ കാര്യമായി ബാധിക്കുന്നു; രാത്രികാലങ്ങളില്‍ 20 ഡിഗ്രിക്കും പകല്‍സമയത്ത് 36 ഡിഗ്രിക്കും മുകളിലാണ് താപനില അനുഭവപ്പെടുന്നത്; ഇത് കാര്‍ഷിക മേഖലയെ സംബന്ധിച്ച് ആശങ്കാജനകമാണെന്ന് മ  (4 hours ago)

Malayali Vartha Recommends