ചരിത്രപ്രധാനമായ മലയാളം ഭരണഭാഷാ ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിട്ടു

മലയാളം ഭരണഭാഷാ ബില്ലില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ ഒപ്പിട്ടു. 2025 ഒക്ടോബറില്‍ നിയമസഭ പാസാക്കിയ ബില്ലാലാണ് ഗവര്‍ണര്‍ ഒപ്പിട്ടത്. ഒന്ന് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളില്‍ മലയാളം നിര്‍ബന്ധമാക്കുക, കോടതിഭാഷ, സര്‍ക്കാര്‍ ഉത്തരവുകള്‍ തുടങ്ങിയവ മലയാളത്തിലാക്കുക, എന്നിവയൊക്കെയായിരുന്നു ബില്ലിന്റെ ലക്ഷ്യങ്ങള്‍.
കൂടാതെ മലയാളം പഠനഭാഷയാക്കിയവര്‍ക്ക് പ്രൊഫഷണല്‍ കോഴ്‌സുകളില്‍ സംവരണം നല്‍കുക, പി.എസ്.സി. പരീക്ഷകള്‍ മലയാളത്തിലാക്കുക തുടങ്ങിയവയും ബില്ലിലെ പ്രധാന നിര്‍ദേശങ്ങളാണ്. ഈ ബില്ല് യുഡിഎഫ് ഭരണകാലത്തു കൊണ്ടുവന്നതായിരുന്നു എന്നാല്‍ അന്ന് ബില്ലില്‍ രാഷ്ട്രപതി ഒപ്പ് വെച്ചിരുന്നില്ല. ഇതിനുപിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ ബില്ലുമായി മുന്നോട്ടുപോയത്.
കേരള ഔദ്യോഗിക ഭാഷ ആക്ട് 1969 അനുസരിച്ച് സംസ്ഥാനത്ത് ഇംഗ്ലീഷും മലയാളവും ഔദ്യോഗിക ഭാഷകളാണ്. ഇതിനു പകരം സമഗ്ര മലയാള ഭാഷ നിയമം ഉറപ്പാക്കുകയാണ് ബില്ലിന്റെ ലക്ഷ്യം.
https://www.facebook.com/Malayalivartha

























