Widgets Magazine
24
Aug / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ക്ഷേത്രപരിസരങ്ങളിൽ രാഷ്ട്രീയം പാടില്ല; കർശന നിർദേശം നൽകി ഹൈക്കോടതി; ദേവസ്വം ബോർഡിന്റെ വാദങ്ങൾ തള്ളി


അഴിമതി കേസിൽ ക്ലീന്‍ ചിറ്റ് റദ്ദാക്കിയ വിജിലന്‍സ് കോടതി ഉത്തരവിനെതിരെ എംആര്‍ അജിത്കുമാര്‍ ഹൈക്കോടതിയിലേക്ക്


ഭാര്യക്ക് പിന്നാലെ ഒരുവയസ്സുള്ള കുഞ്ഞുമായി ബിഎസ്എഫ് ജവാനും ​ഗംഗാനദിയിൽ ചാടി; ഇവർക്കായി തിരച്ചിൽ തുടരുന്നു


വീട്ടുജോലിക്കാരിയുടെ വളരെ നീചമായ പ്രവർത്തിയുടെ വീഡിയോ പുറത്ത്.. യുവതി കപ്പിലേക്ക് മൂത്രമൊഴിക്കുകയായിരുന്നു..അടുക്കളയിൽ വച്ചിരുന്ന മൊബൈൽ ക്യാമറ പരിശോധിച്ചപ്പോഴാണ് ഇങ്ങനെ കണ്ടത്..


പാകിസ്ഥാൻ വിമാനക്കമ്പനികൾക്കും വിമാനങ്ങൾക്കും ഇന്ത്യൻ വ്യോമാതിർത്തിയിൽ, പ്രവേശിക്കുന്നതിനുള്ള വിലക്ക് സെപ്റ്റംബർ 24 വരെ വീണ്ടും നീട്ടി..ഇന്ത്യൻ സമയം 5:29 വരെയാണ് പുതിയ ഉത്തരവ് പ്രകാരം സമയം..

കെ.എ.എസ്...... 8 വർഷം പൂർത്തിയാക്കിയാൽ ഐഎഎസിനു സാധ്യത... പരീക്ഷയെക്കുറിച്ച് കൂടുതൽ അറിയാം

02 NOVEMBER 2019 02:31 PM IST
മലയാളി വാര്‍ത്ത

കേരളത്തിന്റെ സ്വന്തം സിവിൽ സർവീസ് എന്നസ്വപ്നം യാഥാർത്ഥ്യമാക്കുന്നതിന്റെ സുപ്രധാന ചുവടുവയ്‌പാണ്‌ കെ.എ.എസ് പരീക്ഷ..പരീക്ഷയുടെ ആദ്യ വിജ്ഞാപനം കേരളപ്പിറവി ദിനത്തിൽ പി.എസ്.സി ആസ്ഥാനത്ത് പുറത്തിറക്കി.

എന്താണ് കെ.എ.എസ്?

കേരള സിവിൽ സർവീസ് ആണ് കെ. എ. എസ്. കേരള സർക്കാർ സർവീസിലേക്ക് പുതിയതായി രൂപീകൃതമായിട്ടുള്ള ക്ലാസ് വൺ ഉദ്യോഗാർത്ഥികളുടെ അഥവാ ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിന് തൊട്ടുതാഴെ സെക്കൻഡ് ഗസറ്റഡ് റാങ്കിംഗ് ഓഫീസർമാരുടെ കേഡർ ആണ് കെ. എ. എസ് എന്ന് പറയുന്നത്. കേരള പി. എസ്. സി ആണ് പരീക്ഷ നടത്തുന്നത്
കെ. എ. എസ് എന്ന പുതിയ കേഡർ വരുന്നത് വഴി ഡെപ്യൂട്ടി കലക്ടർ യോഗ്യതയിലേക്ക് നേരിട്ട് ആളെ എടുക്കാനും തുടർന്നു അഡ്മിനിസ്ട്രേറ്റീവ് ഒഴിവുകൾ നികത്തുന്നതിനും കേരള ഗവൺമെൻറിന് സാധിക്കും

ഓഫീസർ, ജൂനിയർ ടൈം സ്‌കെയിൽ, ട്രെയിനി തസ്തികയിൽ നേരിട്ടുള്ള നിയമനമടക്കം മൂന്നു ധാരകളിലായി ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം,മൂന്ന് വിഭാഗങ്ങളിലും പട്ടിക, പിന്നാക്ക സംവരണമുണ്ട്

തസ്തികയും യോഗ്യതയും

കെ എഎസ് ഓഫിസർ (ജൂനിയർ ടൈം സ്കെയിൽ) ട്രെയിനി സ്ട്രീം 1, സ്ട്രീം 2, സ്ട്രീം 3 എന്നിങ്ങനെ 3 രീതിയിലാണു നിയമനം. ഏതെങ്കിലും വിഷയത്തിലെ ബിരുദമാണ് അടിസ്ഥാന യോഗ്യത.

സ്ട്രീം 1 (കാറ്റഗറി നമ്പർ 186/2019): നേരിട്ടുള്ള നിയമനം. പ്രായം: 21– 32. പ്രായപരിധി കണക്കാക്കുന്നത് അതതു വർഷത്തെ ജനുവരി ഒന്നാം തീയതി വച്ച്. ആരോഗ്യ സ്ഥിതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് വേണം. 

സ്ട്രീം 2 (കാറ്റഗറി നമ്പർ 187/2019): സർക്കാർ വകുപ്പിൽ പ്രബേഷൻ പൂർത്തിയാക്കിയവരിൽ നിന്നും സ്ഥിരമാക്കപ്പെട്ടവരിൽ നിന്നും നേരിട്ടുള്ള നിയമനം. ഫസ്റ്റ് ഗസറ്റഡ് ഓഫിസറാകാൻ‌ പാടില്ല. പ്രായം: 21– ൪൦

സ്ട്രീം 3 (കാറ്റഗറി നമ്പർ 188/2019): ഫസ്റ്റ് ഗസറ്റഡ് പോസ്റ്റിലോ അതിനു മുകളിലോ ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായം 50 കഴിയരുത്. പ്രബേഷൻ പൂർത്തിയാക്കുകയോ പ്രബേഷന് യോഗ്യമായ 2 വർഷത്തെ സേവനം പൂർത്തിയാക്കുകയോ വേണം. പൊതുവിദ്യാഭ്യാസ വകുപ്പിലെ അധ്യാപക ജീവനക്കാർക്കു സ്ട്രീം മൂന്നിലേക്ക് അപേക്ഷിക്കാനാകില്ല

ഇന്ത്യൻ സിവിൽ സർവീസ് പരീക്ഷയുടെ തുല്യമായ മാതൃകയായിരിക്കും കെ.എ.എസ് പരീക്ഷ... ...പ്രിലിമിനറി എക്സാം, മെയിൻ എക്സാം, ഇൻറർവ്യൂ എന്നീ മൂന്ന് ഘട്ടങ്ങൾ ആയിരിക്കും പരീക്ഷയ്ക്ക് ഉണ്ടാവുക. ഒബ്ജക്റ്റീവ് ടൈപ്പ് പ്രിലിമിനറിയിലും ഡിസ്ക്രിപ്റ്റീവ് മെയിൻ എക്സാമിനും പേഴ്സണാലിറ്റി ടെസ്റ്റും നമ്മുടെ ആപ്ലിക്കേഷൻ ചിന്തകൾ പരിശോധിക്കാൻ വേണ്ടി ഇൻറർവ്യൂവും ആണ് ഉണ്ടാകുക.
ആദ്യം സ്ക്രീനിങ് ടെസ്റ്റ്, രണ്ടാമത് മുഖ്യ പരീക്ഷ, ഒടുവിൽ അഭിമുഖം എന്ന ക്രമത്തിലാണു തിരഞ്ഞെടുപ്പ്. സ്ക്രീനിങ് ടെസ്റ്റ് ഫെബ്രുവരിയിൽ നടക്കും.

പ്രാഥമിക പരീക്ഷയായ സ്ക്രീനിങ് ടെസ്റ്റ് (ഒഎംആർ) 200 മാർക്കിനാണ്. പ്രാഥമിക പരീക്ഷ 2 ഭാഗങ്ങളുണ്ട്. ഒന്നാം ഭാഗത്തിൽ 100 മാർക്കിന്റെ ജനറൽ സ്റ്റഡീസ് പേപ്പർ.

രണ്ടാം ഭാഗത്തിൽ 50 മാർക്കിന്റെ ഭാഷാവിഭാഗം, 30 മാർക്കിന്റെ മലയാള നൈപുണ്യം, 20 മാർക്കിന്റെ ഇംഗ്ലിഷ് നൈപുണ്യം എന്നിങ്ങനെ 3 പേപ്പറുകൾ.

പ്രാഥമിക പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് നേടുന്ന നിശ്ചിത എണ്ണം പേരെ സംവരണം കൂടി പരിഗണിച്ച് തിരഞ്ഞെടുത്തു പട്ടികയുണ്ടാക്കും. ഇവർ യോഗ്യതകൾ തെളിയിക്കുന്ന രേഖകൾ അപ്‌ലോഡ് ചെയ്യണം.

3 വിഭാഗങ്ങൾക്കുമായി പ്രാഥമിക പരീക്ഷ നടത്തി 3 കട്ട് ഓഫ് മാർക്കിന്റെ അടിസ്ഥാനത്തിൽ 3 ചുരുക്കപ്പട്ടിക തയാറാക്കും. തുടർന്നാണു മുഖ്യപരീക്ഷ.

100 മാർക്കിന്റെ 3 വിവരണാത്മക പേപ്പറുകളാണു മുഖ്യപരീക്ഷയിലുള്ളത്. ദൈർഘ്യം 2 മണിക്കൂർ വീതം. ഭാഷാ നൈപുണ്യമൊഴികെയുള്ളവയ്ക്ക് ഇംഗ്ലിഷിലായിരിക്കും ചോദ്യങ്ങൾ. ഉത്തരം ഇംഗ്ലിഷിലോ മലയാളത്തിലോ എഴുതാം.
തുടർ‌ന്ന് 50 മാർക്കിന്റെ അഭിമുഖം. മുഖ്യപരീക്ഷയുടെയും അഭിമുഖത്തിന്റെയും മാർക്കുകൾ ചേർത്താണ് റാങ്ക് നിർണയിക്കുക

കേരള സർവീസ് അഡ്മിനിസ്ട്രേഷൻ ആയതുകൊണ്ടുതന്നെ മലയാളഭാഷയിലും ഡിസ്ക്രിപ്റ്റീവ് എക്സാം ഉണ്ടാകും. കെ എ എസ് പരീക്ഷയുടെ 3 ഘട്ടവും വിജയിക്കുന്ന ഒരാളെ ജൂനിയർ ടൈം സ്കെയിൽ ഓഫീസർ തസ്തികയിൽ നിയമിച്ച് 18 മാസം മുതൽ രണ്ട് വർഷം വരെ നീണ്ടുനിൽക്കുന്ന പരിശീലനത്തിന് അയക്കും
ഇതിൽ 15 ദിവസം നിർബന്ധമായും ഗവൺമെന്റ് നിശ്ചയിക്കുന്ന ഒരു പ്രീമിയർ നാഷണൽ മാനേജ്മെൻറ് ഇൻസ്റ്റിറ്റ്യൂട്ടിലും, 15 ദിവസം നാഷണൽ പ്ലാനിങ് അല്ലെങ്കിൽ ഡെവലപ്മെൻറ് ഇൻസ്റ്റിറ്റ്യൂട്ടിലും ആയിരിക്കും ട്രെയിനിങ്. തിരുവനന്തപുരം ഗവൺമെൻറ് മാനേജ്മെൻറ് ഇൻസ്റ്റിറ്റ്യൂട്ട് ആയിരിക്കും ഓരോ ഓഫീസറുടേയും ട്രെയിനിങ് പ്രോഗ്രാം നിശ്ചയിക്കുന്നത്.

ജോലിയിൽ പ്രവേശിച്ചു സ്ഥിരപെടുന്നതിന് മുമ്പ് രണ്ടുവർഷത്തെ പ്രൊബേഷൻ പിരിയഡ് എന്തായാലും പൂർത്തിയാക്കിയിരിക്കണം. പ്രൊബേഷൻ പിരിയഡ് പൂർത്തിയാക്കുന്ന ഓരോരുത്തർക്കും കേരള ഗവൺമെൻറ് നടത്തുന്ന 4 പരീക്ഷകളും മലയാളത്തിൽ ഹൈസ്കൂൾ വിദ്യാഭ്യാസ സർട്ടിഫിക്കറ്റ് ഇല്ലാത്തവർ മലയാളമടക്കം താഴെ കാണുന്ന 5 പരീക്ഷകളെഴുതി വിജയിച്ചിരിക്കണം.

1. The Revenue Test
2. The Criminal Judicial Test including Indian Penal Code and Criminal Procedure Code
3. Manual of Officer Procedure
4. Kerala Secretariat Office Manual
5. Malayalam Proficiency Test

കേരള ഗവൺമെൻറ് കെ. എ. എസ് പരീക്ഷ നടത്തുന്നത് 30 വ്യത്യസ്ത വകുപ്പുകൾക്ക് വേണ്ടിയാണ്. കെ.എ.എസ് പരീക്ഷയിൽ നിങ്ങൾക്ക് ലഭിക്കുന്ന റാങ്കും ഒഴിവും അനുസരിച്ച് പ്രൊബേഷൻ പിരിയഡിന് ശേഷം നിങ്ങളെ ഒരു കേരള അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി നിയമിക്കുന്നു.

വിജ്ഞാപനത്തിൽ പ്രതീക്ഷിത ഒഴിവുകളാണുള്ളതെങ്കിലും 184 ഒഴിവുകൾ ഉണ്ടായേക്കാമെന്ന് പി.എസ്.സി വ്യക്തമാക്കി.ഓരോ വർഷവും കെഎഎസിൽ ഉൾപ്പെടുത്തിയ വകുപ്പുകളിൽ നിന്നും പൊതുവിഭാഗത്തിൽ നിന്നും ഉണ്ടാകുന്ന ആകെ സെക്കൻഡ് ഗസറ്റഡ് ഒഴിവുകളുടെ മൂന്നിലൊന്ന് കെഎഎസിനു വേണ്ടി മാറ്റിവച്ചിട്ടുമുണ്ട്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈദികന്റെ വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ വസ്ത്രങ്ങൾ ഇല്ലാതെ നഗ്നനയായി 61-കാരിയുടെ മൃതദേഹം..!! 12 പവനും മുക്കി,മരണ കാരണം പുറത്ത്  (1 hour ago)

"നിനക്ക് സുഖിക്കാൻ കിളിന്ത് പെൺപിള്ളേരെ വേണം അല്ലേ" 17കാരിയെ പ്രണയിച്ച 50കാരൻ റഹീമിനെ അടിച്ച് ഉരുട്ടി,ജഡ്ജികുന്നില്‍  (2 hours ago)

ഹെലികോപ്റ്റർ സജ്ജം  (2 hours ago)

ധര്‍മസ്ഥലയിൽ പ്രതി ദേ ഇത് കുഴിമാടം തോണ്ടി മനാഫ്... വീടുവളഞ്ഞ് തൂക്കാൻ SIT...! നന്മ മരത്തിൻറെ കൊമ്പൊടിഞ്ഞു  (2 hours ago)

പോലീസിലും ചാറ്റർജി  (2 hours ago)

പെൻഷൻ; പദ്ധതി  (3 hours ago)

ആരോഗ്യ പരിരക്ഷ  (3 hours ago)

ആക്രമണം നടത്താൻ കഴിയും  (3 hours ago)

ബോർഡിന്റെ വാദങ്ങൾ തള്ളി  (3 hours ago)

കൂട്ടാളികൾക്കായി തിരച്ചിൽ തുടരുന്നു  (4 hours ago)

പരാതി നൽകി കുടുംബം  (4 hours ago)

ആസൂത്രിത ശ്രമം എന്ന് വിഎച്ച്പി  (4 hours ago)

ഹൈക്കോടതിയിലേക്ക്  (4 hours ago)

തിരച്ചിൽ തുടരുന്നു  (5 hours ago)

ദൃശ്യങ്ങൾ പുറത്ത്  (5 hours ago)

Malayali Vartha Recommends