Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അമേരിക്കന്‍ സഹായം; വിഴ്ച്ചക്ക് ശേഷം തിരിച്ചു വരവ് നടത്തിയ ഇന്ത്യന്‍ വിപണി; ഉത്തേജ പാക്കേജ് അനുമതി വൈകുന്നു; ചാഞ്ചാടി അമേരിക്കന്‍ വിപണി; സെന്‍സെക്‌സിനും നിഫിറ്റിക്കും മുന്നേറ്റം

13 SEPTEMBER 2020 04:05 PM IST
മലയാളി വാര്‍ത്ത

അതിര്‍ത്തി സംഘര്‍ഷ ഭീതിയുടെയും ഇന്ത്യന്‍ ജിഡിപി 11.6 ശതമാനം ചുരുങ്ങുമെന്ന ഫിച്ചിന്റെ പ്രസ്താവനയുടെയും മോശം യൂറോപ്യന്‍ ഓപ്പണിങ്ങിന്റെയും പശ്ചാത്തലത്തില്‍ വീണ ഇന്ത്യന്‍ വിപണി അമേരിക്കന്‍ വിപണിയുടെ പിന്‍ബലത്തിലും റിലയന്‍സിന്റെ നിക്ഷേപ സമൃദ്ധിയുടെ ആവേശത്തിലും തിരിച്ചുവന്നതാണ് കണ്ടത്. വന്‍ വീഴ്ചകള്‍ക്കു ശേഷം കഴിഞ്ഞ ആഴ്ചയിലെ ഇന്ത്യന്‍ വിപണിയുടെ തിരിച്ചു വരവ് നിക്ഷേപകര്‍ക്ക് ആശ്വാസമായി. സെന്‍സെക്‌സ് കഴിഞ്ഞയാഴ്ച 1.6 ശതമാനം മുന്നേറ്റത്തോടെ 38,854 പോയിന്റിലാണ് വ്യാപാരമവസാനിപ്പിച്ചത്. നിഫ്റ്റി 171 പോയിന്റിന്റെയും സെന്‍സെക്‌സ് 646 പോയിന്റിന്റെയും മുന്നേറ്റമാണ് വ്യാഴാഴ്ച മാത്രം നേടിയത്. ഐടി, എനര്‍ജി, ഇന്‍ഫ്രാ, ഫാര്‍മ മേഖലകള്‍ നേട്ടമാഘോഷിച്ചപ്പോള്‍ ബാങ്കിങ്, എന്‍ബിഎഫ്‌സി, റിയാലിറ്റി, മെറ്റല്‍, ഓട്ടോ, മീഡിയ ഓഹരികള്‍ കഴിഞ്ഞ വാരത്തില്‍ നഷ്ടം രേഖപ്പെടുത്തി. വിദേശനിക്ഷേപകര്‍ തിരിച്ചുവരുന്നതും ക്രൂഡ് ഓയില്‍ വില കുറയുന്നതും ഇന്ത്യന്‍ വിപണിക്ക് ആശ്വാസമാണ്.

അമേരിക്കന്‍ വിപണി കൂടുതല്‍ സ്ഥിരത കാണിക്കുമെന്ന പ്രതീക്ഷയും ബാങ്കിങ്, എന്‍ബിഎഫ്‌സി, ഓട്ടോ, ഇന്‍ഫ്രാ, എഫ്എംസിജി, മെറ്റല്‍ ഓഹരികളില്‍ വാങ്ങല്‍ നടന്നേക്കാമെന്നതും റിലയന്‍സിന്റെ മുന്നേറ്റവും ഇന്ത്യന്‍ വിപണിക്ക് ഈ ആഴ്ചയും പ്രതീക്ഷയുടേതാണ്. അടിസ്ഥാനം ശക്തമായ ഓഹരികളില്‍ മാത്രം നിക്ഷേപം തുടരാന്‍ ശ്രദ്ധിക്കുക. ഐസിഐസിഐ ബാങ്ക്, ടിസിഎസ്, ഇന്‍ഫോസിസ്, ടാറ്റ മോട്ടോര്‍സ്, ടാറ്റ കണ്‍സ്യുമര്‍, മാരുതി മുതലായ ഓഹരികള്‍ നിക്ഷേപത്തിന് പരിഗണിക്കാം.

ട്രംപിന്റെ സാമ്പത്തിക ഉത്തേജക പാക്കേജിന് സെനറ്റിന്റെ അനുമതി വൈകുന്നതിന് അനുസരിച്ച് അമേരിക്കന്‍ വിപണി ചാഞ്ചാട്ടത്തില്‍ റെക്കോര്‍ഡ് ഇട്ടുകൊണ്ടിരിക്കുകയാണ്. അഞ്ചു മാസം കൊണ്ട് ചരിത്രവളര്‍ച്ച സ്വന്തമാക്കിയ ടെക് ഓഹരികളിലെ വന്‍ചലനങ്ങളാണ് അമേരിക്കന്‍ വിപണി ചലനങ്ങള്‍ക്ക് ആധാരം. ടെസ്‌ലയെ എസ്&പി500ലേക്ക് പരിഗണിക്കാത്തതിനെ തുടര്‍ന്ന് ഓഹരിയുടെ 20 ശത്മാനത്തിന്റെ ഏകദിന വീഴ്ചയും, പിന്നീടുള്ള തിരിച്ചുവരവും അമേരിക്കന്‍ വിപണിയെ വല്ലാതെ സ്വാധീനിച്ചു. മോശം ജോബ് ഡേറ്റയും, ടെക് ഓഹരികളിലെ വന്‍ വീഴ്ച്ചയും അവസാന ദിവസങ്ങളില്‍ നാസ്ഡാക്കിന് നഷ്ടം സമ്മാനിച്ചു. അമേരിക്കന്‍ വിപണി അടുത്ത വാരത്തില്‍ സ്ഥിരത പുലര്‍ത്തുമെന്ന് കരുതുന്നു.

അതെ സമയം കോവിഡ് പ്രതിസന്ധി മൂലം ഏറ്റവുമധികം വരുമാനം ഇടിവുണ്ടായത് ഇന്ത്യയ്ക്കാണ്. ചെലവുകള്‍ക്ക് പണം കണ്ടെത്താന്‍ ആര്‍ബിഐയും കേന്ദ്രസര്‍ക്കാരും ചേര്‍ന്ന് നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം ഭാഗത്തെ പണം കടമെടുക്കലിന്റെ സാധ്യതകള്‍ വിശകലനം ചെയ്യുകയാണ്. എന്നാല്‍ വരുമാനം കുറഞ്ഞ് ചെലവുകള്‍ കുത്തനെ ഉയരുന്നതാണ് ഇപ്പോഴത്തെ കാഴ്ച്ച. ധനകമ്മിയാണ് പ്രധാന വില്ലന്‍. ധനകമ്മി കുറയ്ക്കാന്‍ വിവിധ നടപടികള്‍ കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയില്‍ ഉണ്ട്. ഇതുവരെ 11 ലക്ഷം കോടി രൂപയുടെ പണ ലഭ്യത ആര്‍ബിഐ വിപണിയില്‍ ഉറപ്പാക്കിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കി, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  (2 hours ago)

അബ്കാരി കേസില്‍ അറസ്റ്റിലായ ആന്റോ അഗസ്റ്റിന്റെ വാദം പൊളിച്ച് ജിഎസ്ടി രേഖ  (2 hours ago)

സബ്ജക്ട് മിനിമം മാര്‍ക്ക് സംവിധാനം ഒഴിവാക്കിയ വിദ്യാഭ്യാസ വകുപ്പ് തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി  (2 hours ago)

എംഎംഎ താരം വരുണ്‍ ഏഷ്യന്‍ ഗെയിംസില്‍ നിന്ന് പിന്മാറി  (2 hours ago)

ഏഷ്യന്‍ ഗെയിംസ് വനിതാ ട്വന്റി20യില്‍ ചരിത്രനേട്ടവുമായി സ്മൃതി മന്ദാന  (3 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ വിദര്‍ശയ്ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം  (3 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (3 hours ago)

ദേശീയ പാതയില്‍ കാര്‍ ഡിവൈഡറിലിടിച്ച് തീപിടിച്ചു ന്യൂറോ സര്‍ജന്‍ മരിച്ചു  (3 hours ago)

ബിഎംഡബ്ല്യു കാര്‍ പാലത്തില്‍ നിന്ന് താഴേക്ക് പതിച്ച് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

മൂന്ന് വര്‍ഷത്തിനകം പ്രതിദിനം ഒരു കോടി ലിറ്ററിലേക്ക് പാലുത്പാദനം വര്‍ധിപ്പിക്കുകയാണ് സ‍ർക്കാറിന്റെ ലക്ഷ്യം ; കാലിത്തീറ്റ വിലനിയന്ത്രണത്തിനുള്ള നടപടികള്‍ തുടരുന്നതിനൊപ്പം തീറ്റപ്പുല്‍ കൃഷിയെ കൂടുതല്‍ പ  (3 hours ago)

രാജ്യത്തുയർന്നുവന്ന വിദ്യാർത്ഥി മുന്നേറ്റങ്ങളിൽ അസ്വസ്ഥരായവരുടെ അജണ്ടയാണ് ഇത്തരം തീരുമാനങ്ങൾക്കു പിന്നിൽ; വിദ്യാർത്ഥി സംഘടനാ പ്രവർത്തനം നിരോധിക്കാനുള്ള കേരള സർവ്വകലാശാലയുടെ നീക്കം അങ്ങേയറ്റം അപലപനീയമെ  (3 hours ago)

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല; തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കൻ ശ്രീലങ്കൻ തീരം എന്നിവിടങ്ങളിൽ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത  (3 hours ago)

അടുത്ത 3 മണിക്കൂറിൽ 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്; ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (3 hours ago)

വ്യാജ എ.പി.കെ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് ; ജാഗ്രത പാലിക്കാൻ പോലീസ് മുന്നറിയിപ്പ്  (4 hours ago)

കാലാവസ്ഥാ വ്യതിയാനം കേരളത്തെ കാര്യമായി ബാധിക്കുന്നു; രാത്രികാലങ്ങളില്‍ 20 ഡിഗ്രിക്കും പകല്‍സമയത്ത് 36 ഡിഗ്രിക്കും മുകളിലാണ് താപനില അനുഭവപ്പെടുന്നത്; ഇത് കാര്‍ഷിക മേഖലയെ സംബന്ധിച്ച് ആശങ്കാജനകമാണെന്ന് മ  (4 hours ago)

Malayali Vartha Recommends