Widgets Magazine
17
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സർക്കാർ ഉടൻ അപ്പീൽ പോകും... നടിയെ അക്രമിച്ച കേസില്‍ വിധി വന്നതിന് പിന്നാലെ മുഖ്യമന്ത്രിയെ കണ്ട് അതിജീവിത, അതിജീവിതക്ക് ഉറപ്പ് നല്‍കി മുഖ്യമന്ത്രി, കൂടിക്കാഴ്ച നടന്നത് ക്ലിഫ് ഹൗസില്‍


വോട്ടെടുപ്പ് മാറ്റിവച്ച മൂന്ന് തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള പ്രത്യേക തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന്.....


‘ശ്രീലക്ഷ്മിയ്ക്ക് കേസുമായി ബന്ധമുണ്ടായിരുന്നോ..? പ്രോസിക്യൂഷൻ വ്യക്തമായ വിശദീകരണം നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി: ശ്രീലക്ഷ്മിയുടെ ഫോൺ അന്നേ പൊലീസിന് കൈമാറിയെന്ന് പ്രതികരിച്ച് ഭർത്താവ്...


അമ്പതോളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെ, അഞ്ചുപേരുടെ അറസ്റ്റ്: സംഘർഷമുണ്ടായ പാനൂരിൽ സമൂഹ മാധ്യമങ്ങളിലൂടെ കൊലവിളി തുടരുന്നു...


ആലപ്പുഴയിൽ മണ്ണെണ്ണ ദേഹത്തൊഴിച്ച് തീ കൊളുത്തി... പൊള്ളലേറ്റ ഭാര്യയും, ഇവരെ രക്ഷിക്കാൻ ശ്രമിച്ച ഭർത്താവും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി

ഇപ്പോള്‍ മലയാളികളെ മോഹിപ്പിക്കുന്നത് ഗള്‍ഫ് രാജ്യങ്ങളല്ല . കാനഡ, ഓസ്‌ട്രേലിയ, അയര്‍ലന്റ്, ജർമ്മനി ന്യൂസിലന്റ്, ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവയൊക്കെയാണ്

29 DECEMBER 2019 12:05 PM IST
മലയാളി വാര്‍ത്ത

ഇപ്പോള്‍ മലയാളികളെ മോഹിപ്പിക്കുന്നത് ഗള്‍ഫ് രാജ്യങ്ങളല്ല . കാനഡ, ഓസ്‌ട്രേലിയ, അയര്‍ലന്റ്, ജർമ്മനി ന്യൂസിലന്റ്, ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവയൊക്കെയാണ്. ഗള്‍ഫിലേക്ക് മലയാളികള്‍ ഒറ്റയ്ക്കാണ് പണി തേടി പോയിരുന്നതെങ്കില്‍ ഇന്ന് കുടുംബത്തെ മുഴുവന്‍ വിദേശത്തേക്ക് പറിച്ചുനേടുന്നതാണ് രീതി ..വിദേശ രാജ്യങ്ങളില്‍ പഠിച്ച് അവിടെ തന്നെ തൊഴില്‍ പരിചയം നേടി അവിടെ പെര്‍മന്റ് റെസിഡന്‍സി (പി ആര്‍) എടുക്കാനാണ് പുതുതലമുറ ആഗ്രഹിക്കുന്നത്

യുഎസിലെ ഗ്രീന്‍ കാര്‍ഡ് പോലെ ജര്‍മനിയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ നേടാന്‍ ശ്രമിക്കുന്നതാണ് ബ്ളൂ കാര്‍ഡ്. യൂറോപ്യന്‍ യൂണിയനു പുറത്തുനിന്നുള്ളവര്‍ക്കാണ് ഇതിന്റെ ആവശ്യം.

2012ലാണ് ബ്ളൂ കാര്‍ഡ് യൂറോപ്യന്‍ യൂണിയന്‍ നിയമത്തിന്റെ ഭാഗമായി ഉള്‍പ്പെടുത്തുന്നത്. വിദേശ തൊഴിലാളികള്‍ക്ക് പൂര്‍ണമായ തൊഴില്‍ അവകാശങ്ങള്‍ ഉറപ്പാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. പെര്‍മനന്റ് റെസിഡന്‍സിയും ഇതിന്റെ ഭാഗമായി ലഭിക്കും.

ബ്ളൂ കാർഡ് സംവിധാനത്തിൽ എത്തിയ മലയാളികൾ ഉൾപ്പടെയുള്ള എല്ലാവർക്കും തന്നെ ജർമനി പൗരത്വം നൽകിയിട്ടുണ്ട്. ജർമൻ ഭാഷാ ലെവൽ ബി ടു ഉള്ള ബ്ളുകാർഡുകാർക്ക് ജർമനിയിലെത്തി 21 മാസത്തിനു ശേഷവും ബി വണ്‍ പാസായിട്ടുള്ളവർക്ക് 33 മാസവും തികയുന്പോൾ ജർമൻ പൗരത്വത്തിന് അപേക്ഷിക്കാൻ അർഹതയുണ്ട്. അതാവട്ടെ വലിയ കാലതാമസമില്ലാതെ ലഭിക്കുകയും ചെയ്യും.

രാജ്യത്തെ ശരാശരി ശമ്പളത്തിന്റെ ഒന്നര മടങ്ങോ അതില്‍ കൂടുതലോ ലഭിക്കുന്നവര്‍ക്കു മാത്രമാണ് ബ്ളൂ കാര്‍ഡിന് അപേക്ഷിക്കാന്‍ അര്‍ഹതയുള്ളത്. യൂറോപ്യന്‍ യൂണിയന്‍ ആകെ വിതരണം ചെയ്യുന്ന ബ്ളൂ കാര്‍ഡില്‍ 90 ശതമാനവും ജര്‍മനിയിലാണ്.

അക്രെഡിറ്റഡ് യൂണിവേഴ്സിറ്റി ബിരുദം ഇതിനു നിര്‍ബന്ധ യോഗ്യതയാണ്. നിശ്ചിത ശമ്പള പരിധിക്കു മുകളില്‍ ഉറപ്പുള്ള ജോബ് ഓഫറും ഉണ്ടായിരിക്കണം. തൊഴിലാളിക്കോ തൊഴില്‍ദാതാവിനോ ഇതിനായി അപേക്ഷിക്കാം.

ബ്ലൂ കാര്‍ഡ് വ്യവസ്ഥയില്‍ ഉന്നത വിദ്യാഭാസമുള്ള ഡോക്ടർമാർ , വിവരസാങ്കേതിക മേഖലയിലുള്ളവര്‍, ഗവേഷണ മേഖലയിലുള്ളവര്‍, സയന്റെിസ്റ്റുകള്‍ എന്നിവര്‍ക്കാണ് ജോലി സാദ്ധ്യത.

ബ്ലൂ കാര്‍ഡ് വ്യവസ്ഥയില്‍ 27 യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലും കരാര്‍ വ്യവസ്ഥയില്‍ ജോലി ചെയ്യുന്നതിനും, സ്വതന്ത്രമായി സഞ്ചരിക്കുന്നതിനും, ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവിനെയും, സ്വന്തം കുട്ടികളെയും കൊണ്ടു വരുന്നതിനും ഉദാര വ്യവസ്ഥകളാണുള്ളത്. ഷോര്‍ട്ടേജ് ഒക്കുപ്പേഷന്‍ ലിസ്ററില്‍ വരുന്നവര്‍ക്ക് 41,808 യൂറോയാണ് കുറഞ്ഞ ശമ്പള പരിധി. മറ്റു വിഭാഗങ്ങള്‍ക്കെല്ലാം ഇത് 53,800 യൂറോയും.

ജർമനിയിൽ രോഗികൾക്കും പ്രായമേറിയവർക്കുമായുള്ള കെയർ മേഖലയിൽ മാത്രം ഏകദേശം 35,000 ഒഴിവുകൾ നികത്തപ്പെടാതെ കിടക്കുകയാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. എന്നാൽ ഇത് മൂന്നിരട്ടിയിലധികം ഉണ്ടെന്നാണ് അനൗദ്യോഗിക കണക്കുകൾ. 25,000 ഒഴിവുകളും നഴ്സിംഗ് മേഖലയിലാണ്..

നിലവിൽ കേരളത്തിൽ നിന്ന് ജർമനിയിലേയ്ക്കുള്ള നഴ്സിംഗ് കുടിയേറ്റം വലിയ തോതിൽ നടക്കുന്നുണ്ടെങ്കിലും ഇനിയും വേക്കൻസികൾ ഒഴിഞ്ഞുകിടക്കുന്നുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ ജർമൻ ഭാഷയിൽ ബി 2 ലെവൽ പരിജ്ഞാനം നേടിയ, നഴ്സിംഗ് പാസായിട്ടുള്ള ഏതൊരാളിനും ജർമനിയിൽ ജോലി നേടാം.

നിലവിൽ ജർമൻ ഭാഷയിൽ ബി 2 (ആ2)ലെവൽ സർട്ടിഫിക്കറ്റ് നേടിയവർക്കാണ് തൊഴിൽ അവസരം ലഭ്യമാകുന്നത്. ബി 2 ലെവൽ ഭാഷാ പരീക്ഷ പാസായവർ എത്രയും വേഗം ജർമനിയിലേക്കുള്ള വീസക്കും വർക്ക് പെർമിറ്റിനുമായി ഇന്ത്യയിലെ ജർമൻ എംബസിയുമായോ കോണ്‍സുലേറ്റുമായോ നേരിട്ട് ബന്ധപ്പെട്ട് നടപടികൾക്ക് വിധേയമായാൽ കാര്യങ്ങൾ എളുപ്പമാവും.

ജർമനിയിലെ ഈ റിക്രൂട്ട്മെന്‍റിനുവേണ്ടി ഒരു രാജ്യത്തും ഒരു ഏജൻസികളേയും നിയോഗിച്ചിട്ടില്ല എന്ന കാര്യവും ശ്രദ്ധിയ്ക്കേണ്ടതാണ്. റിക്രൂട്ട്മെന്‍റിന്‍റെ മറവിൽ വ്യാജഏജൻസികളുടെ പിടിയിലായി വെറുതെ സാന്പത്തിക നഷ്ടം വരുത്തരുത്

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജീപ്പ് കുത്തനെയുള്ള ഇറക്കത്തിൽ നിയന്ത്രണം വിട്ട് മറിഞ്ഞ് 10 പേർക്ക് പരിക്ക്...  (14 minutes ago)

വിദേശവാസം, വിദേശത്തെ ജോലി എന്നിവ അനുഭവത്തിൽ വരും  (31 minutes ago)

കു​ന്ന് ഇ​ടി​ഞ്ഞു​വീ​ണ് മ​ണ്ണി​ന​ടി​യി​ൽ കു​ടു​ങ്ങി​യ തൊ​ഴി​ലാ​ളി സം​ഭ​വ​സ്ഥ​ല​ത്ത് മ​രി​ച്ചു....  (42 minutes ago)

ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി20 പരമ്പര ഇന്ന്  (1 hour ago)

മദ്ധ്യാഹ്നം വരെ മനഃശാന്തി അനുഭവപ്പെടുമെങ്കിലും, അതിനുശേഷം കടുത്ത മാനസിക പ്രശ്നമുള്ളവർക്ക്  (1 hour ago)

പാലിയേക്കര ടോൾ പിരിവ്  (1 hour ago)

സുപ്രീം കോടതിയില്‍ മുന്‍കൂർ ജാമ്യാപേക്ഷ നല്‍കി മുൻ ദേവസ്വം സെക്രട്ടറി ജയശ്രീ  (1 hour ago)

യുവാവിനെ ചതുപ്പിൽ അവശനിലയിൽ കണ്ടെത്തി...  (1 hour ago)

മോഹൻലാലിന്റെ വൃഷഭ ട്രെയിലർ  (1 hour ago)

മോദിയുടെ കാർ നയതന്ത്രം  (1 hour ago)

നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കേസ്...  (1 hour ago)

മുഖം മറച്ച നിലയിൽ ലുത്ര സഹോദരന്മാർ  (2 hours ago)

ബൈക്ക് ലോറിയിലിടിച്ചുണ്ടായ അപകടത്തിൽ വിദ്യാർത്ഥി മരിച്ചു  (2 hours ago)

എസ്.ഐ.ആർ എന്യൂമറേഷൻ ഫോമുകൾ  (2 hours ago)

വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്യുന്നതിലൂടെ സമയബന്ധിതമായി ദര്‍ശനം പൂര്‍ത്തിയാക്കാം.  (2 hours ago)

Malayali Vartha Recommends