Widgets Magazine
11
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശശി തരൂര്‍ വേറെ ലെവല്‍... സവർക്കർ പുരസ്കാരം ഏറ്റു വാങ്ങാതെ ശശി തരൂര്‍ കോണ്‍ഗ്രസിനെ രക്ഷിച്ചു, അവാര്‍ഡ് വാങ്ങാന്‍ ശശി തരൂർ എത്തിയില്ല, തിരഞ്ഞെടുക്കപ്പെട്ട മലയാളികളിൽ പുരസ്കാരം ഏറ്റുവാങ്ങാനെത്തിയത് എം ജയചന്ദ്രൻ മാത്രം


തദ്ദേശ തെരഞ്ഞെടുപ്പിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് തുടങ്ങി.... ഏഴ് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ്, , ബൂത്തുകളിൽ വോട്ടർമാരുടെ നിര ,  രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം 6 മണിക്ക് അവസാനിക്കും


രാഷ്ട്രപതി ദ്രൗപദി മുർമു രണ്ടു ദിവസത്തെ സന്ദർശനത്തിനായി മണിപ്പൂരിൽ... കനത്ത സുരക്ഷ ഏർപ്പെടുത്തി, പോളോ പ്രദർശന മത്സരം കാണാൻ രാഷ്ട്രപതി ചരിത്രപ്രസിദ്ധമായ മാപാൽ കാങ്ജീബുങ്ങ് സന്ദർശിക്കും


സങ്കടക്കാഴ്ചയായി... ക്ലാസെടുക്കുന്നതിനിടെ കോളജ് അധ്യാപകന്‍ കുഴഞ്ഞു വീണു , ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല


കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൻ്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും.... വോട്ടെടുപ്പ് രാവിലെ 7 മണി മുതൽ വൈകുന്നേരം 6 മണിവരെ...

ഓഹരി വിപണിയുടെ ഗതി വിഗതികൾ ആർക്കും തന്നെ പ്രവചിക്കാൻ ആകുന്നതല്ല...

21 AUGUST 2020 06:32 PM IST
മലയാളി വാര്‍ത്ത

ഓഹരി വിപണിയുടെ ആദ്യകാല ചരിത്രത്തിലെ ഒരു കറുത്ത അധ്യായമാണ് പാശ്ചാത്യ നാടുകളിലെ വൻ ഷിപ്പിംഗ് കമ്പനികൾ ലക്ഷക്കണക്കിന് ഓഹരി നിക്ഷേപകരെ കബളിപ്പിച്ചുകൊണ്ട് അപ്രത്യക്ഷമായത്. 1720 ൽ സൗത്ത് സീ ബബിൾ എന്നപേരിൽ അറിയപ്പെടുന്ന സൗത്ത് സീ ഷിപ്പിംഗ് കമ്പനി നിരവധി ഓഹരി ഉടമകളിൽ നിന്നും കോടികണക്കിന് രൂപ സമ്പാദിച്ചുകൊണ്ട് അപ്രത്യക്ഷമായി. ഷിപ്പിംഗ് കമ്പനികളുടെ ചരിത്രത്തോടെയാണ് ലോക ഓഹരി വിപണിയുടെ തുടക്കം തന്നെ. ഇംഗ്ലണ്ടിലെ പല ഷിപ്പിംഗ് കമ്പനികളും, പുതിയതായുള്ള ഈസ്റ് ഇൻഡിയാ കമ്പനി ഉൾപ്പെടെയുള്ള ഷിപ്പിംഗ് കമ്പനികൾ ലോക വ്യാപാര രംഗത്ത് തങ്ങൾക്കുള്ള വൻ നേട്ടങ്ങൾ ഉയർത്തിപിടിച്ചുകൊണ്ട് ഓഹരി ഉടമകളിൽ നിന്നും വൻ തോതിൽ പണം ശേഖരിക്കുകയും പിന്നെ അതിൽ പല കമ്പനികളും കാണാതാവുകയും ചെയ്തതാണ് ആദ്യകാല ഓഹരി വിപണിയുടെ ഒരു ദുരന്ത അനുഭവം.

1720 ൽ സൗത്ത് സീ ഷിപ്പിംഗ് എന്ന വൻ കമ്പനി ലക്ഷ്ക്കണക്കിന് ആളുകളെ കബളിപ്പിച്ചുകൊണ്ട് അപ്രത്യക്ഷമായത് ഇതിലെ ഒരു പ്രധാന സംഭവമായിരുന്നു. അതിൽ ഏറ്റവുംകൂടുതൽ നഷ്ടം സംഭവിച്ചത് അന്ന് ബുദ്ധിമാനും ശാസ്ത്രജ്ഞനുമായും അറിയപ്പെട്ടിരുന്ന ഐസക്ക് ന്യൂട്ടനാണ്. തന്റെ സമ്പാദ്യം എല്ലാം സൗത്ത് സീ ബബിൾ എന്നറിയപ്പെടുന്ന ആ ഓഹരി കുംഭകോണത്തിൽ നഷ്ടപെട്ട ഐസക്ക് ന്യൂട്ടന്റെ വളരെ വിഖ്യാതമായ ഒരു വാചകമുണ്ട്, 'സൂര്യ ചന്ദ്രന്മാരുടെ ഭ്രമണപഥം എനിക്ക് കൃത്യമായി പ്രവചിക്കാൻ കഴിയും, നക്ഷത്രങ്ങളുടെ ഗതി വിഗതികൾ എനിക്ക് കൃത്യമായി പ്രവചിക്കാൻ കഴിയും. പക്ഷെ ഓഹരി വിപണിയിലെ ഭ്രാന്തൻ നടപടികൾ അല്പംപോലും മനസിലാക്കാൻ സാധിക്കില്ലെന്ന് അന്ന് ഓഹരി വിപണിയിൽ പണം നഷ്ടപെട്ട ഐസക്ക് ന്യൂട്ടൻ വളരെ നിരാശനായി പറയുകയുണ്ടായി.

ഏതാണ്ട് മൂന്ന് നൂറ്റാണ്ട് മുൻപ് ഐസക്ക് ന്യൂട്ടൻ പറഞ്ഞത് ഇന്നും ഓഹരി വിപണിയെ നോക്കികാണുന്നവരുടെ മനസ്സിൽ കടന്നു വന്നാൽ അത്ഭുതമില്ല. ഇന്നലെ ലോക വിപണികൾ എല്ലാം തന്നെ ഏതാണ്ട് നഷ്ടത്തിലാണ് ആരംഭിച്ചതും അവസാനിച്ചതും. എന്നാൽ ഇന്ന് നേരെ മറിച്ചാണ് കാര്യങ്ങൾ കാണുന്നത്. ഇന്നലെ 300 പോയിന്റിലേറെ നഷ്ടത്തിൽ അവസാനിച്ച ബോംബെ സ്റ്റോക്ക് സൂചിക സെൻസെക്സ്
ഇന്ന് രാവിലെ 300 പോയിന്റിൽ കൂടുതൽ ഉയരത്തിലാണ് വ്യാപാരം നടന്നുകൊണ്ടിരിക്കുന്നത്. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് ലിസ്റ്റ് ചെയ്തിരിക്കുന്ന എല്ലാ മേഖലകളിലുമുള്ള കമ്പനികൾ ഇന്ന് ഏതാണ്ട് നേട്ടം കുറിച്ചുകൊണ്ടാണ് തുടക്കം കുറിച്ചത്. ആ നേട്ടത്തിൽ തന്നെ മുന്നോട്ട് പോകുന്നതാണ് നാം കാണുന്നതും. ഇന്ന് ഇന്ത്യൻ ഓഹരി വിപണി ലോക ഓഹരി വിപണിയുടെ ചുവടു പിടിച്ചുതന്നെയാണ് നീങ്ങുന്നത്. ഇന്നലെ അമേരിക്കൻ വിപണിയും യൂറോപ്യൻ വിപണിയുമൊക്കെ സഞ്ചരിച്ചതിനു നേർ വിപരീതമായാണ് ഇന്ത്യൻ വിപണി ഇന്ന് തുടക്കം കുറിയിച്ചിരിക്കുന്നത്. ഇന്ന് അമേരിക്കൻ വിപണി, സൗത്ത് ഏഷ്യൻ വിപണി തുടങ്ങി എല്ലാം ലാഭത്തിൽ തുടക്കം കുറിച്ചിരിക്കുന്നു.

എന്നാൽ അതിനു നേർ വിപരീതമായി ഇന്നലെ ലോകത്തിൽ നേട്ടമുണ്ടാക്കിയ ഏക വിപണി യൂറോപ്പ്യൻ വിപണിയാണ്.. യൂറോപ്പ്യൻ വിപണി മാത്രം ഇന്ന് നഷ്ടത്തിൽ നിൽക്കുന്നു. മറ്റെല്ലാ വിപണികളും ഇന്ന് ലാഭത്തിൽ നിൽക്കുകയും ചെയ്യുന്നു. സാധാരണ ആൾക്കാരെ സംബന്ധിച്ച് വിചിത്രമെന്ന് തോന്നുന്ന കാഴ്ചകളാണ് ഓഹരി വിപണിയിൽ. ഓഹരി വിപണിയുടെ ഗതി വിഗതികൾ ആർക്കും തന്നെ പ്രവചിക്കാൻ ആകുന്നതല്ല.

 

കൂടുതൽ അറിയാൻ വീഡിയോ കാണൂ....

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല സ്വർണക്കൊള്ള കേസ്...  (9 minutes ago)

വ്യാപാര കരാർ ഇന്ത്യയുടേത് ശക്തമായ നിർദ്ദേശങ്ങൾ  (11 minutes ago)

ശശി തരൂര്‍ വേറെ ലെവല്‍... സവർക്കർ പുരസ്കാരം ഏറ്റു വാങ്ങാതെ ശശി തരൂര്‍ കോണ്‍ഗ്രസിനെ രക്ഷിച്ചു, അവാര്‍ഡ് വാങ്ങാന്‍ ശശി തരൂർ എത്തിയില്ല, തിരഞ്ഞെടുക്കപ്പെട്ട മലയാളികളിൽ പുരസ്കാരം ഏറ്റുവാങ്ങാനെത്തിയത് എം ജ  (20 minutes ago)

മലപ്പുറത്ത് സർട്ടിഫിക്കറ്റ് ജിഹാദ്  (23 minutes ago)

നിശാക്ലബ് ഉടമകളുടെ നാടുകടത്തൽ പുരോഗമിക്കുന്നു  (37 minutes ago)

കർശന ഉപാധികളോടെമുൻകൂർ ജാമ്യം  (52 minutes ago)

വിവാഹ വാർഷികം ആഘോഷിക്കാനായി നാലു ദിവസം മുമ്പാണ് എത്തിയത്...  (55 minutes ago)

ആലുവ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ യുവാവ് ..  (1 hour ago)

രണ്ടാഴ്ച മുമ്പാണ് സ്ഥലം മാറിയെത്തിയത്....  (1 hour ago)

ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം  (2 hours ago)

ബൂത്തുകളിൽ വോട്ടർമാരുടെ നിര  (2 hours ago)

ഗാർഡ് ഓഫ് ഓണർ നൽകി രാഷ്ട്രപതിയെ സ്വീകരിക്കും... ഇംഫാലിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി  (2 hours ago)

അധ്യാപകന്‍ കുഴഞ്ഞു വീണു മരിച്ചു  (2 hours ago)

സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമടക്കമാണ്  (3 hours ago)

തെരഞ്ഞെടുപ്പിൻ്റെ രണ്ടാം ഘട്ട വോട്ടെടുപ്പ്  (3 hours ago)

Malayali Vartha Recommends