Widgets Magazine
23
Aug / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീട്ടുജോലിക്കാരിയുടെ വളരെ നീചമായ പ്രവർത്തിയുടെ വീഡിയോ പുറത്ത്.. യുവതി കപ്പിലേക്ക് മൂത്രമൊഴിക്കുകയായിരുന്നു..അടുക്കളയിൽ വച്ചിരുന്ന മൊബൈൽ ക്യാമറ പരിശോധിച്ചപ്പോഴാണ് ഇങ്ങനെ കണ്ടത്..


പാകിസ്ഥാൻ വിമാനക്കമ്പനികൾക്കും വിമാനങ്ങൾക്കും ഇന്ത്യൻ വ്യോമാതിർത്തിയിൽ, പ്രവേശിക്കുന്നതിനുള്ള വിലക്ക് സെപ്റ്റംബർ 24 വരെ വീണ്ടും നീട്ടി..ഇന്ത്യൻ സമയം 5:29 വരെയാണ് പുതിയ ഉത്തരവ് പ്രകാരം സമയം..


ആഗോളതലത്തില്‍ 97 ശതമാനം മരണനിരക്കുള്ള രോഗം, എന്ന നിലയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം..വീണ്ടും കേരളം ഭീതിയിൽ..ക്ലോറിന്‍ കുറഞ്ഞ വെള്ളത്തിലും ഉണ്ടാകാന്‍ സാധ്യതയേറെയാണ്.


ഒറ്റപ്പന കൊലപാതകം: സമീപവാസി അബൂബക്കറുടെ ഇരട്ടമുഖം പുറത്ത്! മരണം സംഭവിച്ചത് സുഖമില്ലാതിരുന്നിട്ടും ലൈംഗികബന്ധത്തിന് നിർബന്ധിച്ചതിന് പിന്നാലെ...


കാർ നിയന്ത്രണം വിട്ട് പാർക്ക് ചെയ്തിരുന്ന സ്കൂട്ടറുകളിൽ ഇടിച്ച് അപകടം...

പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണം നാളെ മുതല്‍

08 MAY 2018 10:02 AM IST
മലയാളി വാര്‍ത്ത

പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണം നാളെ ആരംഭിക്കും. 
'http://www.hscap.kerala.gov.in', www.hscap.kerala.gov.in എന്ന വെബ്‌പോര്‍ട്ടല്‍ വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. മേയ് 18 വരെ അപേക്ഷ സമര്‍പ്പിക്കാം. ട്രയല്‍ അലോട്ട്‌മെന്റ് മേയ് 25ന് നടക്കും. ആദ്യ അലോട്ട്മന്റെ് ജൂണ്‍ ഒന്നിനായിരിക്കും. മുഖ്യ അലോട്ട്മന്റെ് ജൂണ്‍ 12ന് അവസാനിക്കും. ജൂണ്‍ 13ന് ക്ലാസുകള്‍ തുടങ്ങും.

ഒരു ബാച്ചില്‍ 60 കുട്ടികള്‍ എന്ന ക്രമത്തില്‍ ആകെ 422853 സീറ്റാണുള്ളത്. ഇതില്‍ 169140 സീറ്റ് സര്‍ക്കാര്‍ സ്‌കൂളുകളിലും 198120 സീറ്റ് എയ്ഡഡ് മേഖലയിലുമാണ്. 55593 സീറ്റ് അണ്‍ എയ്ഡഡ്/ സ്‌പെഷല്‍/ റെസിഡന്‍ഷ്യല്‍/ ടെക്‌നിക്കല്‍ സ്‌കൂള്‍ മേഖലയിലാണ്. സയന്‍സ് ഗ്രൂപ്പില്‍ ഒമ്പതും ഹ്യുമാനിറ്റീസില്‍ 32ഉം കോമേഴ്‌സില്‍ നാലും വിഷയ കോമ്പിനേഷനുകളാണുള്ളത്. ഇതില്‍ സര്‍ക്കാര്‍ സ്‌കൂളുകളിലെയും എയ്ഡഡ് സ്‌കൂളുകളിലെ മാനേജ്മന്റെ്, കമ്യൂണിറ്റി ക്വോട്ട ഒഴികെയുള്ള സീറ്റിലേക്കുമാണ് ഏകജാലകരീതിയില്‍ പ്രവേശനം.

ഒരു അപേക്ഷയേ അയക്കാവൂ. ഒന്നില്‍ കൂടുതല്‍ അപേക്ഷ പാടില്ല. ഒരു റവന്യൂ ജില്ലയില്‍ ഒന്നില്‍ കൂടുതല്‍ അപേക്ഷകള്‍ മെറിറ്റ് സീറ്റിലേക്ക് സമര്‍പ്പിക്കാന്‍ പാടില്ല. ഒന്നിലധികം ജില്ലയില്‍ പ്രവേശനം തേടുന്നവര്‍ ഓരോ ജില്ലയിലേക്കും പ്രത്യേകം അപേക്ഷ സമര്‍പ്പിക്കണം. ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണത്തിനുശേഷം അപേക്ഷയുടെ പ്രിന്റൗട്ടില്‍ വിദ്യാര്‍ഥിയും രക്ഷിതാവും ഒപ്പുവെച്ച് സ്വയം സാക്ഷ്യപ്പെടുത്തിയ അനുബന്ധരേഖകള്‍ സഹിതം ബന്ധപ്പെട്ട ജില്ലയിലെ ഏതെങ്കിലും സര്‍ക്കാര്‍/ എയ്ഡഡ് ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പലിന് സമര്‍പ്പിക്കണം. വെരിഫിക്കേഷനായി സമര്‍പ്പിക്കുന്ന സമയത്ത് അപേക്ഷാ ഫീസായ 25 രൂപ അടക്കണം.
പ്ലസ് വണ്‍ അപേക്ഷകര്‍ക്ക് സ്വന്തമായോ പത്താംതരം പഠിച്ചിരുന്ന ഹൈസ്‌കൂളിലെ കമ്പ്യൂട്ടര്‍ ലാബ് സൗകര്യവും അധ്യാപകരുടെ സഹായവും ഉപയോഗിച്ചോ അപേക്ഷ സമര്‍പ്പിക്കാം. ഇതിനുപുറമെ പ്രദേശത്തെ സര്‍ക്കാര്‍/ എയ്ഡഡ് സ്‌കൂളിലെ കമ്പ്യൂട്ടര്‍ ലാബ് സൗകര്യവും അപേക്ഷാ സമര്‍പ്പണത്തിനായി ഉപയോഗിക്കാം. ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പിക്കുന്നതെങ്ങനെയെന്നു നോക്കാം

മേയ് ഒമ്പത് മുതല്‍ 18 വരെ സമയമുള്ളതിനാല്‍ ആദ്യദിനങ്ങളില്‍ തിരക്കുകൂട്ടി പിഴവുവരുത്താതിരിക്കാന്‍ ശ്രദ്ധിക്കണം./www.hscap.kerala.gov.in', www.hscap.kerala.gov.in എന്ന വെബ്‌പോര്‍ട്ടലിന്റെ ഹോം പേജില്‍ public എന്ന ടാബിന് താഴെയുള്ള APPLY ONLINE ----SWS എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. അപേക്ഷ സമര്‍പ്പിക്കാന്‍ ഉദ്ദേശിക്കുന്ന ജില്ല, യോഗ്യതാപരീക്ഷയുടെ സ്‌കീം, രജിസ്റ്റര്‍ നമ്പര്‍, മാസം, വര്‍ഷം, ജനനതീയതി എന്നിവ നല്‍കിയശേഷം 

Mode of Fee Payment' സെലക്ട് ചെയ്യണം. രണ്ടുരീതിയില്‍ അപേക്ഷാ ഫീസ് അടക്കാം.

അപേക്ഷയുടെ പ്രിന്റൗട്ട് സമര്‍പ്പിക്കുന്ന സര്‍ക്കാര്‍/ എയ്ഡഡ് സ്‌കൂളില്‍ നേരിട്ട് ഫീസടക്കാം. അപേക്ഷിക്കുന്ന ജില്ലയില്‍ നേരിട്ട് അപേക്ഷയുടെ പ്രിന്റൗട്ട് സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ ഡി.ഡി മുഖാന്തരം അപേക്ഷാ ഫീസ് അടച്ചശേഷം മാത്രം അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാന്‍ ആരംഭിക്കണം. അപേക്ഷാ ഫീസടക്കുന്നരീതി നല്‍കി ലോഗിന്‍ ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ ഓണ്‍ലൈന്‍ അപേക്ഷയുടെ ആദ്യഭാഗം ദൃശ്യമാകും. ഇവിടെ അപേക്ഷാര്‍ഥിയുടെ പൊതുവിവരങ്ങളാണ് നല്‍കേണ്ടത്.

അപേക്ഷകന്റെ ജാതി, കാറ്റഗറി, താമസിക്കുന്ന പഞ്ചായത്ത്, താലൂക്ക്, എന്‍.സി.സി/ സ്‌കൗട്ട് പ്രാതിനിധ്യം, പത്താം ക്ലാസ് പഠിച്ച സ്‌കൂള്‍ തുടങ്ങിയ വിവരങ്ങള്‍ തെറ്റാതെ രേഖപ്പെടുത്തണം. പൊതുവിവരങ്ങള്‍ സബ്മിറ്റ് ചെയ്താല്‍ ഗ്രേഡ് പോയന്റ് രേഖപ്പെടുത്താനുള്ള പേജ് ദൃശ്യമാകും. ഗ്രേഡ് പോയന്റ് നല്‍കിയാല്‍ അപേക്ഷയിലെ സുപ്രധാന ഘട്ടമായ ഓപ്ഷന്‍ നല്‍കുന്ന പേജില്‍ എത്തും.

വിദ്യാര്‍ഥി പഠിക്കാന്‍ ആഗ്രഹിക്കുന്ന സ്‌കൂളും ആ സ്‌കൂളിലെ ഒരു വിഷയ കോമ്പിനേഷനും ചേരുന്നതാണ് ഒരു ഓപ്ഷന്‍. അപേക്ഷകര്‍ പഠിക്കാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന സ്‌കൂളും കോമ്പിനേഷനും ആദ്യ ഓപ്ഷനായി നല്‍കണം. ആദ്യ ഓപ്ഷന്‍ ലഭിച്ചില്ലെങ്കില്‍ പിന്നീട് പരിഗണിക്കേണ്ട സ്‌കൂളും കോമ്പിനേഷനും രണ്ടാമത്തെ ഓപ്ഷനായി നല്‍കണം. ഇങ്ങനെ കൂടുതല്‍ സ്‌കൂളുകളും കോമ്പിനേഷനുകളും ക്രമത്തില്‍ നല്‍കാം. അപേക്ഷകന് യാത്രാസൗകര്യവും പഠിക്കാന്‍ താല്‍പര്യവുമുള്ള സ്‌കൂളുകള്‍ മാത്രമേ തെരഞ്ഞെടുക്കാവൂ. മാര്‍ക്കിനും ഗ്രേഡ് പോയന്റിനും അനുസരിച്ച് ലഭിക്കാന്‍ സാധ്യതയുള്ള സ്‌കൂളും കോമ്പിനേഷനും തെരഞ്ഞെടുത്താല്‍ ആദ്യ അലോട്ട്മന്റെുകളില്‍തന്നെ പ്രവേശനം ലഭിക്കും. പ്രവേശന സാധ്യത മനസ്സിലാക്കാന്‍ കഴിഞ്ഞവര്‍ഷത്തെ അവസാന റാങ്ക് വിവരങ്ങള്‍ വെബ്‌സൈറ്റില്‍ 'http://www.hscap.kerala.gov.in'>www.hscap.kerala.gov.in പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ആവശ്യമുള്ള ഓപ്ഷനുകള്‍ നല്‍കി സബ്മിറ്റ് ചെയ്താല്‍ അപേക്ഷയുടെ മൊത്തം വിവരങ്ങള്‍ പരിശോധനക്ക് ലഭിക്കും. ആവശ്യമെങ്കില്‍ തിരുത്തലുകള്‍ വരുത്തി ഫൈനല്‍ കണ്‍ഫര്‍മേഷന്‍ നല്‍കി ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണം പൂര്‍ത്തിയാക്കണം. അന്തിമമായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റൗട്ടിന്റെ കോപ്പിയില്‍ വിദ്യാര്‍ഥിയും രക്ഷിതാവും ഒപ്പുവെച്ച് അനുബന്ധരേഖകള്‍ സ്വയം സാക്ഷ്യപ്പെടുത്തിയാണ് വെരിഫിക്കേഷനായി സ്‌കൂളുകളില്‍ സമര്‍പ്പിക്കേണ്ടത്.

മെറിറ്റ് ക്വോട്ട (ഏകജാലകം)അപേക്ഷ സമര്‍പ്പണം മേയ് ഒമ്പത് മുതല്‍ 18 വരെ

ട്രയല്‍ അലോട്ട്മന്റെ് മേയ് 25 , ആദ്യ അലോട്ട്മന്റെ് ജൂണ്‍ ഒന്ന്, മുഖ്യ അലോട്ട്മന്റെ് അവസാനിക്കുന്നത് ജൂണ്‍ 12, ക്ലാസുകള്‍ തുടങ്ങുന്നത് ജൂണ്‍ 13, സപ്ലിമന്റെറി അലോട്ട്മന്റെ് ജൂണ്‍ 21 മുതല്‍ ജൂലൈ 19 വരെ
പ്രവേശനം അവസാനിപ്പിക്കുന്നത് ജൂലൈ 19.

സ്‌പോര്‍ട്‌സ് ക്വോട്ട

സ്‌പോര്‍ട്‌സ് മികവ് രജിസ്‌ട്രേഷനും പരിശോധനയും മേയ് 11 മുതല്‍ 25 വരെ

ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണം മേയ് 26 മുതല്‍ 29 വരെ

ഒന്നാം അലോട്ട്മന്റെ് ജൂണ്‍ ഒന്ന്, മുഖ്യഅലോട്ട്മന്റെ് അവസാനിക്കുന്നത് ജൂണ്‍ 11, സപ്ലിമന്റെറി അലോട്ട്മന്റെ് രജിസ്‌ട്രേഷനും പരിശോധനയും ജൂണ്‍ രണ്ട് മുതല്‍ 13 വരെ, ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ജൂണ്‍ 14 മുതല്‍ 18 വരെ, അലോട്ട്മന്റെ് ജൂണ്‍ 19

സ്‌പോര്‍ട്‌സ് ക്വോട്ട അവസാന പ്രവേശനതീയതി ജൂണ്‍ 20

കമ്യൂണിറ്റി ക്വോട്ട പ്രവേശനം
കമ്യൂണിറ്റി ക്വോട്ട ഡാറ്റാ എന്‍ട്രി ആരംഭിക്കുന്നത് മേയ് 28, ഡാറ്റാ എന്‍ട്രി പൂര്‍ത്തിയാക്കുന്നത് ജൂണ്‍ 11, റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുന്നത് ജൂണ്‍ 11, പ്രവേശനം ആരംഭിക്കുന്നത് ജൂണ്‍ 11, കമ്യൂണിറ്റി ക്വോട്ട സപ്ലിമന്റെറി പ്രവേശനം, ഡാറ്റാ എന്‍ട്രി ജൂണ്‍ 18 മുതല്‍ 27 വരെ, റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത് ജൂണ്‍ 28, പ്രവേശനം ആരംഭിക്കുന്നത് ജൂണ്‍ 28, പ്രവേശനം അവസാനിപ്പിക്കുന്നത് ജൂലൈ രണ്ട്, മാനേജ്മന്റെ് / അണ്‍ എയ്ഡഡ് മാനേജ്മന്റെ് ക്വോട്ട പ്രവേശനം
പ്രവേശനം ആരംഭിക്കുന്നത് ജൂണ്‍ നാല്, അവസാനിപ്പിക്കുന്നത് ജൂണ്‍ 12, സപ്ലിമന്റെറി ഘട്ട പ്രവേശനം ആരംഭിക്കുന്നത് ജൂണ്‍ 21, അവസാനിപ്പിക്കുന്നത് ജൂലൈ 11

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഹുലിന്റെ ശല്യംകാരണം രണ്ട് വനിതാ കെഎസ്‌യു പ്രവര്‍ത്തകര്‍ പാര്‍ട്ടി പ്രവര്‍ത്തനം അവസാനിപ്പിച്ചു  (49 minutes ago)

ക്രൂരമര്‍ദനത്തിന് പിന്നാലെ ബോധരഹിതയായി യുവതിയെ ഭര്‍ത്താവ് തീകൊളുത്തിക്കൊന്നു  (1 hour ago)

പനി ബാധിച്ച് അഞ്ചുവയസുകാരന് ദാരുണാന്ത്യം  (2 hours ago)

ബിഗ് ബോസ് താരം ജിന്റോയ്‌ക്കെതിരെ എടുത്ത കേസില്‍ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി  (3 hours ago)

തെങ്ങുകയറ്റ തൊഴിലാളി തെങ്ങില്‍ നിന്നും വീണ് മരിച്ചു  (3 hours ago)

ക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കളുടെ വാര്‍ഷിക മസ്റ്ററിങ്ങിനുള്ള സമയപരിധി സെപ്തംബര്‍ 10 വരെ നീട്ടി  (3 hours ago)

തിരുവനന്തപുരത്ത് 28 കാരിയായ നഴ്‌സിനെ മരിച്ചനിലയില്‍ കണ്ടെത്തി  (4 hours ago)

പുനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ അപൂര്‍വ ഗുരു ശിഷ്യ സംഗമം: അനുഭവം പങ്കുവച്ച് മന്ത്രി  (4 hours ago)

ബിഗ് ബോസ് ഹൗസില്‍ മത്സരാര്‍ഥികളെ പുറത്തുനിര്‍ത്തി മിന്നല്‍ പരിശോധന  (5 hours ago)

വാവിട്ട് കരഞ്ഞ കുഞ്ഞ്; പോലീസ് ഉദ്യോ​ഗസ്ഥയുടെ നിർണായക ഇടപെടൽ  (5 hours ago)

രാജി ആലോചനയില്‍ പോലുമില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (5 hours ago)

ഞെട്ടലോടെ വീട്ടുകാർ, വീഡിയോ  (5 hours ago)

INDIA സെപ്തംബർ 24 പുലർച്ചെ അഞ്ചര വരെ  (5 hours ago)

Amebic-meningoencephalitis 97 ശതമാനം മരണനിരക്ക്  (6 hours ago)

ഹമാസിനെ തരിപ്പണമാക്കാന്‍ ഇസ്രായേൽ  (6 hours ago)

Malayali Vartha Recommends