Widgets Magazine
05
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വർദ്ധനവ്.. പവന് 1280 രൂപയുടെ വർദ്ധനവ്


മഴ കനക്കുന്നു. മഴ ശക്തിയായി തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി


സങ്കടക്കാഴ്ചയായി... സ്‌കൂട്ടറും സൈക്കിളും തമ്മിൽ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം...


ശബരിമല ചിങ്ങ മാസ പൂജകൾക്കായി ഓഗസ്റ്റ് 16ന് നട തുറക്കും....


സംസ്ഥാനത്ത് ഇന്നും തീവ്രമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്... ഒമ്പതു ജീല്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്, കേരളം - കര്‍ണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകാനായി പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ബാങ്കിംഗ് മേഖലയും ഐ.ടി മേഖലയും മത്സരത്തില്‍; ആര് വിപണയില്‍ മേല്‍കൈ നേടും; ഏറ്റവും അധികം നേട്ടമുണ്ടാക്കിയത് ടി.സി.എസ്; അതെ സമയം ഏറ്റവും നേട്ടമുണ്ടാക്കി കമ്പനികളില്‍ ഭൂരിഭാഗവും ബാങ്കിംഗ് മേഖലയില്‍ നിന്നുള്ളത്; ഇന്ത്യന്‍ വിപണിയില്‍ കുതുപ്പ് തുടരും

12 OCTOBER 2020 04:31 PM IST
മലയാളി വാര്‍ത്ത
കഴിഞ്ഞ വാരം ലോക വിപണിക്കെന്ന പോലെ ഇന്ത്യന്‍ വിപണിക്കും നിരന്തര മുന്നേറ്റത്തിന്റെ സമയമായിരുന്നു. ടിസിഎസ്സും, ആര്‍ബിഐയും ഇന്ത്യന്‍ വിപണിയെ കഴിഞ്ഞ ആഴ്ച കൈപിടിച്ച് നടത്തി. ഐടി, ബാങ്കിങ്, ഓട്ടോ, ഫാര്‍മ മേഖലകള്‍ വന്‍ മുന്നേറ്റമാണ് നടത്തിയത്. രാജ്യത്തെ ഏറ്റവും മൂല്യമുള്ള പത്ത് വന്‍ കമ്പനികളില്‍ ഒന്‍പതെണ്ണം ചേര്‍ന്ന് ഒരാഴ്ചക്കുള്ളില്‍ നേടിയത് 3,01,145.46 കോടി രൂപയുടെ മൂല്യം. വിപണിയിലെ ബുള്ളിഷ് തരംഗം തുണയായപ്പോള്‍ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) ഏറ്റവും കൂടുതല്‍ നേട്ടത്തോടെ പട്ടികയില്‍ ഒന്നാമതായി. കഴിഞ്ഞയാഴ്ച ബോംബെ സ്‌റ്റോക് എക്‌സ്‌ചേഞ്ച് സൂചിക 1812.44 പോയ്ന്റാണ് ഉയര്‍ന്നത്. 4.68 ശതമാനം വളര്‍ച്ചയാണിത്.
ഏറ്റവും മൂല്യമുള്ള പത്തു കമ്പനികളില്‍ ഒന്നാം സ്ഥാനത്ത് റിലയന്‍സ് ഇന്‍ഡസ്ട്രീസാണ്. ടിസിഎസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഇന്‍ഫോസിസ്, എച്ച്ഡിഎഫ്‌സി, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്‌സിഎല്‍ ടെക്‌നോളജീസ്, ഭാരതി എയര്‍ടെല്‍ എന്നിവയാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

നിഫ്റ്റിയുടെ അടുത്ത പ്രധാന കടമ്പയായ 12000 പോയിന്റില്‍ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കാം. നിഫ്റ്റി ഇന്ന് 11850 പോയിന്റിനും 11950 പോയിന്റിനുമിടയില്‍ കുടുങ്ങിപ്പോയേക്കാം. ചെറിയൊരു തിരുത്തലിന് ശേഷമാകാം ഇന്ത്യന്‍ വിപണിയുടെ അടുത്ത കുതിപ്പ്. നാളത്തെ സുപ്രീം കോടതിയുടെ പ്രസ്താവനകളും, അമേരിക്കന്‍ സ്റ്റിമുലസ് പാക്കേജ് തീരുമാനങ്ങളും, മുന്‍ നിര കമ്പനികളുടെ രണ്ടാം പാദ ഫലങ്ങളും തന്നെയായിരിക്കും ഇന്ത്യന്‍ വിപണിയുടെ ഈ ആഴ്ച തീരുമാനിക്കുക ഇന്നും ഇന്ത്യന്‍ വിപണി ബാങ്കിങ്, ഹൗസിങ് ഫിനാന്‍സ്, ഐടി, ഇന്‍ഫ്രാ, റിയല്‍ എസ്‌റ്റേറ്റ്, ഓട്ടോമേഖലകളുടെ പിന്‍ബലത്തില്‍ മുന്നേറ്റം കൊതിക്കുന്നു.
.
ആര്‍ബിഐയുടെ അനുകൂല നയപ്രഖ്യാപനത്തിന്റെ പിന്തുണയില്‍ മുന്നേറി നില്‍ക്കുന്ന ബാങ്കിങ് മേഖലക്ക് മൊറൊട്ടോറിയം പലിശ നാളെ വീണ്ടും സുപ്രീം കോടതിയുടെ പരിഗണനക്ക് വരുന്നത് ആശങ്കയാണ്. കോടതി വീണ്ടും 2കോടിക്ക് മേലുള്ള വായ്പകള്‍ക്കും സര്‍ക്കാര്‍ പിഴപലിശയൊടുക്കണമെന്ന് വാദിക്കുന്നത് വിപണിയുടെ തകര്‍ച്ചക്ക് കാരണമായേക്കാം. എന്നാല്‍ അങ്ങനെ അത്തരമൊരു വിധി പുറപ്പെടുവിക്കില്ല എന്ന് വിപണി പ്രത്യാശിക്കുന്നു. ആര്‍ബിഐയുടെ വലിയ ഭവനവായ്പകളോടുള്ള മൃദു സമീപനവും ഹൗസിങ്ഫിനാന്‍സ്, റിയാലിറ്റി ഓഹരികള്‍ക്കു അനുകൂലമായേക്കും. എല്‍ഐസി ഹൗസിങ് ഫിനാന്‍സ്, ജിഐസി ഹൗസിങ്, ക്യാന്‍ ഫിന്‍ ഹോംസ്, ഡിഎല്‍എഫ് മുതലായ ഓഹരികള്‍ പരിഗണിക്കാം.
ഐടി ബൂം

വിപണിയുടെ കോവിഡ് വീഴ്ചക്ക് ശേഷം ഏറ്റവും കൂടുതല്‍ മുന്നേറ്റം നേടിയ ഇന്ത്യന്‍ ഐടി മേഖല ഈ വാരവും സ്വന്തമാക്കിയേക്കാം. വിപ്രോ, ഇന്‍ഫോസിസ്, ടാറ്റ എല്‍ക്‌സി, എച്ച്‌സിഎല്‍ ടെക് , മൈന്‍ഡ് ട്രീ എന്നിവയുടെ രണ്ടാം പാദ ഫലങ്ങള്‍ ഈ ആഴ്ച വരാനിരിക്കെ നിക്ഷേപകര്‍ ആവേശത്തിലാണ്. വിപ്രോയുടെ ഓഹരി ''തിരികെ വാങ്ങല്‍'' പ്രഖ്യാപനം വിപണി നാളെ പ്രതീക്ഷിക്കുന്നു. ഇന്‍ഫിയും , എച് സിഎല്‍ ടെക്കും മികച്ച പാദ ഫലങ്ങളോടെ വിപണിക്ക് താങ്ങാവുമെന്നും കരുതുന്നു. പ്രധാന ഏഷ്യന്‍ വിപണികള്‍ ഇന്ന് നേട്ടത്തോടെ വ്യാപാരം ആരംഭിച്ചിരിക്കുന്നത് ഇന്ത്യന്‍ വിപണികള്‍ക്കും മികച്ച തുടക്കം നല്‍കിയേക്കാം. ഇന്ത്യന്‍ വിപണി ഇന്ന് റേഞ്ച്ബൗണ്ട് ആയിപോകാനുള്ള സാധ്യത ഏറെയാണ്.  
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊൻമുടിയിൽ ശക്തമായ മഴയും മൂടൽമഞ്ഞും ശക്തമായ കാറ്റും... നാലിടങ്ങളിൽ മണ്ണിടിച്ചിൽ  (10 minutes ago)

വിദ്യാർഥികൾക്ക് സൗജന്യമായി ലാപ്‌ടോപ്, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ യുവതികൾക്ക് വിവാഹ സമ്മാനമായി സ്വർണവും സാരിയും അടക്കം ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സർക്കാരിന്റെ ആദ്യ ബജറ്റ്  (34 minutes ago)

കാലവർഷക്കെടുതി... മരിച്ചവരുടെ കുടുംബങ്ങൾക്ക് 8ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി  (56 minutes ago)

സംസ്ഥാനത്ത് വ്യവസായം തുടങ്ങാൻ ആറു ശതമാനം പലിശ നിരക്കിൽ വായ്പ നൽകുന്ന കെ.എഫ്.സി പദ്ധതിയുടെ ഉദ്ഘാടനം 6ന് മുഖ്യമന്ത്രി നിർവഹിക്കും  (1 hour ago)

തലസ്ഥാന നഗരിയുടെ പ്രൗഢിയായ തിരുവനന്തപുരത്തെ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് ആദരമര്‍പ്പിച്ച് തപാല്‍ വകുപ്പ് സ്ഥിരം ചിത്രമുദ്രയും പ്രത്യേക തപാല്‍ കവറും പുറത്തിറക്കുന്നു...ആഗസ്റ്റ് 10ന് ഗവര്‍ണര്‍ പ്രകാശ  (1 hour ago)

സംസ്ഥാനത്തെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി; അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വർദ്ധനവ്.. പവന് 1280 രൂപയുടെ വർദ്ധനവ്  (1 hour ago)

നിരക്കിൽ മാറ്റംവരുത്താതെ ആർബിഐ... റിപ്പോ 5.25 ശതമാനത്തിൽ തുടരും‌  (1 hour ago)

ഓഹരി വിപണിയിലും രൂപയുടെ മൂല്യത്തിലും നേട്ടം...  (2 hours ago)

ബുധനാഴ്ച രാശിഫലം: നിങ്ങളുടെ രാശിയുടെ ഇന്നത്തെ ഭാഗ്യഫലങ്ങൾ അറിയാം!  (2 hours ago)

നടൻ പ്രദീപ് റാവത്ത് അന്തരിച്ചു... മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം  (2 hours ago)

സംസ്ഥാനത്ത് മഴക്കെടുതി... തിരുവിതാംകൂർ ദേവസ്വം ബോർഡിലെ പ്യൂൺ/ഓഫീസ് അറ്റൻഡൻ്റ് തസ്തികയിലേക്കുള്ള പരീക്ഷ മാറ്റി  (2 hours ago)

മഴ കനക്കുന്നു. മഴ ശക്തിയായി തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി  (2 hours ago)

സങ്കടമടക്കാനാവാതെ... ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ മലയാളി യുവാവ്​ മരണത്തിന് കീഴടങ്ങി  (3 hours ago)

അബിൻ വർക്കി സഞ്ചരിച്ച കാർ മറിഞ്ഞു...! ഞെട്ടി വിറച്ച് ദൃക്‌സാക്ഷി.! MLA ആശുപത്രിയിൽ ..! ജനങ്ങൾ പ്രാർത്ഥനയിൽ  (3 hours ago)

Malayali Vartha Recommends