Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..


ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ സിപിഎം നേതാവ് മരിച്ചു...


കെ.സി. വേണു​ഗോപാലും രം​ഗത്ത്... വി.ഡി. സതീശൻ ഒരടി പിന്നോട്ടില്ല, വീര്യം കുറഞ്ഞ മദ്യത്തിൻറെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട് തന്നെ; ധനബില്ലിൻറെ കരട് പ്രസിദ്ധീകരിച്ചു, ഇടഞ്ഞ് വിഎം സുധീരൻ


ഭുവനേശ്വറിൽ നടക്കുന്ന ദേശീയ ഇന്റർ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ വനിത ലോങ്ജംപിൽ പുതിയ ചരി​ത്രം കുറിച്ച് ആ​ൻ​സി....

സിവില്‍ പോലീസ് ഓഫീസര്‍ പരീക്ഷയില്‍ നിന്ന് രണ്ടുലക്ഷത്തോളം പേര്‍ പുറത്ത്

08 MAY 2018 11:43 AM IST
മലയാളി വാര്‍ത്ത

മേയ് 26ന് പി.എസ്.സി നടത്തുന്ന സിവില്‍ പൊലീസ് ഓഫിസര്‍, വനിത സിവില്‍ പൊലീസ് ഓഫിസര്‍ പരീക്ഷയില്‍ നിന്ന് രണ്ടുലക്ഷത്തോളം പേര്‍ പുറത്ത്. പി.എസ്.സി ആദ്യമായി നടപ്പാക്കിയ കണ്‍ഫര്‍മേഷന്‍ സമ്പ്രദായം (പരീക്ഷയെഴുതുന്നുവെന്ന് ഉറപ്പു നല്‍കല്‍) വിനിയോഗിക്കാത്തവരാണ് പരീക്ഷാഹാളില്‍നിന്ന് പുറത്താവുന്നത്. 
പരീക്ഷക്ക് അപേക്ഷിച്ച് ഹാജരാകാത്തവരെ പുറത്താക്കുക ലക്ഷ്യമിട്ട് നടപ്പാക്കിയ കണ്‍ഫര്‍മേഷന്‍ രീതി ഇതോടെ ലക്ഷ്യം കണ്ടു. 6,60,000 പേരാണ് സിവില്‍ പൊലീസ് ഓഫിസര്‍, വനിത സിവില്‍ പൊലീസ് ഓഫിസര്‍ തസ്തികക്ക് അപേക്ഷിച്ചത്. ഇതില്‍ 4,63,713 പേര്‍ മാത്രമാണ് പി.എസ്.സി വെബ്‌സൈറ്റില്‍ പ്രവേശിച്ച് കണ്‍ഫര്‍മേഷന്‍ നല്‍കിയത്. ഇവര്‍ക്ക് മാത്രമേ പരീക്ഷക്ക് ഇരിക്കാന്‍ കഴിയൂ. കണ്‍ഫര്‍മേഷന്‍ ചെയ്യാത്ത 1,96,287 പേര്‍ക്ക് ഹാള്‍ടിക്കറ്റ് ലഭിക്കില്ല.

പി.എസ്.സി വെബ്‌സൈറ്റില്‍ കയറി കൂട്ടത്തോടെ ഹാള്‍ടിക്കറ്റ് ജനറേറ്റ് ചെയ്ത് ഒരേ പരീക്ഷാഹാളും അടുത്തടുത്ത രജിസ്റ്റര്‍ നമ്പറും തരപ്പെടുത്തുന്നത് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കണ്‍ഫര്‍മേഷന്‍ രീതി ഉടന്‍ നടപ്പാക്കിയത്. മേയ് ആറിനകം കണ്‍ഫര്‍മേഷന്‍ നല്‍കാനാണ് പി.എസ്.സി നിര്‍ദേശിച്ചത്. തട്ടിപ്പ് കണ്ടതോടെ മേയ് ആറിന് മുമ്പ് ജനറേറ്റ് ചെയ്ത 2,32,000 ഹാള്‍ടിക്കറ്റുകള്‍ റദ്ദാക്കുകയും ചെയ്തു. ഇവര്‍ക്ക് പുതിയ ഹാള്‍ടിക്കറ്റുകള്‍ നല്‍കാനും ജനറേറ്റ് ചെയ്തത് കണ്‍ഫര്‍മേഷന്‍ ആയി പരിഗണിക്കാനും പി.എസ്.സി തീരുമാനിച്ചു. ആഗസ്റ്റ് 15ന് പുതിയ പരിഷ്‌കാരം നടപ്പാക്കാനാണ് നേരത്തേ പി.എസ്.സി തീരുമാനിച്ചിരുന്നത്. 

പൊലീസ് തസ്തികയിലെ ഹാള്‍ടിക്കറ്റ് തട്ടിപ്പ് പുറത്തുവന്നത് പരിഷ്‌കാരം നേരത്തേയാക്കാന്‍ നിര്‍ബന്ധിതമാക്കി. പുതിയ പരിഷ്‌കാരം നടപ്പാക്കിയ വിവരം എസ്.എം.എസ് വഴിയും ഉദ്യോഗാര്‍ഥികളുടെ പ്രൊഫൈല്‍ വഴിയും അറിയിക്കുകയും ചെയ്തു. പരീക്ഷക്ക് അപേക്ഷിച്ചശേഷം ഒട്ടേറെ പേര്‍ പരീക്ഷയെഴുതാതിരിക്കുന്നത് കോടികളുടെ നഷ്ടമാണ് പി.എസ്.സിക്ക് വരുത്തിവെക്കുന്നത്. 2013- 16 കാലയളവില്‍ വിവിധ പരീക്ഷകള്‍ക്ക് 2.04 കോടി പേരാണ് അപേക്ഷിച്ചത്. പരീക്ഷയെഴുതിയവരാകട്ടെ 1.07 കോടി പേരും.

ഏപ്രില്‍ 28ന് നടന്ന ഗാഡ്‌നര്‍ പരീക്ഷക്ക് അപേക്ഷിച്ച 5.40 ലക്ഷത്തില്‍ 2.40 ലക്ഷം പേര്‍ മാത്രമാണ് ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്തത്. ചോദ്യപേപ്പര്‍, പരീക്ഷാഹാള്‍, ഇന്‍വിജിലേറ്റര്‍ തുടങ്ങിയ ഇനത്തിലാണ് പി.എസ്.സിയുടെ നഷ്ടം. ഇത് മറികടക്കാന്‍ ഫീസ് ഈടാക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആലോചിച്ചെങ്കിലും സര്‍ക്കാര്‍ എതിര്‍ത്തതിനാല്‍ നടപ്പാക്കിയില്ല. ഒടുവിലാണ് പരീക്ഷക്ക് 40 ദിവസം മുമ്പ് കണ്‍ഫര്‍മേഷന്‍ നല്‍കണമെന്ന നിര്‍ദേശം നടപ്പാക്കിയത്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എറണാകുളത്ത് ഫോറം മാളിന് സമീപം മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തി....  (4 minutes ago)

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്  (9 minutes ago)

ശസ്ത്രക്രിയകൾ ഫലം കണ്ടില്ല... പട്രോളിങ്ങിനിടെ കാറിടിച്ച് പരിക്കേറ്റ സിവിൽ പൊലീസ് ഓഫീസറിന്റെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി....  (26 minutes ago)

വെനസ്വേലയെ നടുക്കിയ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 1,430 ആയി... ഭൂകമ്പം തകർത്ത വെനിസ്വേലയ്ക്ക് ഇന്ത്യയുടെ രക്ഷാ ഹസ്തം  (41 minutes ago)

ശവം വിറ്റ് TRP കൂട്ടണം; ഈച്ച പൊതിയും പോലെ ആംബുലന്‍സ് വളഞ്ഞ് മാപ്രകള്‍, ഭാഗ്യരാജിനായി അലറി രാധിക  (50 minutes ago)

ബജറ്റില്‍ ഇലക്ട്രിക് വാഹനങ്ങളുടെ നികുതി നിരക്കില്‍ വരുത്തിയ മാറ്റങ്ങളും കരട് ധനബില്ലില്‍ ഇടംപിടിച്ചു...  (58 minutes ago)

ഗവർണർ നടത്തിയ വി സി നിയമനം  (1 hour ago)

  ലോകകപ്പിൽ ഗ്രൂപ്പ് ജെ-യിലെ അവസാന മത്സരം കളിക്കാനിറങ്ങിയ അർജന്റീനയ്ക്ക് ആദ്യപകുതിയിൽ ആധികാരിക ലീഡ്. ..  (1 hour ago)

കുടുംബത്തിൽ സ്വത്ത് തർക്കവും ദാമ്പത്യ കലഹവും; ഈ വാരം സൂക്ഷിക്കേണ്ട കാര്യങ്ങൾ.  (1 hour ago)

Dowry-harassment ആറ്റുകാലില്‍ സംഭവിച്ചത്...  (1 hour ago)

പിണക്കങ്ങൾ മാറി ദമ്പതികൾ ഒന്നിക്കാൻ തീരുമാനം! മിഥുനം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (1 hour ago)

സമാധാനക്കരാർ കീറിയെറി‍ഞ്ഞ് ട്രംപ്  (2 hours ago)

കണ്ണൂർ മരക്കാർകണ്ടിയിൽ നിന്നും കാണാതായ നിർമാണ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി...  (2 hours ago)

പോ​ളി​യോ നി​ർ​മാ​ർ​ജ​നം ല​ക്ഷ്യ​മി​ട്ട് രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള പ​ള്‍സ് പോ​ളി​യോ തു​ള്ളി​മ​രു​ന്ന്​ വി​ത​ര​ണം ഇന്ന്....  (2 hours ago)

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കിഴക്കൻ ആഫ്രിക്കൻ ദ്വീപസമൂഹമായ സെയ്ഷെൽസിലെത്തി... മോദിക്ക് ഊഷ്മള വരവേൽപ്പ്  (2 hours ago)

Malayali Vartha Recommends