Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഈസ്റ്റേണ്‍ ഇനി നോര്‍വീജിയന്‍ കമ്പനിക്ക് സ്വന്തം; 68 ശതാമനം ഓഹരിയും സ്വന്തമാക്കി വിദേശ കമ്പനി; മുമ്പ് എം.ടി.ആര്‍ ബ്രാന്‍ഡ് ഏറ്റെടുത്തതും ഇതെ കമ്പനി തന്നെ; ഒര്‍ക്ക്‌ല എന്ന നോര്‍വീജിയന്‍ ഭീമന്‍

05 SEPTEMBER 2020 04:46 PM IST
മലയാളി വാര്‍ത്ത

കേരളത്തിലെ സ്വന്തം ഈസ്റ്റേണ്‍ ഇനി വിദേശകമ്പനി. സുഗന്ധവ്യഞ്ജന, കറിപ്പൊടി രംഗത്തെ ദക്ഷിണേന്ത്യയിലെ പ്രമുഖ ബ്രാന്‍ഡാണ് ഈസ്‌റ്റേണ്‍ കോണ്ടിമെന്റ്‌സ്. അവരാണ് തങ്ങളുടെ ഓഹരി വിറ്റ് വിദേശ കമ്പനിയുടെ കീഴിലായത്. ഈസ്റ്റേണിന്റെ 67.8 ശതമാനം ഓഹരികളും വിറ്റു. നോര്‍വീജിയന്‍ കമ്പനിയായ ഒര്‍ക്ക്‌ല ഫുഡ്‌സിന്റെ ഉപകമ്പനിയായ എംടിആര്‍ ഫുഡ്‌സ് െ്രെപവറ്റ് ലിമിറ്റഡ് ആണ് ഈസ്‌റ്റേണിന്റെ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കിയത്. രണ്ടായിരം കോടി രൂപ വില മതിക്കുന്ന ഇടപാടിലൂടെയാണ് ഒര്‍ക്ക്‌ല ഈസ്‌റ്റേണിനെ ഏറ്റെടുക്കുന്നത്. ഇതുസംബന്ധിച്ച് കരാറില്‍ ഇരു കമ്പനികളും ഒപ്പിട്ടതായാണ് റിപ്പോര്‍ട്ട്. ഇതോടെ കമ്പനിയുടെ മേധാവിത്വം ഒര്‍ക്ക്‌ലക്ക് ലഭിച്ചു.

എംഇ മീരാന്‍ സ്ഥാപിച്ച ഈസ്‌റ്റേണ്‍ കോണ്ടിമെന്റ്‌സിന്റെ ഓഹരിയില്‍ 74 ശതമാനവും മീരാന്‍ കുടുംബമാണ് കൈവശം വച്ചിരുന്നത്. ഇതില്‍ 41.8 ശതമാനം ഓഹരികളാണ് മീരാന്‍ കുടുംബാംഗങ്ങളില്‍ നിന്ന് എംടിആര്‍ വാങ്ങിയിരിക്കുന്നത്. ഇതിന് പുറമേ ഈസ്‌റ്റേണില്‍ 26 ശതമാനം ഓഹരി പങ്കാളിത്തമുള്ള മക് കോര്‍മിക് ഇന്‍ഗ്രീഡിയന്റ് എസ്ഇ ഏഷ്യ പിടിഇ ലിമിറ്റഡിന്റെ പക്കല്‍നിന്നും എംടിആര്‍ ഓഹരികള്‍ വാങ്ങും. ഓഹരി വില്‍പ്പന പൂര്‍ത്തിയാകുന്നതോടെ ഈസ്‌റ്റേണ്‍ കോണ്ടിമെന്റ്‌സും ഒര്‍ക്ക്‌ലയുടെയും സംയുക്ത നിയന്ത്രണത്തിലുള്ള കമ്പനി നിലവില്‍ വരും. ഏറ്റെടുക്കല്‍ പ്രക്രിയ പൂര്‍ത്തിയാകുന്നതോടെ ഒര്‍ക്ക്‌ലയുടെ ഇന്ത്യന്‍ വിപണിയിലെ വില്‍പ്പന ഇരട്ടിയാക്കുമെന്നും എംടിആര്‍ ഫുഡ്‌സ് പത്രക്കുറിപ്പില്‍ അറിയിച്ചു.

ഈസ്‌റ്റേണ്‍ കോണ്ടിമെന്റ്‌സിന്റെ ഓഹരിയില്‍ ഏകദേശം പത്തുശതമാനം ഓഹരികളാകും ഈസ്‌റ്റേണ്‍ സാരഥികളായ ഫിറോസ് മീരാനും നവാസ് മീരാനും ഉണ്ടാവുക. കോമ്പറ്റീഷന്‍ കമ്മിഷന്റെ അനുമതിയുടെ ലഭിക്കുന്നതോടെയാണ് ഏറ്റെടുക്കല്‍ നടപടികള്‍ പ്രാവര്‍ത്തികമാകുക. ആദ്യ ഘട്ടത്തിനുശേഷം ഈസ്‌റ്റേണിനെ എംടിആറുമായി ലയിപ്പിക്കും. 1983 ല്‍ എംഇ മീരാന്‍ സ്ഥാപിച്ച ഈസ്‌റ്റേണ്‍ കോണ്ടിമെന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഈ വര്‍ഷം ജൂണ്‍ 30 ന് അവസാനിച്ച 12 മാസത്തെ കമ്പനിയുടെ വിറ്റുവരവ് 900 കോടി രൂപയാണ്. ഇതില്‍ പകുതിയോളം കേരളത്തില്‍നിന്നുള്ളതാണ്. ശേഷിക്കുന്ന തുക തുല്യമായി രാജ്യത്തിന്റെ മറ്റുഭാഗങ്ങളിലെ വില്‍പ്പനയിലൂടെയും കയറ്റുമതിയിലൂടെയുമുള്ളതാണ്.

ഇന്ത്യയിലെ ബ്രാന്‍ഡഡ് ഭക്ഷ്യവിപണിയില്‍ ശക്തമായ സ്വാധീനമുള്ള കമ്പനിയാണ് ഓര്‍ക്‌ല. പ്രശസ്ത എംടിആര്‍ ബ്രാന്‍ഡിലെ 2007 ല്‍ ഏറ്റെടുത്തതുവഴി ഇന്ത്യയിലെ വില്‍പ്പന ഓര്‍ക്‌ല അഞ്ചിരട്ടിയായി വര്‍ധിപ്പിച്ചിരുന്നു. ഈസ്‌റ്റേണിനെ ഏറ്റെടുക്കുന്നതിലൂടെ ഇന്ത്യയിലെ മുന്‍നിര ബ്രാന്‍ഡഡ് ഭക്ഷ്യവില്‍പ്പന സ്ഥാപനമായി തങ്ങള്‍ മാറുമെന്ന് ഓര്‍ക്‌ല അവകാശപ്പെട്ടു. ഒപ്പം സുഗന്ധവ്യഞ്ജന വിഭാഗത്തിലും ഇതിനോടനുബന്ധിച്ച വിഭാഗങ്ങളിലും കൂടുതല്‍ വളര്‍ച്ചയ്ക്കു സാധ്യതയൊരുങ്ങുമെന്നും ഓര്‍ക്‌ല പ്രതീക്ഷ പ്രകടിപ്പിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കി, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  (2 hours ago)

അബ്കാരി കേസില്‍ അറസ്റ്റിലായ ആന്റോ അഗസ്റ്റിന്റെ വാദം പൊളിച്ച് ജിഎസ്ടി രേഖ  (2 hours ago)

സബ്ജക്ട് മിനിമം മാര്‍ക്ക് സംവിധാനം ഒഴിവാക്കിയ വിദ്യാഭ്യാസ വകുപ്പ് തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി  (2 hours ago)

എംഎംഎ താരം വരുണ്‍ ഏഷ്യന്‍ ഗെയിംസില്‍ നിന്ന് പിന്മാറി  (2 hours ago)

ഏഷ്യന്‍ ഗെയിംസ് വനിതാ ട്വന്റി20യില്‍ ചരിത്രനേട്ടവുമായി സ്മൃതി മന്ദാന  (3 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ വിദര്‍ശയ്ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം  (3 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (3 hours ago)

ദേശീയ പാതയില്‍ കാര്‍ ഡിവൈഡറിലിടിച്ച് തീപിടിച്ചു ന്യൂറോ സര്‍ജന്‍ മരിച്ചു  (3 hours ago)

ബിഎംഡബ്ല്യു കാര്‍ പാലത്തില്‍ നിന്ന് താഴേക്ക് പതിച്ച് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

മൂന്ന് വര്‍ഷത്തിനകം പ്രതിദിനം ഒരു കോടി ലിറ്ററിലേക്ക് പാലുത്പാദനം വര്‍ധിപ്പിക്കുകയാണ് സ‍ർക്കാറിന്റെ ലക്ഷ്യം ; കാലിത്തീറ്റ വിലനിയന്ത്രണത്തിനുള്ള നടപടികള്‍ തുടരുന്നതിനൊപ്പം തീറ്റപ്പുല്‍ കൃഷിയെ കൂടുതല്‍ പ  (3 hours ago)

രാജ്യത്തുയർന്നുവന്ന വിദ്യാർത്ഥി മുന്നേറ്റങ്ങളിൽ അസ്വസ്ഥരായവരുടെ അജണ്ടയാണ് ഇത്തരം തീരുമാനങ്ങൾക്കു പിന്നിൽ; വിദ്യാർത്ഥി സംഘടനാ പ്രവർത്തനം നിരോധിക്കാനുള്ള കേരള സർവ്വകലാശാലയുടെ നീക്കം അങ്ങേയറ്റം അപലപനീയമെ  (3 hours ago)

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല; തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കൻ ശ്രീലങ്കൻ തീരം എന്നിവിടങ്ങളിൽ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത  (3 hours ago)

അടുത്ത 3 മണിക്കൂറിൽ 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്; ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (3 hours ago)

വ്യാജ എ.പി.കെ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് ; ജാഗ്രത പാലിക്കാൻ പോലീസ് മുന്നറിയിപ്പ്  (4 hours ago)

കാലാവസ്ഥാ വ്യതിയാനം കേരളത്തെ കാര്യമായി ബാധിക്കുന്നു; രാത്രികാലങ്ങളില്‍ 20 ഡിഗ്രിക്കും പകല്‍സമയത്ത് 36 ഡിഗ്രിക്കും മുകളിലാണ് താപനില അനുഭവപ്പെടുന്നത്; ഇത് കാര്‍ഷിക മേഖലയെ സംബന്ധിച്ച് ആശങ്കാജനകമാണെന്ന് മ  (4 hours ago)

Malayali Vartha Recommends