ഇരട്ടകള്‍ക്ക് ഒരേ പരീക്ഷയില്‍ ഒരേ മാര്‍ക്കോടെ ഒന്നാം റാങ്ക് ....

അപൂര്‍വ നേട്ടം സ്വന്തമാക്കി ഇരട്ടകള്‍. ഒരേ പരീക്ഷയില്‍ ഒരേ മാര്‍ക്കോടെ ഒന്നാം റാങ്ക് പങ്കുവെച്ച് കോട്ടയത്തെ ഇരട്ട സഹോദരിമാര്‍. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശികളായ ലിസ മറിയം ജോര്‍ജിനും ലിയ ട്രീസ ജോര്‍ജിനുമാണ് അപൂര്‍വ നേട്ടം സ്വന്തമാക്കിയത്.
മഹാത്മാഗാന്ധി സര്‍വകലാശാലയിലെ ബിഎ ഇംഗ്ലീഷ് ലാഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ ടു ടീച്ചിങ് കോഴ്‌സിലാണ് ഈ ഇരട്ട സഹോദരിമാര്‍ക്ക് ഒരേ മാര്‍ക്കോടെ ഒന്നാം റാങ്ക് ലഭിച്ചത്.ഒരുമിച്ച് ജനിച്ച്, ഒരുമിച്ച് പഠിച്ച്, ബിരുദ പരീക്ഷയില്‍ ഒരേ റാങ്ക് നേടി തിളങ്ങിയിരിക്കുകയാണ് ഇരട്ട സഹോദരിമാര്‍.
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജിലെ വിദ്യാര്‍ഥികളായ ഇരുവരും 8.43 പോയിന്റും എ ഗ്രേഡും നേടിയാണ് ബിരുദം പൂര്‍ത്തിയാക്കിയത്.
https://www.facebook.com/Malayalivartha