Widgets Magazine
17
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സർക്കാർ ഉടൻ അപ്പീൽ പോകും... നടിയെ അക്രമിച്ച കേസില്‍ വിധി വന്നതിന് പിന്നാലെ മുഖ്യമന്ത്രിയെ കണ്ട് അതിജീവിത, അതിജീവിതക്ക് ഉറപ്പ് നല്‍കി മുഖ്യമന്ത്രി, കൂടിക്കാഴ്ച നടന്നത് ക്ലിഫ് ഹൗസില്‍


വോട്ടെടുപ്പ് മാറ്റിവച്ച മൂന്ന് തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള പ്രത്യേക തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന്.....


‘ശ്രീലക്ഷ്മിയ്ക്ക് കേസുമായി ബന്ധമുണ്ടായിരുന്നോ..? പ്രോസിക്യൂഷൻ വ്യക്തമായ വിശദീകരണം നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി: ശ്രീലക്ഷ്മിയുടെ ഫോൺ അന്നേ പൊലീസിന് കൈമാറിയെന്ന് പ്രതികരിച്ച് ഭർത്താവ്...


അമ്പതോളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെ, അഞ്ചുപേരുടെ അറസ്റ്റ്: സംഘർഷമുണ്ടായ പാനൂരിൽ സമൂഹ മാധ്യമങ്ങളിലൂടെ കൊലവിളി തുടരുന്നു...


ആലപ്പുഴയിൽ മണ്ണെണ്ണ ദേഹത്തൊഴിച്ച് തീ കൊളുത്തി... പൊള്ളലേറ്റ ഭാര്യയും, ഇവരെ രക്ഷിക്കാൻ ശ്രമിച്ച ഭർത്താവും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി

ഏറെ നേരം ഇരുന്ന് ജോലി ചെയ്ത് പൊണ്ണത്തടിയന്മാരും പൊണ്ണത്തടിച്ചികളുമായ സർക്കാർ ജീവനക്കാരെ 'ഒതുക്കിയെടുക്കാനായി'അവരെ സുംബ ഡാൻസ് പഠിപ്പിക്കാൻ സർക്കാർ

24 DECEMBER 2019 02:46 PM IST
മലയാളി വാര്‍ത്ത

ഏറെ നേരം ഇരുന്ന് ജോലി ചെയ്ത് പൊണ്ണത്തടിയന്മാരും പൊണ്ണത്തടിച്ചികളുമായ സർക്കാർ ജീവനക്കാരെ ഒതുക്കിയെടുക്കാനായി അവരെ സുംബ ഡാൻസ് പഠിപ്പിക്കാൻ സർക്കാർ വരുന്നു. രോഗം ബാധിച്ചതിനാൽ പലജീവനക്കാരും നീണ്ട അവധിയെടുത്ത് പോവുന്നത് പതിവാണ് ..ഇതിനെ മറികടക്കാൻ കൂടിയാണ് ജീവനക്കാരെ സർക്കാർ ചെലവിൽ ഡാൻസ് ചെയ്യിപ്പിക്കുന്നത്.

ആരോഗ്യ വകുപ്പിലാണ് ആദ്യമായി ജീവനക്കാരെ സുംബാ ഡാൻസ് പഠിപ്പിക്കുന്നത് . ശേഷം പൊതുഭരണ വകുപ്പുമായി ആലോചിച്ച് സെക്രട്ടേറിയറ്റിലേക്കും ഡാൻസ് വ്യാപിപ്പിക്കും. ഒറ്റയിരുപ്പിലിരുന്ന് ജോലി ചെയ്യുന്നത് ശരീരത്തെയും ജോലിയേയും ഒരുപോലെ ബാധിക്കുമെന്നാണ് കണ്ടെത്തൽ. ഇങ്ങനെയുള്ളവർക്ക് തടികൂടുന്നതിനോടൊപ്പം അസുഖങ്ങളും കൂട്ടുവരും..കൂടുതൽ ഇരുന്നുള്ള ജോലി കൊളസ്ട്രോളിലേക്കും രക്തസമ്മർദ്ദത്തിലേക്കും ജീവനക്കാരെ തള്ളിവിടുമെന്ന് അധികൃതർ പറയുന്നു. കൂടുതൽ നേരം ഇരിക്കുന്നവർക്ക് അർബുദം, ഹൃദ്രോഗങ്ങൾ, പക്ഷാഘാതം, പ്രമേഹം, വൃക്കരോഗം, ആസ്ത് മ, ന്യൂമോണിയ, കരൾ രോഗം, അൾസർ, പാർക്കിൻസൺ, അൽഷിമേഴ്‌സ്, ഞരമ്പുകളെ ബാധിക്കുന്ന രോഗങ്ങൾ തുടങ്ങിയവ വരാനുള്ള സാധ്യതയും കൂടുതലാണെന്നാണ് വിവിധ പഠനങ്ങൾ സാക്ഷ്യപ്പെടുത്തുന്നു . ഇവരെക്കൊണ്ട് ഡാൻസ് ചെയ്യിപ്പിച്ച് സ്ലിമാക്കും. അതിലൂടെ ജോലിക്ക് പ്രസരിപ്പേകും എന്നാണു കണക്കു കൂട്ടൽ

തലസ്ഥാനത്ത് സുംബഡാൻസ് അഭ്യസിപ്പിക്കുന്ന സംഘവുമായി ചേർന്നാണ് ജീവനക്കാരെ ഡാൻസ് ചെയ്യിപ്പിക്കുന്നത്. ആദ്യം മൂന്ന് ക്ളാസുകളാണ് ഒരുക്കുന്നത്. അതിനുശേഷം താത്‌പര്യമുള്ളവർക്ക് സുംബഡാൻസ് കൂടുതൽ അഭ്യസിക്കാനുള്ള സൗകര്യവും ആരോഗ്യവകുപ്പ് ഒരുക്കും. ജീവനക്കാർക്കിടയിൽ പോസിറ്റീവ് എനർജി സൃഷ്ടിക്കുക, മാനസിക സമ്മർദ്ദം കുറയ്ക്കുക എന്നീ ലക്ഷ്യങ്ങളാണ് സുംബ ഡാൻസിലൂടെ ഉദ്ദേശിക്കുന്നത്..

ശരീരത്തെ ആകെ ഇളകി മരിക്കുന്നതാണ് സുംബാ ഡാൻസ് . ശരീരത്തിന്റെ ഓരോ ഭാഗങ്ങൾക്കും ഇണങ്ങുന്ന രീതിയിലാണ് ഇതിന്റെ സ്റ്റെപ്പുകൾ. ഒരു മണിക്കൂർ നീളുന്ന പരിശീലനത്തിൽ 11 മുതൽ 13 വരെ പാട്ടുകളുണ്ടാകും. ഉയർന്ന താളത്തിലും പതിഞ്ഞ താളത്തിലും മാറിമാറിയാണ് പാട്ടുകൾ വരുന്നത്. അരക്കെട്ടിനും ഇടുപ്പിനും വയറിനുമെല്ലാം പ്രത്യേകം സ്റ്റെപ്പുകളാണ്. പത്ത് മുതൽ പതിനഞ്ച് മിനിട്ട് വരെ നീളുന്ന വാംഅപ്പോടെയാണ് പരിശീലനം തുടങ്ങുന്നത്. ശരീരത്തെ നൃത്തത്തിന്റെ താളത്തിലേക്ക് ചുവടുവയ്പിക്കുന്നതിനുള്ള പൊടിക്കൈകളാണ് വാം അപ്പ്. ശരീരത്തെ ഉണർത്താനുള്ള ചുവടുകളെന്നും വിശേഷിപ്പിക്കാം. ഇതിനും അനുബന്ധമായി പാട്ടുണ്ടാകും. അവസാനമായി പത്ത് മുതൽ പതിനഞ്ച് മിനിട്ടു വരെ കൂൾ ഡൗൺ സ്റ്റെപ്പുമുണ്ടാകും.

എല്ലാ പ്രായത്തിലുമുള്ള ഉദ്യോഗസ്ഥരെയുംകൊണ്ട് സുംബ ഡാൻസ് ചെയ്യിക്കാനുള്ള ഒരുക്കങ്ങളാണ് നടക്കുന്നതെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു..വിവിധ പ്രായക്കാർക്ക് ഇണങ്ങുന്ന സ്റ്റെപ്പുകൾ സുംബയിലുണ്ട്. ശാരീരികാവസ്ഥ പരിഗണിച്ച്, അതിനനുസരിച്ചാണ് പ്രായമായവരെ പരിശീലിപ്പിക്കുന്നത്. തടി കുറയ്ക്കാൻ മാത്രമല്ല ശരീരം ഫിറ്റായി സൂക്ഷിക്കാനും സുംബ സഹായിക്കും. ഓരോരുത്തരുടെയും ആരോഗ്യവും ശരീരപ്രകൃതിയുമെല്ലാം കണക്കിലെടുത്താണ് വ്യായാമത്തിന്റെ സമയം നിർദേശിക്കുക. ഒരു മണിക്കൂർ സുംബ ഡാൻസ് പരിശീലിച്ചാൽ 600 മുതൽ 800 കലോറി വരെ കുറയുമെന്നാണ് കണക്കാക്കുന്നത്

ആർദ്രം പദ്ധതിയുടെ ഭാഗമായി ആരോഗ്യ വകുപ്പ് ആസ്ഥാനത്ത് തുടക്കമിട്ട വ്യായാമ ഇടവേളയായ സ്ട്രെച്ച് ബ്രേക്ക് പദ്ധതിയുടെ തുടർച്ചയാണിത് ,സ്ട്രെച്ച് ബ്രേക്ക് പദ്ധതി പ്രകാരം രാവിലെ പതിനൊന്നിനും ഉച്ചയ്ക്കുശേഷം മൂന്നിനും സ്വന്തം സീറ്റിൽത്തന്നെ എഴുന്നേറ്റുനിന്ന് വ്യായാമ മുറകൾ ജീവനക്കാർക്ക് ചെയ്യാം.

വർക്കലയിലെ പ്രകൃതിചികിത്സാ ആശുപത്രിയിൽനിന്നുള്ള വിദഗ്ധരെയെത്തിച്ച് ഇതിനായുള്ള പരീശീലനം ജീവനക്കാർക്ക് നൽകിയിരുന്നു. കഴുത്തിനും കൈകാൽമുട്ടുകൾക്കും നടുവിനുമൊക്കെ ആശ്വാസം നൽകുന്ന യോഗമാതൃകയിലുള്ള വ്യായാമങ്ങളാണ് അഭ്യസിപ്പിച്ചത്. തുടർപരിശീലനത്തിനായി വീഡിയോ ക്ലിപ്പിങ്ങുകളും നൽകിയിരുന്നു .

ഇപ്പോൾ സ്‌ട്രെച്ച് ബ്രേക്ക് സമയമാകുമ്പോൾ മൂന്ന് ബെല്ലടിക്കും. മൈക്കിലൂടെ വ്യായാമമുറകൾക്കുള്ള നിർദേശവും നൽകും. ഇതുകേട്ടാണ് ജീവനക്കാർ വ്യായാമം ചെയ്യുന്നത്. സംഗീതത്തിന്റെ അകമ്പടിയോടെ നിർദേശങ്ങൾ നൽകുന്നതിനായി ആയുർവേദ വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട് . മാസത്തിലൊരിക്കൽ എല്ലാവരെയും ഒരു ഹാളിൽ ഒത്തുചേർത്ത് ഇത്തരം വ്യായാമമുറകൾ അഭ്യസിക്കാനുള്ള നീക്കവുമുണ്ട് . ഇതിന്റെ കൂടെ സുംബാ ഡാൻസ് കൂടി ആകുമ്പോൾ നമ്മുടെ സർക്കാർ ഉദ്യോഗസ്ഥരെല്ലാം സ്മാർട്ടാകും

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജീപ്പ് കുത്തനെയുള്ള ഇറക്കത്തിൽ നിയന്ത്രണം വിട്ട് മറിഞ്ഞ് 10 പേർക്ക് പരിക്ക്...  (14 minutes ago)

വിദേശവാസം, വിദേശത്തെ ജോലി എന്നിവ അനുഭവത്തിൽ വരും  (31 minutes ago)

കു​ന്ന് ഇ​ടി​ഞ്ഞു​വീ​ണ് മ​ണ്ണി​ന​ടി​യി​ൽ കു​ടു​ങ്ങി​യ തൊ​ഴി​ലാ​ളി സം​ഭ​വ​സ്ഥ​ല​ത്ത് മ​രി​ച്ചു....  (42 minutes ago)

ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി20 പരമ്പര ഇന്ന്  (1 hour ago)

മദ്ധ്യാഹ്നം വരെ മനഃശാന്തി അനുഭവപ്പെടുമെങ്കിലും, അതിനുശേഷം കടുത്ത മാനസിക പ്രശ്നമുള്ളവർക്ക്  (1 hour ago)

പാലിയേക്കര ടോൾ പിരിവ്  (1 hour ago)

സുപ്രീം കോടതിയില്‍ മുന്‍കൂർ ജാമ്യാപേക്ഷ നല്‍കി മുൻ ദേവസ്വം സെക്രട്ടറി ജയശ്രീ  (1 hour ago)

യുവാവിനെ ചതുപ്പിൽ അവശനിലയിൽ കണ്ടെത്തി...  (1 hour ago)

മോഹൻലാലിന്റെ വൃഷഭ ട്രെയിലർ  (1 hour ago)

മോദിയുടെ കാർ നയതന്ത്രം  (1 hour ago)

നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കേസ്...  (1 hour ago)

മുഖം മറച്ച നിലയിൽ ലുത്ര സഹോദരന്മാർ  (2 hours ago)

ബൈക്ക് ലോറിയിലിടിച്ചുണ്ടായ അപകടത്തിൽ വിദ്യാർത്ഥി മരിച്ചു  (2 hours ago)

എസ്.ഐ.ആർ എന്യൂമറേഷൻ ഫോമുകൾ  (2 hours ago)

വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്യുന്നതിലൂടെ സമയബന്ധിതമായി ദര്‍ശനം പൂര്‍ത്തിയാക്കാം.  (2 hours ago)

Malayali Vartha Recommends