സെൻട്രൽ റെയിൽവേയിൽ 38 ഒഴിവുകൾ അപേക്ഷിക്കേണ്ട അവസാനതിയതി ജൂലൈ 25

വെസ്റ്റ് സെൻട്രൽ റെയിൽവേയിൽ സ്റ്റേഷൻ മാസ്റ്ററുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 38 ഒഴിവുകളാണുള്ളത്. താൽപ്പര്യമുള്ളവർക്ക് വെസ്റ്റ് സെൻട്രൽ റെയിൽവേയുടെ ഔദ്യോഗിക വെബ്സൈറ്റായ wcr.indianrailways.gov.in സന്ദർശിച്ച് ഓൺലൈനായി അപേക്ഷിക്കാം. ജൂലൈ 25 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.
ഒരു അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദമാണ് അപേക്ഷിക്കാനുള്ള അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. ജനറൽ വിഭാഗത്തിന് 40 വയസാണ് അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി. എസ്.സി, എസ്.ടി വിഭാഗക്കാർക്ക് 45 വയസും ഒ.ബി.സി വിഭാഗക്കാർക്ക് 43 വയസാണ് ഉയർന്ന പ്രായപരിധി. 61,400 രൂപയായിരിക്കും മാസശമ്പളം.
ഒറ്റഘട്ടത്തിലുള്ള കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയും ആപ്റ്റിറ്റ്യൂഡ് ടെസ്റ്റുമുണ്ടായിരിക്കും. ഡോക്യുമെന്റ് വെരിഫിക്കേഷൻ/ മെഡിക്കൽ എക്സാമിനേഷൻ എന്നിവയുമുണ്ടാകും. മെറിറ്റിന്റെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.
അതേസമയം, റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡിന്റെ ആർ.ആർ.ബി എൻ.ടി.പി.സി എഴാം ഘട്ട പരീക്ഷയുടെ തീയതി വന്നു. ഔദ്യോഗിക വെബ്സൈറ്റിൽ അവസാന ഘട്ട പരീക്ഷയുടെ ഷെഡ്യൂൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ആർ.ആർ.ബി എൻ.ടി.പി.സി ഫേസ് 7 പരീക്ഷ ജൂലൈ 23, 24, 31 തീയതികളിലായി നടക്കും. ഫേസ് 7 പരീക്ഷ എഴുതാനിരിക്കുന്നത് 2.78 ലക്ഷം ഉദ്യോഗാർത്ഥികളാണ്. കംപ്യൂട്ടർ അധിഷ്ഠിതമായാണ് പരീക്ഷ നടക്കുക.
പരീക്ഷാ കേന്ദ്രം, തീയതി എന്നിവ അറിയാനും യാത്ര പാസ് ഡൗൺലോഡ് ചെയ്യാനുമുള്ള ലിങ്ക് പരീക്ഷയ്ക്ക് കുറഞ്ഞത് 10 ദിവസം മുമ്പ് ആർ.ആർ.ബിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാകും. ഇ-കാൾ ലെറ്റർ പരീക്ഷയ്ക്ക് 4 ദിവസം മുമ്പ് ഡൗൺലോഡ് ചെയ്യാനാകും.
പരീക്ഷയെഴുതുന്ന ഉദ്യോഗാർത്ഥികൾ കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണം. നിർബന്ധമായും പരീക്ഷയെക്കെത്തുമ്പോൾ മാസ്ക് ധരിച്ചിരിക്കണം.
https://www.facebook.com/Malayalivartha


























