നീറ്റ് യുജി 2025അടിസ്ഥാനമാക്കി നടത്തുന്ന അഖിലേന്ത്യാ അലോട്ട്‌മെന്റിന്റെ സമയക്രമം പുതുക്കി

നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്-അണ്ടര്‍ ഗ്രാജ്വേറ്റ് ( നീറ്റ് യുജി ) 2025 അടിസ്ഥാനമാക്കി നടത്തുന്ന അഖിലേന്ത്യാ അലോട്ട്‌മെന്റിന്റെ സമയക്രമം പുതുക്കിയിട്ടുണ്ട്.
മെഡിക്കല്‍ കൗണ്‍സലിങ് കമ്മിറ്റി പുതുക്കിയ സമയക്രമം-ല്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ആദ്യ റൗണ്ടിലേക്കുള്ള ചോയ്സ് ഫില്ലിങ് ഇതിനകം പൂര്‍ത്തിയായി. ആദ്യ റൗണ്ട് അലോട്ട്‌മെന്റ് ഓഗസ്റ്റ് ഒന്‍പതിന് പ്രഖ്യാപിക്കുന്നതാണ്. കോളജ് റിപ്പോര്‍ട്ടിങ്ങിന് ഒന്‍പതു മുതല്‍ 18 വരെ അവസരമുണ്ടാകുകയും ചെയ്യും.
രണ്ടാംറൗണ്ട് നടപടികള്‍ 21-ന് തുടങ്ങും. പുതിയ രജിസ്ട്രേഷന്‍ (ബാധകമെങ്കില്‍) 26-ന് ഉച്ചയ്ക്ക് 12 വരെ ചെയ്യാം. തുക അടയ്ക്കല്‍ 26-ന് വൈകീട്ട് മൂന്നു വരെയാണ്. ചോയ്സ് ഫില്ലിങ് 22 മുതല്‍ 26-ന് രാത്രി 11.55 വരെയും ചെയ്യാം. ലോക്കിങ് 26-ന് വൈകീട്ട് നാലുമുതല്‍ അന്ന് രാത്രി 11.55 വരെ. രണ്ടാം അലോട്മെന്റ് ഫലം 29-ന് പ്രസിദ്ധീകരിക്കും. റിപ്പോര്‍ട്ടിങ് സൗകര്യം 30 മുതല്‍ സെപ്റ്റംബര്‍ അഞ്ചുവരെയാണ്.
റൗണ്ട് മൂന്നിന്റെ അലോട്ട്‌മെന്റ് നടപടികള്‍ ഒന്‍പതിന് ആരംഭിക്കും. രജിസ്ട്രേഷന്‍/തുക അടയ്ക്കല്‍ (ബാധകമെങ്കില്‍) 14 വരെയാണ്. ചോയ്സ് ഫില്ലിങ് 10 മുതല്‍ 14 വരെ. ലോക്കിങ് സൗകര്യം 14-ന്, സീറ്റ് അലോട്ട്‌മെന്റ് ഫലം 17-ന് പ്രസിദ്ധീകരിക്കും. റിപ്പോര്‍ട്ടിങ് 18 മുതല്‍ 25 വരെയായിരിക്കും.
ഓണ്‍ലൈന്‍ സ്ട്രേ വേക്കന്‍സി റൗണ്ട് നടപടികള്‍ 30-ന് ആരംഭിക്കും. ഒക്ടോബര്‍ രണ്ടിന് വൈകീട്ട് മൂന്നുവരെ രജിസ്ട്രേഷന്‍. രണ്ടിന് വൈകീട്ട് ആറുവരെ പേമെന്റ്. ചോയ്സ് ഫില്ലിങ് 30 മുതല്‍ ഒക്ടോബര്‍ മൂന്നിന് രാവിലെ എട്ടുവരെ. ലോക്കിങ് സൗകര്യം രണ്ടിന് രാത്രി എട്ടുമുതല്‍ മൂന്നിന് രാവിലെ എട്ടുവരെ. ഫലം നാലിന് പ്രഖ്യാപിക്കും. അഞ്ചിനും 10-നും ഇടയില്‍ സ്ഥാപനതല റിപ്പോര്‍ട്ടിങ് നടത്തണം.
അതേസമയം സംസ്ഥാനങ്ങളിലെ ആദ്യ അലോട്ട്‌മെന്റ് നടപടികള്‍ ഓഗസ്റ്റ് ഒന്‍പതുമുതല്‍ 18 വരെയുള്ള കാലയളവിലായിരിക്കും. സംസ്ഥാന തല ആദ്യ അലോട്ട്‌മെന്റ് അടിസ്ഥാനമാക്കിയുള്ള പ്രവേശനം 24-നകം നേടണം. രണ്ടാംറൗണ്ട് അലോട്ട്‌മെന്റ് നടപടികള്‍ 27 മുതല്‍ സെപ്റ്റംബര്‍ അഞ്ചുവരെയാണ്. രണ്ടാം അലോട്ട്‌മെന്റ് അടിസ്ഥാനമാക്കിയുള്ള പ്രവേശനം സെപ്റ്റംബര്‍ 11-നകം നേടണം. 15 മുതല്‍ 25 വരെയായിരിക്കും മൂന്നാം റൗണ്ട് അലോട്ട്‌മെന്റ് നടപടികള്‍.
"
https://www.facebook.com/Malayalivartha


























