Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു... നാളെ മുതൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ നാളെ യെല്ലോ അലർട്ട്


സോഷ്യൽ മീഡിയയിൽ താരമായ അമ്മുക്കുട്ടി അമ്മൂമ്മ വിടവാങ്ങി..106 വയസ്സായിരുന്നു


മാസപ്പടി കേസ്: വീണ വിജയന്റെ ഡയറിയിലെ 20 കോടിയുടെ പണമിടപാടിലും ദുബായ് ഹവാല റൂട്ടിലും ഇഡി അന്വേഷണം ശക്തമാക്കുന്നു; രാഷ്ട്രീയ വേട്ടയെന്ന് ദേശാഭിമാനി


ഇതൊന്നും അഭിനയമായിരുന്നില്ല..; അരൂരിൽ ഐടി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തിൽ തൃശൂർ സ്വദേശിയായ പ്രതിശ്രുത വരാനും കുടുംബത്തിനുമെതിരെ അന്വേഷണം...


ഉത്രാടവും തിരുവോണവും മഴയിലാവുമോ? അഞ്ച് ദിവസം കനത്ത ജാഗ്രതാ നിർദ്ദേശം...

സംസ്ഥാനത്തെ വിവിധ സഹകരണ സംഘം/ബാങ്കുകളിൽ 4 തസ്തികകളിലായി 39 ഒഴിവുകളിലേക്ക് സഹകരണ സർവീസ് പരീക്ഷാ ബോർഡ് അപേക്ഷ ക്ഷണിച്ചു

10 OCTOBER 2020 05:15 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്തെ വിവിധ സഹകരണ സംഘം/ബാങ്കുകളിൽ 4 തസ്തികകളിലായി 39 ഒഴിവുകളിലേക്ക് സഹകരണ സർവീസ് പരീക്ഷാ ബോർഡ് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് സെക്രട്ടറി/ചീഫ് അക്കൗണ്ടന്റ്/ഡെപ്യൂട്ടി മാനേജർ -7, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ-6, ഡാറ്റ എൻട്രി ഓപ്പറേറ്റർ- 24, ടൈപ്പിസ്റ്റ് -2, എന്നിങ്ങനെയാണ് ഒഴിവുകൾ. നിർദിഷ്ട ഫോറം പൂരിപ്പിച്ച് അപേക്ഷിക്കണം.

അസിസ്റ്റന്റ് സെക്രട്ടറി/ചീഫ് അക്കൗണ്ടന്റ്/ ഡെപ്യൂട്ടി ജനറൽ മാനേജർ,

യോഗ്യത : എല്ലാ വിഷയങ്ങൾക്കും ചേർത്ത് 50% മാർക്കിൽ കുറയാതെ ലഭിച്ച ഒരു അംഗീകൃത സർവ്വകലാശാല ബിരുദവും സഹകരണഹയർ ഡിപ്ലോമയും (കേരള സംസ്ഥാന സഹകരണ യൂണിയന്റെ എച്ച്.ഡി.സി അല്ലെങ്കിൽ എച്ച്.ഡി.സി& ബി.എം അല്ലെങ്കിൽ നാഷണൽ കൗൺസിൽ ഫോർ കോ-ഓപ്പറേറ്റീവ് ട്രെയിനിങ്ങിന്റെ എച്ച്.ഡി.സി അല്ലെങ്കിൽ എച്ച്.ഡി.സി.എം) അല്ലെങ്കിൽ തത്തുല്യം.

സിസ്റ്റം അഡ്മിനിസ്ട്രേറ്റർ

യോഗ്യത: കംപ്യൂട്ടർ സയൻസ്, ഐ.ടി., ഇലക്ട്രോണിക്സ് ആൻഡ് കമ്യുണിക്കേഷൻ എൻജനീയറിങ്ങ് ബിരുദം അല്ലെങ്കിൽ എം.സി.എ. അല്ലെങ്കിൽ എം.എസ്സി. കംപ്യൂട്ടർ സയൻസ്. മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം.

ഡേറ്റാ എൻട്രി ഓപ്പറേറ്റർ</strong>, യോഗ്യത: ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം. കേരള / കേന്ദ്ര സർക്കാർ അംഗീകരിച്ച സ്ഥാപനത്തിലെ ഡേറ്റാ എൻട്രി കോഴ്സ് പാസ്സായ സർട്ടിഫിക്കറ്റ്. ഒരു അംഗീകൃത സ്ഥാപനത്തിൽ ഡേറ്റാ എൻട്രി തസ്തികയിൽ ജോലി ചെയ്ത ഒരു വർഷത്തെ പ്രവൃത്തി പരിചയം.

ടൈപ്പിസ്റ്റ് -2
യോഗ്യത : എസ്.എസ്.എൽ.സി അഥവാ തത്തുല്യ യോഗ്യത. കെ ജി റ്റി.ഇ. ഇംഗ്ലീഷ് &amp; മലയാളം ടൈപ്പ് റൈറ്റിങ് (ലോവർ).

പ്രായം : 1/1/2020 ൽ 18 (വയസ്സ് തികഞ്ഞിരിക്കണം. 40 വയസ്സ് കഴിയാൻ പാടില്ല. പട്ടിക ജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് ഉയർന്ന പ്രായപരിധിയിൽ അഞ്ചുവർഷത്തെ ഇളവ് അനുവദിക്കും).

അപേക്ഷ:

ഉദ്യോഗാർഥികൾക്ക് ഒന്നിൽ കൂടുതൽ സംഘം/ ബാങ്കുകളിലേക്ക് അപേക്ഷിക്കാം. ഒരു സംഘം/ബാങ്കിന് 150 രൂപയും തുടർന്നുള്ള ഓരോ സംഘം/ബാങ്കിനും 50 രൂപ വീതവും അധികമായി പരീക്ഷാ ഫീസായി അടയ്ക്കണം. പട്ടികജാതി/ പട്ടിക വർഗ വിഭാഗത്തിന് അപേക്ഷയിലെ ഒരു സംഘം/ബാങ്കിന് 50 രൂപയും തുടർന്നുള്ള ഒരോ സംഘം/ബാങ്കിനും 50 രൂപ വീതവും അധികമായി പരീക്ഷാ ഫീസായി അടയ്ക്കണം. വിശദമായ വിജ്ഞാപനവും, അപേക്ഷയുടെ മാതൃകയും സഹകരണ സർവീസ് പരീക്ഷാ ബോർഡിന്റെ എന്ന വെബ്സൈറ്റിൽ ലഭിക്കും.

അപേക്ഷകൾ നേരിട്ടോ തപാൽ മുഖേനയോ സെക്രട്ടറി, സഹകരണ സർവീസ് പരീക്ഷാ ബോർഡ്, കേരള സംസ്ഥാന സഹകരണ ബാങ്ക് ബിൽഡിങ്, ഓവർ ബ്രിഡ്ജ്, ജനറൽ പോസ്റ്റ് ഓഫീസ്, തിരുവനന്തപുരം 695001 എന്ന വിലാസത്തിൽ സമർപ്പിക്കണം. പൂരിപ്പിച്ച അപേക്ഷ 28.10.2020 വൈകുന്നേരം 5 മണിക്കു മുൻപായി സഹകരണ സർവീസ് പരീക്ഷാ ബോർഡിൽ ലഭിക്കണം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്വാർട്ടർ ഫൈനലിൽ നാലാം സീഡ് ചൈനീസ് സഖ്യത്തെ അട്ടിമറിച്ച് ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ സെമിഫൈനലിലെത്തി മലയാളിയായ ട്രീസ ജോളിയും ഗായത്രിയും  (4 minutes ago)

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു... നാളെ മുതൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ നാളെ യെല്ലോ അലർട്ട്  (13 minutes ago)

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (8 hours ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (8 hours ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (8 hours ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (8 hours ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (8 hours ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (9 hours ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (9 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (10 hours ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (10 hours ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (12 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (13 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (13 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (13 hours ago)

Malayali Vartha Recommends