അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് പിഎച്ച്ഡി നിര്‍ബന്ധമാക്കി
രാജ്യത്തെ സര്‍വകലാശാലകളിലേക്കുള്ള അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് പിഎച്ച്ഡി നിര്‍ബന്ധമാക്കി കേന്ദ്ര മാനവവിഭശേഷി മന്ത്രാലയം. നേരത്തെ പോസ്റ്റ് ഗ്രാജ്യുവേറ്റ് ഡിഗ്രിയില്‍ നിശ്ചിത ശതമാനം മാര്‍ക്ക് നേടുകയും നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) പാസ്സാകുക എന്നതുമായിരുന്നു പ്രാഥമിക യോഗ്യതയായി കരുത്തന്നത് .
പുതിയ നിയമം 2021 ജൂലൈ മുതലുള്ള നിയമനങ്ങള്‍ക്കാണ് ബാധകമാകുക. രാജ്യത്തെ സര്‍വകലാശാലകളിലേക്കുള്ള അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് നേരിട്ട് നിയമനം നല്‍കുന്നതിനുള്ള യോഗ്യതയായിട്ടാണ് പുതിയ നിബന്ധന.
നേരത്തെ കോളേജുകള്‍ ഉള്‍പ്പടെയുള്ള രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക തസ്തികയിലേക്കുള്ള യോഗ്യതയായ യുജിസി നെറ്റില്‍ പിഎച്ച്ഡി യോഗ്യതയുള്ളവര്‍ക്ക് ഇളവ് നല്‍കി നിയമത്തിന്റെ കരട് പുറത്തിറക്കിയിരുന്നു. കോളേജുകളിലെ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളിലേക്ക് കുറഞ്ഞ യോഗ്യതയായി പിഎച്ച്ഡി അല്ലെങ്കില്‍ പോസ്റ്റ് ഗ്രാജ്യുവേറ്റ് ഡിഗ്രിയോടൊപ്പം നെറ്റ് പാസ്സാകുക എന്നത് തുടരുമെന്നും മാനവശേഷി മന്ത്രാലയം വ്യക്തമാക്കി.
https://www.facebook.com/Malayalivartha