Widgets Magazine
29
Oct / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വര്‍ണവിലയില്‍ വൻ ഇടിവ്..ഏറെ നാളത്തെ ഇടവേളയ്‌ക്ക് ശേഷം കേരളത്തിൽ പവന് 90,000 രൂപയ്‌ക്ക് താഴെ എത്തി.. ഇന്ത്യയിലും സ്വർണ വില കുത്തനെ നിലംപൊത്തി..


ശബരിമലയെ മുക്കിയിരിക്കുകയാണ്.. ഉണ്ണികൃഷ്ണൻ പോറ്റിയുടെയും മുരാരിയുടെയും വായിൽ നിന്നും, ആ വമ്പൻ സ്രാവുകളുടെ പേരുകൾ ഇത് വരെ കേട്ടിട്ടില്ല..മുരാരി ബാബുവിനെ കസ്റ്റഡിയില്‍ വിട്ട് റാന്നി കോടതി..


തുർക്കി പ്രധാന ഫോൾട്ട് ലൈനുകൾക്ക് മുകളിൽ..പതിവായി ഭൂകമ്പങ്ങൾ..ഇപ്പോൾ ഏറ്റവും ഒടുവിലായി രാജ്യത്തെ നടുക്കി ഭൂകമ്പം.. 5.99 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പം അനുഭവപ്പെട്ടത്..


അനധികൃത കുടിയേറ്റക്കാരായി എത്തിയ 54 ഇന്ത്യക്കാരെ കൂടി യുഎസ് നാടുകടത്തി...ഇവരിൽ 50 പേരും ഹരിയാനക്കാരാണ്.. 25 മണിക്കൂർ വരെ കാലിൽ ചങ്ങല ധരിക്കേണ്ടി വന്നതായി യാത്രക്കാർ..

കേരളാ അഡ്‌മിനിസ്ട്രേറ്റീസ് സർവീസ് പ്രിലിമിനറി പരീക്ഷയുടെ സിലബസ് പി.എസ്.സി പ്രസിദ്ധീകരിച്ചു . ജനറൽ സ്റ്റഡീസ് ഒന്നാം പേപ്പറിന്റെ സിലബസ് ഇങ്ങനെ

02 NOVEMBER 2019 03:14 PM IST
മലയാളി വാര്‍ത്ത

ഇന്ത്യൻ സിവിൽ സർവീസ് പരീക്ഷയുടെ തുല്യമായ മാതൃകയായിരിക്കും കെ.എ.എസ് പരീക്ഷ... ...പ്രിലിമിനറി എക്സാം, മെയിൻ എക്സാം, ഇൻറർവ്യൂ എന്നീ മൂന്ന് ഘട്ടങ്ങൾ ആയിരിക്കും പരീക്ഷയ്ക്ക് ഉണ്ടാവുക. ഒബ്ജക്റ്റീവ് ടൈപ്പ് പ്രിലിമിനറിയിലും ഡിസ്ക്രിപ്റ്റീവ് മെയിൻ എക്സാമിനും പേഴ്സണാലിറ്റി ടെസ്റ്റും നമ്മുടെ ആപ്ലിക്കേഷൻ ചിന്തകൾ പരിശോധിക്കാൻ വേണ്ടി ഇൻറർവ്യൂവും ആണ് ഉണ്ടാകുക.
ആദ്യം സ്ക്രീനിങ് ടെസ്റ്റ്, രണ്ടാമത് മുഖ്യ പരീക്ഷ, ഒടുവിൽ അഭിമുഖം എന്ന ക്രമത്തിലാണു തിരഞ്ഞെടുപ്പ്. സ്ക്രീനിങ് ടെസ്റ്റ് ഫെബ്രുവരിയിൽ നടക്കും.
പ്രാഥമിക പരീക്ഷയായ സ്ക്രീനിങ് ടെസ്റ്റ് (ഒഎംആർ) 200 മാർക്കിനാണ്. പ്രാഥമിക പരീക്ഷ 2 ഭാഗങ്ങളുണ്ട്

കേരളാ അഡ്‌മിനിസ്ട്രേറ്റീസ് സർവീസ് പ്രിലിമിനറി പരീക്ഷയുടെ സിലബസ് പി.എസ്.സി പ്രസിദ്ധീകരിച്ചു . ജനറൽ സ്റ്റഡീസ് ഒന്നാം പേപ്പറിന്റെ സിലബസ് ഇങ്ങനെയാണ്

പ്രാചീന, മദ്ധ്യകാലഘങ്ങളിലെ സംസ്കാരം, സാഹിത്യം, വാസ്തുവിദ്യ, സാമൂഹ്യ, സാമ്പത്തിക, മതപരമായ സാഹചര്യങ്ങൾ, മുന്നേറ്റങ്ങൾ

ആധുനിക കാലഘട്ടം:- 18-ാം നൂറ്റാണ്ട് മുതലുള്ള ആധുനിക കാലഘട്ടത്തിലെ ഇന്ത്യൻ ചരിത്രം, പ്രധാന സംഭവങ്ങൾ, വ്യക്തികൾ, സ്വാതന്ത്ര്യസമരം, 19, 20 നൂറ്റാണ്ടുകളിലെ സാമൂഹ്യ, മത പരിഷ്‌കരണങ്ങൾ, സ്വതന്ത്ര ഇന്ത്യയും അയൽരാജ്യങ്ങളും.
കേരള ചരിത്രം:- സ്വാതന്ത്ര്യത്തിനു മുൻപുള്ള സാമൂഹ്യ, രാഷ്ട്രീയ മുന്നേറ്റങ്ങൾ, കേരള സംസ്ഥാനത്തിന്റെയും രാഷ്ട്രീയ പാർട്ടികളുടെയും രൂപീകരണം, കേരള സർക്കാരുകൾ, നിയമനിർമ്മാണങ്ങൾ, നയങ്ങൾ.

18-ാം നൂറ്റാണ്ട് മുതലുള്ള ലോകചരിത്രം:- വ്യാവസായിക വിപ്ലവം, ലോകമഹായുദ്ധങ്ങൾ, രാജ്യങ്ങളുടെ അതിർത്തികൾ മാറ്റിവരയ്ക്കൽ, കോളനിവത്കരണം, ആഗോളവത്കരണം, കമ്മ്യൂണിസം, മുതലാളിത്തം, സോഷ്യലിസം എന്നിവ സമൂഹത്തിലുണ്ടാക്കിയ സ്വാധീനം.

കേരളത്തിന്റെ സാംസ്കാരിക പൈതൃകം:- സാഹിത്യം, കലാരൂപങ്ങൾ, ശിൽപ്പകല, വാസ്തുവിദ്യ. ആദിവാസി സംസ്കാരം, തീർത്ഥാടനം, വിനോദസഞ്ചാര കേന്ദ്രങ്ങൾ, നാടോടി സംസ്കാരം, സിനിമ, നാടകം. മലയാള സാഹിത്യത്തിന്റെ ചരിത്രവും മുന്നേറ്റവും

ഇന്ത്യൻ ഭരണഘടന, രാഷ്ട്രീയം, ഭരണകാര്യങ്ങൾ, സാമൂഹ്യനീതി, അന്താരാഷ്ട്ര ബന്ധങ്ങൾ:- പാലർലമെന്റ്, നിയമസഭകൾ, ഫെഡറൽ സംവിധാനം, ഭരണഘടനാ സ്ഥാപനങ്ങൾ, പഞ്ചായത്തീരാജ്, പബ്ലിക് പോളിസി ആൻഡ് ഗവേണൻസ്

വനിതാ, മനുഷ്യാവകാശ, ബാലാവകാശ, പട്ടികജാതി പട്ടികവർഗ്ഗ കമ്മിഷനുകൾ, ഇന്ത്യയുടെ വിദേശനയം, രാജ്യാന്തര സംഘടനകൾ,

ഇന്ത്യയിലെ ജുഡീഷ്യൽ സംവിധാനം. അടിയന്തരാവസ്ഥയും ഭരണഘടനാ ഭേദഗതികളും, പൊതുതാത്പര്യ ഹർജികൾ, ലാൻഡ് റവന്യൂ നിയമങ്ങൾ, മൗലിക അവകാശങ്ങൾ, കടമകൾ

ജോഗ്രഫി:- സൗരയൂഥം, ഭൂമിയുടെ കറക്കം, ഭൂമിയുടെ ആന്തരിക ഘടന, ഭൗമഘടന, കാലാവസ്ഥ, സമുദ്രങ്ങൾ, ജലദുരന്തങ്ങൾ, ഫിസിക്കൽ- സോഷ്യൽ- എക്കണോമിക് ജോഗ്രഫി, സുനാമി, അഗ്നിപർവ്വതങ്ങൾ, ഭൂചലനം, മണ്ണിടിച്ചിൽ, പ്രളയം രണ്ടാം പേപ്പർ

ഇക്കണോമി ആൻഡ് പ്ലാനിംഗ്:- ഇന്ത്യൻ സമ്പദ് വ്യവസ്ഥ, നീതിആയോഗ്, പ്രതിശീർഷ വരുമാനം, പഞ്ചവത്സരപദ്ധതികൾ

ഇന്ത്യയിലെ കാർഷിക രംഗം, ഭൂപരിഷ്‌കരണം, ഭക്ഷ്യസുരക്ഷ, ജലസേചനം, ഹരിതവിപ്ലവം, ജൈവകൃഷി

വ്യാവസായിക നയം: പൊതുമേഖലാ സ്ഥാപനങ്ങൾ, പ്രത്യേക സാമ്പത്തിക മേഖലകൾ, വിദേശനിക്ഷേപ നയം, ഇ-കോമേഴ്സ്, ഉദാരവത്കരണം

ജലവിതരണം, സാനിട്ടേഷൻ, ഊർജ്ജം, സയൻസ് ആൻഡ് ടെക്നോളജി, തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, റോഡുകൾ, റെയിൽവേ, ടെലികമ്മ്യൂണിക്കേഷൻ, അണക്കെട്ടുകൾ, ഉൾനാടൻ ജലപാതകൾ, സാമൂഹ്യാഘാത പഠനങ്ങൾ

സാക്ഷരത, തൊഴിലില്ലായ്മ, ഗ്രാമീണ തൊഴിൽ നയങ്ങൾ, നാഷണൽ ഹാപ്പിനസ് ഇൻഡക്സ്. പബ്ലിക് ഫിനാൻസ്, നികുതി, ബഡ്‌ജറ്റിംഗ്, ജി.എസ്.ടി, സ്റ്റോക് എക്സ്‌ചേഞ്ച്, ഓഹരിവിപണി

കേരളത്തിന്റെ സാമ്പത്തിക അവലോകനം, കൃഷി, വ്യവസായ, സേവന രംഗങ്ങളിലെ പ്രശ്‌നങ്ങൾ, ഐ.ടി, പ്രവാസികളും വിദേശനിക്ഷേപവും കേരള മോഡൽ വികസനം:- ഭൂപരിഷ്‌കരണം, സാമൂഹ്യസുരക്ഷ, അധികാര വികേന്ദ്രീകരണം, ഭവനനിർമ്മാണം, ടൂറിസം, വനിതാശാക്തീകരണം, ദുരന്തനിവാരണം, ആസൂത്രണ ബോർഡ്, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെ നേട്ടങ്ങൾ

സയൻസ് ആൻഡ് ടെക്നോളജി:- ദേശീയ നയങ്ങൾ, മനുഷ്യശരീരം, പൊതുജനാരോഗ്യവും കമ്മ്യൂണിറ്റി മെഡിസിനും, ഭക്ഷണം, ആരോഗ്യസുരക്ഷ, ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്നോളജി, ഇ-ഗവേണൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ്

ബഹിരാകാശ ശാസ്ത്രം:- ഇന്ത്യയുടെ ബഹിരാകാശ പദ്ധതികൾ, ഐ.എസ്.ആർ.ഒ, വിവിധ ഉപഗ്രഹ പദ്ധതികൾ, ഡി.ആർ.ഡി.ഒ, ഊർജ്ജം, ആണവോർജ്ജ നയം.

പരിസ്ഥിതി ശാസ്ത്രം:- പരിസ്ഥിതി സംരക്ഷണം, ദേശീയ, അന്തർദേശീയ നയങ്ങൾ, ജൈവവൈവിദ്ധ്യം, പശ്ചിമഘട്ടം, ഇന്ത്യയിലെ വനങ്ങളും വനസംരക്ഷണവും, മലിനീകരണം, കാർബൺ വികിരണം, കാലാവസ്ഥാ വ്യതിയാനം, ബയോടെക്നോളജി, ഗ്രീൻ ടെക്നോളജി, നാനോ ടെക്നോളജി

ഇംഗ്ലീഷ് പ്രാവീണ്യം, മലയാളം പ്രാവീണ്യം:- പദശുദ്ധി, വാക്യശുദ്ധി, ശൈലികൾ, വാക്യം ചേർത്തെഴുത്ത്, ഭരണഘടനയെ ആധാരമാക്കി 15ചോദ്യങ്ങൾ, ഔദ്യോഗിക ഭാഷാ പദാവലി വിപുലനം, സംഗ്രഹം

ഓപ്ഷൻ നൽകുന്നവർക്ക് കന്നഡ, തമിഴ് ഭാഷാ പ്രാവീണ്യത്തിലും ചോദ്യങ്ങളുണ്ടാവും

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാന സ്‌കൂള്‍ കായികമേള ; സ്വര്‍ണക്കപ്പ് നേടി തിരുവനന്തപുരം  (1 hour ago)

മാസപ്പടി കേസില്‍ അന്തിമവാദം കേള്‍ക്കുന്നത് രണ്ടു മാസങ്ങള്‍ക്ക് ശേഷമെന്ന് ഡല്‍ഹി ഹൈക്കോടതി  (2 hours ago)

എം.കെ.സ്റ്റാലിന്‍ സര്‍ക്കാരിനെ ടി.വി.കെ പ്രസിഡന്റ് വിജയ്  (2 hours ago)

ഇന്ത്യയിലെ ആദ്യത്തെ ഷിപ്പ് ടു ഷിപ്പ് എല്‍എന്‍ജി ബങ്കറിങ്ങ് വിഴിഞ്ഞത്ത്  (2 hours ago)

കൊല്‍ക്കത്തയില്‍ യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമം  (2 hours ago)

സ്വര്‍ണ വില,  (5 hours ago)

SABARIMALA പി എം ശ്രീയെ ഇറക്കി മുഖ്യൻ  (5 hours ago)

രോഗിയുടെ പിതാവിനെ തല്ലി വനിതാ ഡോക്ടര്‍  (5 hours ago)

അമീബിക്ക് മസ്തിഷ്‌ക ജ്വരം: ആരോഗ്യ വകുപ്പ് ഐ.സി.എം.ആര്‍. സംയുക്ത ഫീല്‍ഡുതല പഠനം ആരംഭിച്ചു  (6 hours ago)

ഡല്‍ഹി വിമാനത്താവളത്തിലെ ബസിന് തീപിടിച്ചു  (6 hours ago)

വായു മലിനീകരണം കുറയ്ക്കാന്‍ കൃത്രിമ മഴ പെയ്യിക്കാനായി ക്ലൗഡ് സീഡിംഗ് പരീക്ഷണം കഴിഞ്ഞു  (6 hours ago)

ടി.വീണ ഉൾപ്പെട്ട മാസപ്പടി കേസിൽ ദില്ലി ഹൈക്കോടതിയിലെ വാദം വീണ്ടും മാറ്റി...എസ്എഫ്ഐഒയ്ക്ക് വേണ്ടി അഭിഭാഷകർ ഹാജരായില്ല; ദില്ലി ഹൈക്കോടതി കേസ് ജനുവരി 13ലേക്ക് മാറ്റി  (7 hours ago)

50-ാം വർഷത്തിൽ സപ്ലൈകോയുടെ വമ്പൻ ഓഫർ;...ഒരു കിലോ പഞ്ചസാര അഞ്ച് രൂപയ്ക്ക്..... നവംബർ ഒന്നു മുതൽ ..!  (7 hours ago)

കെനിയയില്‍ വിമാനം തകര്‍ന്നുവീണ് 12 പേര്‍ക്ക് ദാരുണാന്ത്യം  (7 hours ago)

നാളെയും ശക്തമായ മഴയ്ക്ക് മുന്നറിയിപ്പ് ...തെക്കൻ ജില്ലകളിൽ മഴ കനക്കും..! തിരുവനന്തപുരം മുതൽ തൃശൂർ വരെ യെല്ലോ അലർട്ട്  (7 hours ago)

Malayali Vartha Recommends