ഹയര്‍ സെക്കണ്ടറി ഒന്നാം വര്‍ഷ പ്രവേശനം ഓണ്‍ലൈന്‍ അപേക്ഷാസമര്‍പ്പണം ഇന്ന് വൈകിട്ട് 5 മണി വരെ

പ്ലസ് വണ്‍ ഓണ്‍ലൈന്‍ അപേക്ഷാസമര്‍പ്പണം ഇന്ന് വൈകിട്ട് 5 മണി വരെയാണെന്ന് വിദ്യാഭ്യാസ മന്ത്രി. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളിലേയ്ക്കുള്ള ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണവും ഇന്ന് വൈകിട്ട് 5 മണി വരെയാണ്. ഇത്തരത്തില്‍ ലഭിക്കുന്ന അപേക്ഷകളില്‍ സാധുതയുള്ള അപേക്ഷകള്‍ പരിഗണിച്ചു കൊണ്ടുള്ള ട്രയല്‍ അലോട്ട്‌മെന്റ് 2025 മെയ് 24 ന് വൈകിട്ട് 4 മണിക്ക് പ്രസിദ്ധീകരിക്കുന്നതാണെന്നും വിദ്യാഭ്യാസ മന്ത്രി .
അതേസമയം , സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷ ഫലം മെയ് 22 ന് പ്രഖ്യാപിക്കും. ഉച്ചക്ക് ശേഷം 3 മണിക്കായിരിക്കും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ഫലം പ്രഖ്യാപിക്കുക. ഹയര്‍ സെക്കണ്ടറി പരീക്ഷയുടെ മൂല്യനിര്‍ണ്ണയം പൂര്‍ത്തിയായതായി മന്ത്രി അറിയിച്ചിരുന്നു.
4,44,707 വിദ്യാര്‍ത്ഥികളാണ് രണ്ടാം വര്‍ഷ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തത്. പ്ലസ് വണ്‍ പരീക്ഷാഫലം ജൂണ്‍ മാസമുണ്ടാകും
" f
https://www.facebook.com/Malayalivartha