Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

ക്ലാറ്റ് പരീക്ഷ മേയ് 12 ന്,മാർച്ച് 31 ന് മുൻപ് അപേക്ഷിക്കണം

30 JANUARY 2019 06:44 PM IST
മലയാളി വാര്‍ത്ത

21 ദേശീയ നിയമസർവകലാശാലകളിലെ ബിരുദ, ബിരുദാനന്തരബിരുദ, നിയമ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് സർവകലാശാലകളുടെ കൺസോർഷ്യം നടത്തുന്ന പ്രവേശന പരീക്ഷയാണ് ക്ലാറ്റ്. കോമൺ ലോ അഡ്മിഷൻ ടെസ്റ്റിന് (ക്ലാറ്റ്) മാർച്ച് 31 വരെ അപേക്ഷിക്കാം.
മേയ് 12-ന് നടത്തുന്ന പരീക്ഷയുടെ ദൈർഘ്യം രണ്ടു മണിക്കൂറാണ്. ബിരുദതല ക്ലാറ്റിൽ ഇംഗ്ലീഷ് (കോംപ്രിഹൻഷൻ ഉൾപ്പടെ), ജനറൽ നോളജ് ആൻഡ് കറൻറ് അഫയേഴ്സ്, എലമെന്ററി മാത്തമാറ്റിക്സ് (ന്യൂമറിക്കൽ എബിലിറ്റി), ലീഗൽ ആപ്റ്റിറ്റ്യൂഡ്, ലോജിക്കൽ റീസണിങ് എന്നീ വിഷയങ്ങളിൽനിന്ന്‌ ഓബ്ജക്ടീവ് മാതൃകയിലുള്ള 200 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ ഉണ്ടാകും.

ദേശീയ നിയമ സർവകലാശാലകളിൽ പ്രവേശനം തേടുന്നവരുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിൽ മത്സരവും കൂടുമെന്നത്തിൽ സംശയമില്ല . ആകെ 3000ൽ താഴെ സീറ്റ് ഉള്ള കോഴ്‌സിന് കഴിഞ്ഞവർഷം പ്രവേശനപരീക്ഷ എഴുതിയവർ തന്നെ അരലക്ഷത്തിലേറെ വരും .

അതുകൊണ്ടുതന്നെ പ്രശസ്ത സർവകലാശാലകളിൽ ഓരോ വർഷവും കട്ട്ഓഫ് മാർക്ക് ഉയർത്തുന്നുണ്ട്. . ഉത്തരം തെറ്റിയാൽ 0.25 നെഗറ്റിവ് മാർക്കുമുണ്ട്. ഈ സാഹചര്യത്തിൽ എങ്ങിനെ ക്ളാറ്റ് ക്സാമിന് തയ്യാറെടുക്കാമെന്ന്‌ നുവാൽസ്, കൊച്ചിയിലെ അസോഷ്യേറ്റ് പ്രഫസർ ഡോ. കെ.ബാലകൃഷ്ണൻ നിർദ്ദേശിക്കുന്നത് എന്തെല്ലാമാണെന്ന് നോക്കാം

ക്ലാറ്റ് സിലബസ് വെബ്സൈറ്റിൽ ലഭ്യമാണ് . കൃത്യമായി സിലബസ് മനസ്സിലാക്കി മാത്രം പരിശീലനം നടത്തുക. നിരന്തരം അപ്ഡേറ്റ് ചെയ്യുന്ന സിലബസാണു ദേശീയ നിയമ സർവകലാശാലകളിലേത്. അതിനാൽ സിലബസ് ഉറപ്പുവരുത്തി പഠിക്കണം. 2019 എക്സാമിനുള്ള വെബ് സൈറ്റ് https://clatconsortiumofnlu.ac.in ജനവരി 9- മുതൽ ലഭ്യമാണ് . മുൻ വർഷ ചോദ്യക്കടലാസുകൾ പരിശീലനത്തിനായി വേണമെങ്കിൽ അപേക്ഷാഫീസിനൊപ്പം 500 രൂപ കൂടുതലായി അയച്ചാൽ മതി

ഇംഗ്ലിഷ് വാക്കുകളുടെ അർഥം, വ്യാകരണം, വാക്യങ്ങൾ, ശൈലികൾ എന്നിവ ചോദ്യങ്ങളായി വരും.

രണ്ടു പേർക്കു മാർക്ക് തുല്യമായാൽ നിയമാഭിരുചിയിലെ (ലീഗൽ ആപ്റ്റിറ്റ്യൂഡ്) മികവ് നോക്കും. അതുകൊണ്ട് ഈ മേഖലയിൽ കൂടുതൽ ശ്രദ്ധവെക്കണം . ലീഗൽ ആപ്റ്റിറ്റ്യൂഡ് വിഭാഗത്തിൽ ആഴത്തിലുള്ള നിയമ ചോദ്യങ്ങൾ പ്രതീക്ഷിക്കേണ്ടതില്ല . എന്നാൽ യുക്തി അളക്കുന്ന ചോദ്യങ്ങളുണ്ടാകും. ഓപ്ഷനിൽനിന്ന് ആലോചിച്ച് ഉത്തരം കണ്ടെത്തണം.

ക്ളാറ്റ് പരീക്ഷക്ക് ചോദിക്കുന്ന കണക്ക് പത്താം ക്ലാസ് നിലവാരത്തിലുള്ളതായിരിക്കും. എന്നാൽ സാമ്പ്രദായിക രീതിയിൽ സമയമെടുത്ത് കണക്കിന് ഉത്തരം കണ്ടെത്താൻ ശ്രമിച്ചാൽ സമയം തികയാതെ വരും,അതുകൊണ്ട് കണക്കിലെ എളുപ്പവഴികൾ പരിശീലിക്കണം. 2 മണിക്കൂറിൽ 200 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ ചെയ്തു തീർക്കാനുള്ള പരിശീലനം നേടിയിരിക്കണം

കറന്റ് അഫയേഴ്സ് വിഭാഗത്തിൽ മുഴുവൻ മാർക്കും നേടുന്നതിന് പരീക്ഷക്ക് മൂന്നുമാസം മുൻപു വരെയുള്ള കാര്യങ്ങളെക്കുറിച്ചു കൃത്യമായ ധാരണയുണ്ടാകണം.

യുജി വിഭാഗത്തിൽ ഇംഗ്ലിഷ് (40), പൊതുവിജ്ഞാനം, ആനുകാലിക വിവരങ്ങൾ (50), ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ് (20), ലീഗൽ ആപ്റ്റിറ്റ്യൂഡ് (50), ലോജിക്കൽ റീസണിങ് (40) എന്നിങ്ങനെ ആകെ 200 മാർക്കിനുള്ള ചോദ്യങ്ങളാണ് ഉണ്ടാകുന്നത് . .

മൾട്ടിപ്പിൾ ചോയ്സ് (100), സബ്ജക്ട് (50) എന്നിങ്ങനെ പിജി വിഭാഗത്തിൽ 150 മാർക്കിനുള്ള ചോദ്യങ്ങൾ ഉണ്ടായിരിയ്ക്കും

പരീക്ഷക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി മാർച്ച് 31 ആണ് . ഒരിക്കൽ അപേക്ഷ സബ്മിറ്റ് ചെയ്ത ശേഷം തിരുത്തൽ വരുത്തുക സാധ്യമല്ല. അതുകൊണ്ട് വിവരങ്ങൾ കൃത്യമായി നൽകാൻ ശ്രദ്ധിക്കുക .
പരീക്ഷ മേയ് 12 നു ആയിരിക്കും .

ഹാൾടിക്കറ്റും പരീക്ഷ സംബന്ധിച്ച അറിയിപ്പുകളും വെബ്സൈറ്റിൽ ലഭ്യമാകും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (18 minutes ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (23 minutes ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (28 minutes ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (47 minutes ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (59 minutes ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (1 hour ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (1 hour ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (1 hour ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (1 hour ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (1 hour ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (2 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (4 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (4 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (5 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (5 hours ago)

Malayali Vartha Recommends