Widgets Magazine
16
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...


ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...


ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..


ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...


ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

ചന്ദ്രനിലെ പാറക്കല്ല് വിൽപ്പനക്ക് ..19 കോടി രൂപ ഉള്ളവർക്ക് ലേലത്തിൽ പങ്കെടുക്കാം

30 APRIL 2020 05:18 PM IST
മലയാളി വാര്‍ത്ത

ലണ്ടനിലെ ലേല സ്ഥാപനമായ ക്രിസ്റ്റീസില്‍ വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത് ചന്ദ്രനില്‍ നിന്ന് വേർപ്പെട്ടുപോന്ന പാറക്കല്ലാണ് ..സഹാറ മരുഭൂമിയില്‍ നിന്നാണ് ഈ കല്ല് കണ്ടെത്താനായത്
രണ്ടു ദശലക്ഷം പൗണ്ട് , ഏകദേശം 19 കോടി രൂപയാണ് കള്ളിന്റെ വിലയായി നിശ്ചയിച്ചിരിക്കുന്നത് ..അത്രയെങ്കിലും തുക ചെലവഴിക്കാന്‍ തയ്യാറുള്ളവര്‍ക്കേ ലേലത്തില്‍ പങ്കെടുക്കാനാകൂ.

ലോകത്തിലെ ഏറ്റവും വലിയ ചാന്ദ്ര ഉല്‍ക്കാശിലയാണിത് എന്നാണു പറയപ്പെടുന്ന ഇതിന്റെ ഭാരം 13.5 കിലോഗ്രാം ആണ് . ചന്ദ്രനില്‍ നിന്ന് ഭൂമിയില്‍ പതിച്ച അഞ്ചാമത്തെ വലിയ ശിലയെന്ന് വിലയിരുത്തപ്പെടുന്നു. മനുഷ്യന്റെ തലയേക്കാള്‍ വലിപ്പമുണ്ട് ലേലത്തിനെത്തിച്ചിട്ടുള്ള ഈ ചാന്ദ്രശിലയക്ക്.. ഇതുവരെ ഇത്തരം ഏതാണ്ട് 650 കിലോഗ്രാം പാറക്കഷണങ്ങളാണ് ഭൂമിയുടെ പല ഭാഗങ്ങളില്‍ നിന്നു കണ്ടെടുത്തിട്ടുള്ളത്.

ഛിന്നഗ്രഹമോ വാല്‍നക്ഷത്രമോ ചന്ദ്രോപരിതലത്തില്‍ കൂട്ടിയിടിക്കുമ്പോൾ അടര്‍ന്നു പോരുന്ന പാറക്കഷ്ണങ്ങളാണ് ഇവ

ഭൂമിയ്ക്കപ്പുറത്തെ ലോകത്തിന്റെ ഭാഗം കയ്യിലെടുക്കുന്ന അനുഭവം അതുല്യമാണെന്ന് ക്രിസ്റ്റീസിലെ സയന്‍സ് ആന്‍ഡ് നാച്വറല്‍ ഹിസ്റ്ററി വിഭാഗം തലവന്‍ ജയിംസ് ഹൈലോപ് പറയുന്നു. .

1960-1970 കാലഘട്ടത്തിലെ അപ്പോളോ പദ്ധതിയില്‍ 400 ഓളം കിലോഗ്രാം പാറ ചന്ദ്രനില്‍ നിന്ന് ഭൂമിയിലെത്തിച്ചിരുന്നു.അപ്പോളോ യാത്രികര്‍ കൊണ്ടുവന്ന ഈ പാറകളുടെ സാമ്പിളുകളുമായി താരതമ്യപ്പെടുത്തിയ ശേഷമാണ് ഇത് ചന്ദ്രനില്‍ നിന്ന് വന്നതെന്ന് ശാസ്ത്രജ്ഞര്‍ സ്ഥിരീകരിച്ചത്. അന്നത്തെ ശിലകളിലടങ്ങിയ ഘടകപദാര്‍ഥങ്ങളോട് സാമ്യമുള്ളതാണ് ഇപ്പോൾ ലഭിച്ചിരിക്കുന്ന ശിലയും

പലപ്പോഴായി ലഭിച്ച സാമ്പിളുകളിലൊന്നും വെള്ളത്തിന്റെ അംശമില്ല, ജീവജാല സാന്നിധ്യത്തിനും തെളിവില്ല. ബഹിരാകാശ ചരിത്രത്തിലും ചാന്ദ്ര പര്യവേഷണത്തിലും താല്‍പ്പര്യമുള്ള പലരും ഇത്തരം ശിലകള്‍ ശേഖരിക്കാന്‍ കോടികള്‍ ചെലവഴിക്കുന്നുണ്ടെന്ന് ഹൈലോപ് പറയുന്നു.

ഭൂമിയില്‍ പതിച്ച 13 ‘സൗന്ദര്യാത്മക ഉല്‍ക്കാശിലകളും’ ക്രിസ്റ്റീസില്‍ സ്വകാര്യ വില്‍പ്പനയ്ക്കു വച്ചിട്ടുണ്ട്.1.4 ദശലക്ഷം പൗണ്ട് അല്ലെങ്കില്‍ 1.7 ദശലക്ഷം ഡോളര്‍ ആണ് ഈ ശേഖരത്തിന് നിശ്ചയിച്ചിട്ടുള്ള ഏകദേശ വില.

ഭൂമിയ്ക്കപ്പുറത്തെ ലോകത്തിന്റെ ഭാഗം കയ്യിലെടുക്കുന്ന അനുഭവം അതുല്യമാണെന്ന് ക്രിസ്റ്റീസിലെ സയന്‍സ് ആന്‍ഡ് നാച്വറല്‍ ഹിസ്റ്ററി വിഭാഗം തലവന്‍ ജയിംസ് ഹൈലോപ് പറയുന്നത് .ബഹിരാകാശ പാറകള്‍ ശേഖരിക്കുന്നതില്‍ ഏറ്റവും ഭ്രമുള്ളയാളെന്ന് അറിയപ്പെടുന്ന കാലിഫോര്‍ണിയയില്‍ നിന്നുള്ള സ്റ്റീവ് ജര്‍വെറ്റ്സണിന്റെ ശേഖരത്തിൽ ചൊവ്വയിലെ പാറകള്‍ ആണ് പ്രധാനമായും ഉളളതത്രെ.

1999 ല്‍ ലിബിയയിലെ ദാര്‍ അല്‍ ഗാനി മരുഭൂമിയില്‍ നിന്ന് കണ്ടെത്തിയ ടെക്‌സ്ചര്‍, തവിട്ട്-ചുവപ്പ് പാറയാണ് ഇതില്‍ പ്രധാനം . 180 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് ക്രിസ്റ്റലൈസ് ചെയ്ത ശിലാഖണ്ഡമാണിതെന്ന് ജിയോളജിസ്റ്റുകള്‍ പറയുനാൻ ഇതിന്റെ വില എത്രയാണെന്ന് വെളിപ്പെടുത്താന്‍ അദ്ദേഹം വിസമ്മതിക്കുന്നു.

പ്രൊഫഷണല്‍ ഉല്‍ക്കാ ഖണ്ഡ വേട്ടക്കാരനെന്ന് സ്വയം പരിചയപ്പെടുത്തുന്ന 44 കാരനായ മൈക്കല്‍ ഫാര്‍മറില്‍ നിന്നാണ് ജര്‍വെറ്റ്‌സണ്‍ ചൊവ്വയിലെ പാറകള്‍ വാങ്ങിയത്. ഫാര്‍മര്‍ ബഹിരാകാശ പാറകള്‍ കണ്ടെത്തിയത് 80 ഓളം രാജ്യങ്ങളില്‍ നിന്നാണ്..

ഈ ജോലി സാഹസികവും അപകടം നിറഞ്ഞതുമാണെന്നു ഫാര്‍മര്‍ പറയുന്നു. ഒരിക്കൽ കെനിയയില്‍ വെച്ച് കള്ളന്മാര്‍ തട്ടിക്കൊണ്ടുപോയ അനുഭവവും ഒമാനില്‍ അനധികൃത ഖനനം നടത്തിയെന്ന കുറ്റത്തിന് രണ്ട് മാസത്തേക്ക് ജയിലില്‍ അടച്ചതും ഫാര്‍മര്‍പറയുന്നുണ്ട് .

ജോലിയുടെ ആവേശവും പണവും ആണ് ഈ ജോലിയിലേക്ക് തന്നെ അടുപ്പിച്ചതെന്നാണ് അദ്ദേഹം പറയുന്നത് . കാനഡയില്‍ നിന്ന് കണ്ടെത്തിയ 120 പൗണ്ട് ഉല്‍ക്കയാണ് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച സമ്പാദ്യമായി മാറിയത്. ടൊറന്റോയിലെ റോയല്‍ ഒന്റാറിയോ മ്യൂസിയത്തില്‍ 600,000 ഡോളറിന് അതു വിറ്റതായി അദ്ദേഹം അറിയിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യപാക് വെടിനിര്‍ത്തലിന് ട്രംപ് മധ്യസ്ഥത വഹിച്ചെന്ന വാദം തള്ളി പാക് മന്ത്രി  (13 minutes ago)

എഴുത്തുകാരിയും മാദ്ധ്യമ പ്രവര്‍ത്തകയുമായ കെ എ ബീനയ്ക്ക് സ്‌റ്റേറ്റ്‌സ്മാന്‍ റൂറല്‍ റിപ്പോര്‍ട്ടിംഗ് അവാര്‍ഡ്  (27 minutes ago)

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു  (36 minutes ago)

കാസര്‍കോട് പത്താം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  (49 minutes ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി  (1 hour ago)

അമിതവേഗത്തില്‍ ബസോടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (1 hour ago)

പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബേക്കല്‍ എഇഒയ്ക്ക് സസ്‌പെന്‍ഷന്‍  (1 hour ago)

കസ്റ്റഡി മര്‍ദ്ദനങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി അറിഞ്ഞില്ലേ? രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍  (3 hours ago)

സ്ത്രീകളുടെ ആരോഗ്യം കുടുംബത്തിന്റെ കരുത്ത്  (3 hours ago)

ആരാധനാ മഠത്തില്‍ കന്യാസ്ത്രീ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

ഹോട്ടലുടമയെയും ജീവനക്കാരനെയും മര്‍ദ്ദിച്ച കേസില്‍ കടവന്ത്ര എസ്എച്ച്ഒ പിഎം രതീഷിന് സസ്‌പെന്‍ഷന്‍  (4 hours ago)

നടന്‍ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നല്‍കി കോടതി  (4 hours ago)

സൗദിയില്‍ ബസുകള്‍ കൂട്ടിയിടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം  (5 hours ago)

ഇനി ഞങ്ങള്‍ക്ക് ആര് എന്ന ചിന്തയുമായി മൂന്ന് കുഞ്ഞോമനകള്‍  (5 hours ago)

ഏവിയേഷൻ ഇൻഡസ്ട്രി കോർപറേഷൻ ഓഫ് ചൈന സന്ദർശിച്ച് പാക്കിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരി; യുദ്ധവിമാനങ്ങൾ ഉൾപ്പെടെ അണിനിരത്തി ചൈന സൂക്ഷിക്കുന്നിടം  (5 hours ago)

Malayali Vartha Recommends