കെഎഎസ് മുഖ്യപരീക്ഷയെഴുതാനുള്ള 677 പേരുടെ അര്‍ഹതാപട്ടിക പ്രസിദ്ധീകരിച്ച് പിഎസ്സി

തയ്യാറെടുപ്പോടെ.... കെഎഎസ് മുഖ്യപരീക്ഷയെഴുതാനുള്ള 677 പേരുടെ അര്‍ഹതാപട്ടിക
കെഎഎസ് മുഖ്യപരീക്ഷയെഴുതാനുള്ള 677 പേരുടെ അര്‍ഹതാപട്ടിക പിഎസ്സി പ്രസിദ്ധീകരിച്ചു. നേരിട്ട് നിയമനമുള്ള സ്ട്രീം ഒന്നില്‍ 308 പേരും ഗസറ്റഡ് റാങ്കിലല്ലാത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള സ്ട്രീം രണ്ടില്‍ 211 പേരും ഗസറ്റഡ് ഉദ്യോഗസ്ഥര്‍ക്കുള്ള സ്ട്രീം മൂന്നില്‍ 158 പേരും മുഖ്യപരീക്ഷയെഴുതും. ഒക്ടോബര്‍ 17, 18 തീയതികളിലാണ് മുഖ്യപരീക്ഷ നടക്കുക.
വിവരണാത്മകരീതിയിലുള്ള പരീക്ഷയ്ക്ക് മൂന്ന് പേപ്പറുകളുണ്ട്. അടുത്ത വര്‍ഷം ആദ്യം അഭിമുഖം നടത്തി ഫെബ്രുവരി 16-ന് റാങ്ക്പട്ടിക പ്രസിദ്ധീകരിക്കും. അര്‍ഹതാപട്ടികയിലുള്ളവര്‍ക്കെല്ലാം മുഖ്യപരീക്ഷയ്ക്കുള്ള അഡ്മിഷന്‍ ടിക്കറ്റ് പ്രൊഫൈലില്‍ ലഭ്യമാക്കുന്നതാണ്.
"
https://www.facebook.com/Malayalivartha


























