Widgets Magazine
23
Jan / 2020
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനാലയിലൂടെ വീടിനകത്തേക്ക് കയറുന്ന ഉഗ്ര വിഷമുള്ള പാമ്പ് .. വളർത്തുനായ കണ്ടില്ലായിരുന്നെങ്കിൽ


തിരുവനന്തപുരം കവടിയാർ ശബരിഗിരി സ്കൂളിലെ അധികൃതരുടെ വീഴ്ചയെത്തുടർന്നു ഒന്നാംക്ലാസ് വിദ്യാർഥിയുടെ കാഴ്ച നഷ്ടമായി. സ്കൂളില്‍ വച്ച് പെന്‍സില്‍ കണ്ണില്‍ കൊണ്ട വിദ്യാര്‍ഥിക്ക് വലതു കണ്ണിന്റെ കാഴ്ച പൂർണമായി നഷ്ടപ്പെട്ടു


വെറും 80 രൂപയ്ക്ക് വീട് വേണോ? ഇവിടെ എങ്ങുമില്ല ...ഇറ്റലിയിലാണ് ഈ ഓഫർ ഉള്ളത് ...ഏകദേശം 90-ലധികം വീടുകളാണ് ഇവിടെ തുച്ഛമായ വിലയ്ക്ക് വില്‍പ്പനയ്ക്കുള്ളത്


കുവൈത്തിൽ 11,000 എൻജിനീയർമാരെ അയോഗ്യരാക്കി...അക്രഡിറ്റേഷൻ നിർബന്ധമാക്കിയ 2018 മാർച്ചിന് ശേഷം 11,000 എൻ‌ജിനീയർമാരുടെ സർട്ടിഫിക്കറ്റുകൾ അംഗീകാരം നൽകാതെ മടക്കിയാതായി കുവൈത്ത് എൻ‌ജിനീയേഴ്സ് സൊസൈറ്റി ചെയർമാൻ ഫൈസൽ അൽ അതീൽ പറഞ്ഞു


ചിതലിന് ഉപയോഗിക്ക‌ുന്ന വിഷം മദ്യത്തില്‍ ചേര്‍ത്തു നൽകി... ഭര്‍ത്താവിനെ കൊന്നാല്‍ 9 സെന്റ് സ്ഥലവും വീടും ചരക്കുവാഹനവും ജയ്‌മോന് നല്‍കാമെന്ന് ഷാഹിറയുടെ വാക്ക്; അഡ്വാൻസ് ആയി 1000 രൂപയും... മലപ്പുറത്തെ അരുംകൊലയുടെ ചുരുളഴിയുമ്പോൾ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ...

ഫെബ്രുവരിയിൽ തുടങ്ങുന്ന കേരള അഡ്മിനിസ്‌ട്രേറ്റിവ് സര്‍വീസ് പരീക്ഷയുടെ പ്രീലിമിനറി പരീക്ഷക്കു തയ്യാറെടുക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

12 DECEMBER 2019 03:03 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ത്യന്‍ പ്രൊഫഷനലുകളെ തേച്ചു മിനുക്കി എടുക്കും ഡിജിറ്റല്‍ ലാംഗ്വേജ് ലാബുകള്‍

കുവൈത്തിൽ 11,000 എൻജിനീയർമാരെ അയോഗ്യരാക്കി...അക്രഡിറ്റേഷൻ നിർബന്ധമാക്കിയ 2018 മാർച്ചിന് ശേഷം 11,000 എൻ‌ജിനീയർമാരുടെ സർട്ടിഫിക്കറ്റുകൾ അംഗീകാരം നൽകാതെ മടക്കിയാതായി കുവൈത്ത് എൻ‌ജിനീയേഴ്സ് സൊസൈറ്റി ചെയർമാൻ ഫൈസൽ അൽ അതീൽ പറഞ്ഞു

വികസ്വര രാജ്യങ്ങളുമായുള്ള വാണിജ്യവും നിക്ഷേപവും പ്രോത്സാഹിപ്പിക്കാൻ ഉള്ളതാണ് എക്സ്‌പോർട്ട് ഇംപോർട്ട് ബാങ്ക് .. എക്സിം ബാങ്ക് എന്ന ചുരുക്ക പേരിലാണ് ഇത് അറിയപ്പെടുന്നത്

എയ്ഡഡ് സ്കൂൾ നിയമനങ്ങൾ ഇനി പി എസ് സി വഴി ...എയ്ഡഡ് സ്ഥാപനങ്ങൾ സർക്കാർ സഹായം സ്വീകരിക്കുന്നുണ്ടെന്നതിനാൽ അത്തരം സ്ഥാപനങ്ങളിലെ അധ്യാപക നിയമനങ്ങളിലും ഇടപെടാൻ സർക്കാറിന് അവകാശമുണ്ടെന്ന് സുപ്രീം കോടതി വിധി..

യു പി എസ് സി 2020: ജിയോ സയന്റിസ്റ്റ് പരീക്ഷയുടെ പാറ്റേണ്‍ മാറ്റി, നെഗറ്റീവ് മാര്‍ക്കിംഗ് ഏര്‍പ്പെടുത്തി

കേരള അഡ്മിനിസ്‌ട്രേറ്റിവ് സര്‍വീസ് പരീക്ഷയുടെ പ്രീലിമിനറി പരീക്ഷകൾ ഫെബ്രുവരിയിൽ തുടങ്ങുന്നു. അതിനുള്ള തയ്യാറെടുപ്പിലാകും ഉദ്യോഗാർത്ഥികൾ . ചിട്ടയായ പഠനം ഉണ്ടെങ്കിൽ മാത്രമേ ഈ കടമ്പ മറികടക്കാനാകൂ ..സിലബസ് മനസിലാക്കി ആവശ്യമുള്ളത് തിരഞ്ഞെടുത്ത് പഠിക്കുകയെന്നത് മികച്ച റാങ്ക് നേടുന്നതില്‍ വളരെ നിര്‍ണായകമാണ്. അവശേഷിക്കുന്ന രണ്ട് മാസം ഫലപ്രദമായ രീതിയിൽ വിനിയോഗിച്ചാൽ മാത്രമേ ഉയർന്ന റാങ്ക് കസ്തമാകാൻ പറ്റൂ .

200 മാര്‍ക്കിന്റെ പ്രാഥമിക പരീക്ഷ, 300 മാര്‍ക്കിന്റെ മെയിന്‍ പരീക്ഷ, 50 മാര്‍ക്കിന്റെ അഭിമുഖം എന്നിങ്ങനെയാണ് പരീക്ഷയുടെ വിവിധ ഘട്ടങ്ങള്‍. പ്രാഥമിക പരീകക്ഷയുടെ മാർക്ക് പക്ഷെ റാങ്കിങ്ങിന് പരിഗണിക്കില്ല. മെയിന്‍ പരീക്ഷയുടെയും അഭിമുഖത്തിന്റെതുമുള്‍പ്പെടെ ആകെ 350ല്‍ ലഭിക്കുന്ന മാര്‍ക്കാണ് റാങ്കിങിന് പരിഗണിക്കുക.....

100 മാര്‍ക്ക് വീതമുള്ള രണ്ട് പേപ്പറുകളാണ് പ്രാഥമിക പരീക്ഷയിലുള്ളത്. ഓരോ പേപ്പറിനും ഉത്തരം എഴുതാൻ അനുവദിച്ചിട്ടുള്ളത് 90 മിനിട്ടാണ്.ഒബ്ജക്ടിവ് -മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങളായിരിക്കും ഈ ചോദ്യപേപ്പറുകളിൽ ഉണ്ടായിരിക്കുന്നത്

പേപ്പര്‍ I ൽ ജനറല്‍ സ്റ്റഡീസ് ചോദ്യങ്ങള്‍ ആണ് ഉണ്ടാവുക. ചോദ്യങ്ങൾ ഇംഗ്ലീഷിൽ ആയിരിക്കും . പേപ്പര്‍ II ന്റെ ഒന്നാം ഭാഗത്തില്‍ ജനറല്‍ സ്റ്റഡീസും രണ്ടാം ഭാഗത്തില്‍ ഭാഷാ നൈപുണ്യവുമാണ്.. ജനറല്‍ സ്റ്റഡീസിന് 50 മാര്‍ക്കിന്റെയും മലയാളം/ തമിഴ്/ കന്നട ഭാഷാ വിഭാഗം ചോദ്യങ്ങള്‍ക്ക് 30ഉം ഇംഗ്ലീഷിന് 20 മാര്‍ക്കിന്റെയും ചോദ്യങ്ങളുണ്ടായിരിക്കും..... ഭാഷാവിഭാഗം ഒഴികെയുള്ള ചോദ്യങ്ങള്‍ ഇംഗ്ലീഷില്‍ തന്നെയായിരിക്കും

മെയിന്‍ പരീക്ഷക്ക് 100 മാര്‍ക്ക് വീതമുള്ള മൂന്ന് പേപ്പറുകളാണ് ഉണ്ടാവുക. വിവരണാത്മക രീതിയില്‍ ഉള്ള ഓരോ പേപ്പറിനും രണ്ട് മണിക്കൂറാണ് ദൈര്‍ഘ്യം. ചോദ്യങ്ങള്‍ ഇംഗ്ലീഷിലാണെങ്കിലും പരീക്ഷാര്‍ഥിക്ക് ഇംഗ്ലീഷിലോ മലയാളത്തിലോ പരീക്ഷ എഴുതാം


പ്രാഥമിക പരീക്ഷയില്‍ പേപ്പര്‍ Iന്റെ ഭാഗമായുള്ള ജനറല്‍ സ്റ്റഡീസിൽ വളരെ പ്രധാനപ്പെട്ട ഒരു ഭാഗമാണ് ചരിത്രം..പ്രാചീന, മധ്യ, ആധുനിക ഇന്ത്യാ ചരിത്രം, 18ാം നൂറ്റാണ്ട് മുതല്‍ക്കുള്ള കേരള ചരിത്രം, ആധുനിക ലോക ചരിത്രം എന്നിവയ്ക്ക് പുറമെ കേരളത്തിന്റെ സാംസ്‌കാരിക പാരമ്പര്യവും വളരെ നന്നായി തന്നെ പഠിക്കേണ്ടതുണ്ട്.

പ്രാചീന, മധ്യകാല ഇന്ത്യയിലെ പ്രധാന രാജവംശങ്ങള്‍, കലാ, സാംസ്‌കാരിക, വാസ്തുശില്പ രീതികള്‍, ഭരണ നിര്‍വഹണ രീതികള്‍, സാമൂഹികവും മതപരവുമായ പ്രത്യേകതകള്‍, പ്രധാനപ്പെട്ട സാംസ്‌കാരിക പ്രസ്ഥാനങ്ങള്‍ എന്നിവയ്ക്ക് പഠനത്തില്‍ പ്രാധാന്യം നല്‍കണം.

ആധുനിക ഇന്ത്യൻ ചരിത്രം പഠിക്കുമ്പോൾ സ്വാതന്ത്ര്യ സമരം, 18 മുതല്‍ 20-ാം നൂറ്റാണ്ടു വരെയുള്ള പ്രധാന സാമൂഹിക പരിഷ്‌കരണ പ്രസ്ഥാനങ്ങള്‍, വ്യക്തികള്‍, പ്രധാന സംഭവങ്ങള്‍ എന്നിവയ്ക്ക് ഊന്നല്‍ നൽകേണ്ടതുണ്ട് .. സ്വാതന്ത്ര്യം, സ്വാതന്ത്ര്യാനന്തര ഇന്ത്യ, സംസ്ഥാന പുനഃസംഘടന, സ്വതന്ത്ര ഇന്ത്യയുടെ അയല്‍ക്കാര്‍, വിദേശനയം തുടങ്ങിയ ഭാഗങ്ങളില്‍നിന്നുകൂടി ചോദ്യങ്ങള്‍ പ്രതീക്ഷിക്കാം

സ്വാതന്ത്ര്യ ലബ്ധിക്ക് മുന്‍പുള്ള നവോഥാന പ്രസ്ഥാനങ്ങള്‍ക്ക് കൂടുതൽ പ്രാധാന്യം നല്‍കിക്കൊണ്ടുള്ളതാകണം കേരള ചരിത്ര പഠനം. നവോഥാന പ്രസ്ഥാനങ്ങളെക്കുറിച്ചും നവോഥാന നായകന്മാരെക്കുറിച്ചുമുള്ള ചോദ്യങ്ങൾക്ക് ഉത്തരം എഴുതാനുള്ള തയ്യാറെടുപ്പ് നടത്തണം

തിരുവിതാംകൂര്‍-കൊച്ചി ലയനവും സ്വാതന്ത്ര്യാനന്തരമുള്ള സംസ്ഥാന രൂപീകരണവും പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍, പ്രസ്ഥാനങ്ങള്‍, സര്‍ക്കാരുകള്‍, നാഴികക്കല്ലായ നിയമങ്ങളും നയങ്ങളും ഉള്‍പ്പെടെയുള്ള കാര്യങ്ങളിലും ധാരണയുണ്ടാകണം......

ഇവക്ക് പുറമെ സാംസ്‌കാരിക പൈതൃകത്തിനെ കുറിച്ചതും ആഴത്തിലുള്ള പഠനം അത്യാവശ്യമാണ് .പ്രധാന കലാരൂപങ്ങള്‍, സാഹിത്യം, ശില്പകല, വാസ്തുവിദ്യ, കേരള സമൂഹത്തിന്റെ പ്രത്യേകതകള്‍ എന്നിവ അറിഞ്ഞിരിക്കണം. കേരളത്തിലെ ഗോത്രവിഭാഗങ്ങള്‍, നാടന്‍ കലകള്‍ ,സിനിമ-നാടക പാരമ്പര്യം, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും ചരിത്രവും വളര്‍ച്ചയും തുടങ്ങിയവ സംബന്ധിച്ച ചോദ്യങ്ങളും പ്രതീക്ഷിക്കാം.......

ലോകചരിത്രത്തിലേക്ക് വരുമ്പോൾ പതിനെട്ടാം നൂറ്റാണ്ടിന്റെ രണ്ടാംപകുതിയിലുണ്ടായ വ്യാവസായിക വിപ്ലവം മുതല്‍ക്കുള്ള കാര്യങ്ങളെക്കുറിച്ചുള്ള വ്യക്തമായ ധാരണ ഉണ്ടായിരിക്കണം . ലോക മഹായുദ്ധങ്ങളും അന്താരാഷ്ട്ര തലത്തില്‍ ഇതേത്തുടര്‍ന്ന് ഉണ്ടായ മാറ്റങ്ങളും കോളനിവത്കരണം, ആഗോളവത്കരണം എന്നിവയും അറിഞ്ഞിരിക്കുക. കമ്മ്യൂണിസം, സോഷ്യലിസം, ക്യാപിറ്റലിസം തുടങ്ങിയ ആശയങ്ങളുടെ വിവിധ രൂപങ്ങളും ഇവ വിവിധ സമൂഹങ്ങളില്‍ ചെലുത്തിയ സ്വാധീനവും പരീക്ഷാര്‍ഥികള്‍ മനസിലാക്കിയിരിക്കണം......

പന്ത്രണ്ടാംക്ലാസ് വരെയുള്ള എന്‍സിഇആര്‍ടി/ സ്റ്റേറ്റ് സിലബസ് പുസ്തകങ്ങൾ കുറെയൊക്കെ സഹായകമാകും കേരള ചരിത്രം കൂടുതലായി പഠിക്കാന്‍ എ. ശ്രീധരമേനോന്‍ എഴുതിയ പുസ്തകം ഉപയോഗപ്പെടുത്താം.....സമാന തസ്‌കകളിലെ പരീക്ഷകള്‍ക്ക് മുന്‍പ് ചോദിച്ചിട്ടുള്ള ചോദ്യപേപ്പറുകൾ സംഘടിപ്പിച്ചു പഠിക്കുന്നതും ഗുണം ചെയ്യും

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎപിഎ പ്രശ്നത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനും ഒരേനിലപാട്; താൻ പറഞ്ഞത് ചില മാധ്യമങ്ങൾ വളച്ചൊടിച്ചു; പന്തീരാങ്കാവ് യുഎപിഎ വിഷയത്തിൽ പ്രതികരിച്ച് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി  (2 hours ago)

കൊറോണ വൈറസ് ബാധ; സൗദിയിലെ നഴ്‌സുമാരുടെ വിഷയത്തില്‍ നടപടി ആവശ്യപ്പെട്ട് കേന്ദ്രത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു  (2 hours ago)

മംഗളൂരു വിമാനത്താവളത്തില്‍ സ്ഫോടക വസ്തു വച്ച സംഭവത്തിൽ പ്രതിയെ 10 ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിടാൻ കോടതി ഉത്തരവ്  (3 hours ago)

നടി ലീന മരിയ പോളിന്റെ ബ്യൂട്ടിപാര്‍ലറിലും വീട്ടിലും സി.ബി.ഐ. റെയ്ഡ്; റെയ്ഡ് വ്യവസായിയില്‍നിന്നും പണം തട്ടാന്‍ ശ്രമിച്ച കേസിൽ  (3 hours ago)

പൃഥിരാജ് മാപ്പ് പറഞ്ഞു; ഡ്രൈവിങ് ലൈസൻസ് എന്ന സിനിമയിൽ സ്വകാര്യ സ്ഥാപനത്തെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ ഹൈക്കോടതി മുമ്പാകെ ഖേദം പ്രകടിപ്പിച്ചു  (3 hours ago)

ജനാലയിലൂടെ വീടിനകത്തേക്ക് കയറുന്ന ഉഗ്ര വിഷമുള്ള പാമ്പ് ..  (3 hours ago)

കൈയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞ്; ,വേമ്പനാട്ട് കായലില്‍ പാതിരാമണലിന് സമീപം ഹൗസ് ബോട്ടിന് തീപിടിച്ചു; കായലില്‍ ചാടിയ യാത്രക്കാരെ ജലഗതാഗതവകുപ്പ് ജീവനക്കാരെത്തി രക്ഷപ്പെടുത്തി  (4 hours ago)

കൊച്ചി നഗരത്തിൽ വ്യാജ സിഗരറ്റ് പിടിയിൽ; എക്സൈസ് സ്പെഷ്യൽ സ്ക്വാഡ്പിടിച്ചെടുത്തത് അൻപതിനായിരത്തിലധികം വ്യാജ പാക്കറ്റുകൾ  (4 hours ago)

രണ്ട് പേരും ആരോ തയ്യാറാക്കിയ മനുഷ്യ ബോംബുകൾ; സ്വയം നശിക്കുന്നതിനൊപ്പം മറ്റുള്ളവരെയും നശിപ്പിക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്; മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിനും സുഭാഷ് വാസുവിനും മറുപടിയുമായി എസ്.എന്‍.ഡി  (4 hours ago)

വെള്ളരിക്കാ പട്ടണമോ കളി ഇറക്കല്ലേ; പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി നേതാവിന്റെ വീടിനു നേരെ ആക്രമണം; ബി.ജെ.പി നേതാവിന് പിന്തുണയുമായി അണികള്‍  (4 hours ago)

സ്കൂളിന്റെ വീഴ്ച കാരണം അഞ്ചു വയസ്സുകാരന് നഷ്ടപ്പെട്ടത് കാഴ്ച  (4 hours ago)

ഒരു കുടുംബത്തിലെ മൂന്നുപേരെ തീവച്ച് കൊലപ്പെടുത്തി; അജ്ഞാത കൊലയാളി ഭീതി പടർത്തുന്നു  (4 hours ago)

രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാന്‍ ശ്രമിക്കുന്ന സംഘപരിവാര്‍ ശക്തികള്‍ നേതാജിയുടെ രാഷ്ട്രീയ ജീവിതത്തെ വക്രീകരിച്ചുകൊണ്ട് അദ്ദേഹത്തെക്കുറിച്ച്‌ ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പടര്‍ത്തുന്നു; എന്‍.ഐ.എ ത  (4 hours ago)

വെറും 80 രൂപയ്ക്ക് വീട് വേണോ?  (5 hours ago)

കേന്ദ്രത്തിന്റെ പ്രതിനിധിയല്ല; തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഒരു മേശയ്ക്ക് അപ്പുറവും ഇപ്പുറവും ഇരുന്ന് സംസാരിച്ചാല്‍ മതിയാകും; നയപ്രഖ്യാപന പ്രസംഗത്തില്‍ ഭരണഘടനാനുസൃതമായ ചുമതല നിര്‍വഹിക്കുമെന്നും സി.എ.എ  (5 hours ago)

Malayali Vartha Recommends