Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

ബ്രെക്‌സിറ്റ് വിവാദം യു കെ യിൽ കൊടുമ്പിരി കൊള്ളുമ്പോൾ ലോട്ടറിയടിച്ചിരിക്കുന്നത് ഇന്ത്യയിലെ ഉദ്യോഗാർത്ഥികൾക്ക്

23 JANUARY 2019 05:20 PM IST
മലയാളി വാര്‍ത്ത

ബ്രെക്‌സിറ്റ് വിവാദം യു കെ യിൽ കൊടുമ്പിരി കൊള്ളുമ്പോൾ ലോട്ടറിയടിച്ചിരിക്കുന്നത് ഇന്ത്യയിലെ ഉദ്യോഗാർത്ഥികൾക്കാണ് . ബ്രിട്ടീഷ് പാര്‍ലമെന്റ് പുറത്തിറക്കിയ വൈറ്റ് പേപ്പറില്‍ പറയുന്ന കാര്യങ്ങള്‍ ഇന്ത്യക്കാർക്ക് ശരിക്കും സന്തോഷം തരുന്ന വർത്തകളാണ് .

ബ്രെക്സൈറ്റിന് ശേഷം വിസ- കുടിയേറ്റ നയങ്ങളിലെല്ലാം കാര്യമായ മാറ്റം ഉണ്ടാകും. യുകെ ഗവണ്‍മെന്റ് അനുവര്‍ത്തിക്കുന്ന വിസ- കുടിയേറ്റ നയങ്ങള്‍ ഏത് വിധത്തിലായിരിക്കുമെന്ന് വിശദീകരിക്കുന്ന വൈറ്റ് പേപ്പര്‍
ബ്രിടീഷ് പാര്‍ലമെന്റില്‍ പാസ്സാക്കിയിരുന്നു. ഇത് പ്രകാരം ശരിക്കും കോളടിച്ചിരിക്കുന്നത് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കും പ്രൊഫഷണലുകള്‍ക്കുമാണ്.
തൊഴിലിടങ്ങളില്‍ സ്വന്തം രാജ്യത്തെ പൗരന്മാര്‍ എന്നതിലുപരി കഴിവിന് പ്രാധാന്യം നൽകുമെന്നാണ് ബ്രിട്ടൻ വ്യക്തമാക്കിയിരിക്കുന്നത്. അതായത് ബ്രെക്‌സിറ്റാനന്തര ബ്രിട്ടന്‍ തൊഴിലന്വേഷകരായ ഇന്ത്യക്കാര്‍ക്ക് വമ്പന്‍ ലോട്ടറിയാവുമെന്നത്തിൽ സംശയമില്ല.

ഇനി മുതൽ യുകെയുടെ ഭാവി ഇമിഗ്രേഷന്‍ സിസ്റ്റം കഴിവിനെ മാത്രം അടിസ്ഥാനമാക്കിയുള്ളതായിരിക്കുമെന്നാണ് തീരുമാനം. ഇത് പ്രകാരം ലോകത്തിലെവിടെ നിന്നും യുകെയിലേക്കെത്തുന്ന കുടിയേറ്റക്കാര്‍ക്ക് കഴിവ് മാത്രമായിരിക്കും മാനദണ്ഡം. ഉയര്‍ന്ന കഴിവുകളുള്ള കുടിയേറ്റക്കാര്‍ക്ക് യാതൊരു വിധത്തിലുള്ള പരിധിയും ഏര്‍പ്പെടുത്തില്ല. ഇതിന് പുറമെ ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സിനുള്ള കൂടുതൽ മെച്ചപ്പെട്ട പോസ്റ്റ്-സ്റ്റഡി വര്‍ക്ക് ഓഫറുകളും ഉണ്ടാകും . യൂറോപ്യന്‍ യൂണിയനില്‍ നിന്നുമുള്ള ട്രാന്‍സിഷന്‍ പിരിയഡിന് ശേഷം 2021 ഡിസംബര്‍ മുതലായിരിക്കും പുതിയ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നത്

യുകെ യൂറോപ്യന്‍ യൂണിയനില്‍ നിന്നും വിട്ട് പോയതിന് ശേഷം യൂറോപ്യന്മാര്‍ക്ക് ഇവിടേക്കുള്ള ഫ്രീ മൂവ്മെന്റിന് പരിധിയുണ്ടാകുമെന്നും അതിന് പകരം കഴിവിനെ അടിസ്ഥാനമാക്കിയുള്ള ഒരു കുടിയേറ്റ വ്യവസ്ഥ നടപ്പിലാക്കുമെന്നുമാണ് പുതിയ നയം വെളിപ്പെടുത്തുന്ന വേളയില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ പ്രഖ്യാപിച്ചത്

യുകെയുടെ ഭാവി ഇമിഗ്രേഷന്‍ സിസ്റ്റം, ഹൗസ് ഓഫ് കോമണ്‍സിന്റെ മേശപ്പുറത്ത് വെച്ച ഹോം സെക്രട്ടറി സാജിദ് ജാവിദ് പറഞ്ഞത് പുതിയ നയത്തിലൂടെ ലോകത്തിലെമ്പാടുമുള്ള ഏറ്റവും കഴിവുറ്റ കുടിയേറ്റക്കാരെ യുകെയിലേക്ക് ആകര്‍ഷിക്കാനാണ് ലക്ഷ്യമിടുന്നതെന്നാണ്.

നിലവിലെ നിയമമനുസരിച്ച് വര്‍ഷത്തില്‍ 20,700 സ്‌കില്‍ഡ് വര്‍ക്കര്‍മാര്‍ക്ക് മാത്രമേ വിസ അനുവദിക്കാവൂ എന്ന പരിധിയുണ്ട്. എന്നാല്‍ പുതിയ നയം നടപ്പിലായാല്‍ ഈ പരിധി ഉണ്ടാവില്ല. ഇന്ത്യയില്‍ നിന്നുമുള്ള ഐടി പ്രഫഷണലുകള്‍, ഡോക്ടര്‍മാര്‍, എന്നിവര്‍ക്ക് ഏറെ ഗുണകരമാവും ഈ തീരുമാനം

ഏത് സ്‌കില്‍ ലെവലിലുമുള്ള വര്‍ക്കര്‍മാര്‍ക്കും 12 മാസം ദൈര്‍ഘ്യമുള്ള വിസ റൂട്ട് ടെംപററി പിരിയഡിലേക്ക് അനുവദിക്കാനും നീക്കമുണ്ട്. ഇത് താല്‍ക്കാലിക ജോലിക്കായി വിദേശികളെ കൊണ്ട് വരാനാഗ്രഹിക്കുന്ന ബിസിനസുകള്‍ക്ക് പ്രയോജനപ്പെടും. ഈ റൂട്ടിലൂടെ എത്തുന്നവര്‍ക്ക് തങ്ങളുെ കുടുംബാംഗങ്ങളെയും കൊണ്ട് വരാന്‍ സാധിക്കും. പുതിയ പ്ലാനുകളെ കോണ്‍ഫഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്ഡസ്ട്രിയും സ്വാഗതം ചെയ്തു.ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ നിന്നുമുള്ള സ്‌കില്‍ഡ് വര്‍ക്കര്‍മാരുടെ അന്തസ്സും അവസരങ്ങളും ഉയർത്താൻ സഹായിക്കുന്നവയാണ് ബ്രിട്ടന്റെ നടപടി എന്ന് സിഐഐ പ്രതികരിച്ചു .

പുതിയ ഇമിഗ്രേഷന്‍ നയത്തിന്റെ ഭാഗമായി എല്ലാ മാസ്റ്റേര്‍സ് സ്റ്റുഡന്റ്‌സിനും ബാച്ചലേര്‍സ് സ്റ്റുഡന്റ്‌സിനും യുകെയിലെ പഠിപ്പിന് ശേഷം ആറ് മാസത്തെ പോസ്റ്റ് സ്റ്റഡി ലീവ് നല്‍കുമെന്ന വാഗ്ദാനവും പുതിയ ഇമിഗ്രേഷന്‍ നയത്തിന്റെ ഭാഗമായുണ്ട്. അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ ബ്രെക്‌സിറ്റിന് ശേഷം കൂടുതലായി ബ്രിട്ടനിലേക്ക് ആകര്‍ഷിക്കുന്നതിന് വേണ്ടിയാണിത്.

ബ്രെക്‌സിറ്റ്‌ ബ്രിട്ടന് ഗുണകരമായാലും ദോഷകരമായാലും ഇന്ത്യക്കാര്‍ക്ക് നേട്ടം മാത്രമേയുള്ളൂ എന്ന് സാരം

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (12 minutes ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (24 minutes ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (37 minutes ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (46 minutes ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (53 minutes ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (58 minutes ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (1 hour ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (1 hour ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (3 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (4 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (4 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (4 hours ago)

ആർ ശ്രീലേഖ ആശുപത്രിയിൽ; രാജി വച്ചിട്ടില്ല; ചിലർ ബി ജെ പിയുടെ കോർപ്പറേഷൻ ഭരണം ഇപ്പോ താഴെ പോകും എന്നൊക്കെ ദിവാസ്വപ്നം കണ്ടു; ആ വെള്ളം വാങ്ങി വച്ചോളൂ അഞ്ച് വർഷം മാത്രമല്ല തുടർന്നും തിരുവനന്തപുരം ബി ജെ പി  (5 hours ago)

മദ്യപാനത്തിനിടെയുണ്ടായ അടിപിടിയില്‍ ഒരാള്‍ മരിച്ചു; ഗുരുതരമായി പരിക്കേറ്റ മറ്റൊരാള്‍ ചികിത്സയില്‍  (5 hours ago)

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...  (6 hours ago)

Malayali Vartha Recommends