ഈ വര്‍ഷത്തെ പ്ലസ് വണ്‍ പ്രവേശന നടപടികള്‍ മേയ് 14ന് തുടങ്ങാന്‍ സര്‍ക്കാര്‍ ഉത്തരവായി...

ഈ വര്‍ഷത്തെ പ്ലസ് വണ്‍ പ്രവേശന നടപടികള്‍ മേയ് 14ന് തുടങ്ങാന്‍ സര്‍ക്കാര്‍ ഉത്തരവായി. 21ന് ട്രയല്‍ അലോട്ട്‌മെന്റും 24ന് ആദ്യ അലോട്ട്‌മെന്റും പ്രസിദ്ധീകരിക്കും.
ജൂണ്‍ 18ന് ക്ലാസുകള്‍ ആരംഭിക്കും. എയ്ഡഡ് സ്‌കൂളുകളിലെ കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിലേക്കുള്ള പ്രവേശനം മുന്‍ വര്‍ഷങ്ങളിലെപ്പോലെ സ്‌കൂള്‍ തലത്തില്‍ അപേക്ഷ ക്ഷണിച്ച് റാങ്ക് ലിസ്റ്റ് തയ്യാറാക്കും. ബോണസ് പോയിന്റ് മാനദണ്ഡങ്ങള്‍ക്ക് മാറ്റമില്ല.
2021, 2023, 2024 വര്‍ഷങ്ങളിലായി അനുവദിച്ച 314 താത്കാലിക ബാച്ചുകള്‍ ഈ വര്‍ഷവും തുടരും. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ ആനുപാതിക സീറ്റ് വര്‍ദ്ധന മുന്‍വര്‍ഷത്തെ രീതിയിലും തുടരും.
പ്രവേശന വിവരങ്ങള്‍ ജില്ല/ താലൂക്ക് അടിസ്ഥാനത്തില്‍ വിശകലനം ചെയ്ത് ആവശ്യമുള്ള മേഖലകളില്‍ അലോട്ട്‌മെന്റിന്റെ തുടക്കത്തില്‍ സീറ്റ് വര്‍ദ്ധന നടപ്പാക്കും. അണ്‍ എയ്ഡഡ് മേഖലയില്‍ 25ല്‍ താഴെ കുട്ടികളുള്ള ബാച്ചുകള്‍ സര്‍ക്കാരിന് സാമ്പത്തിക ബാദ്ധ്യത ഉണ്ടാക്കാത്തതിനാല്‍ നിലനിറുത്തുകയും ചെയ്യും.
"
https://www.facebook.com/Malayalivartha