Widgets Magazine
02
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എംഎല്‍എ ഓഫിസ് ഒഴിയണമെന്ന ആവശ്യവുമായി ആര്‍.ശ്രീലേഖ..പുതിയ നെയിം ബോർഡ് സ്ഥാപിച്ച് R ശ്രീലേഖ...വി.കെ പ്രശാന്തിന്റെ നെയിംബോർഡിന് മുകളിലാണ് കൗൺസിലർ ബോർഡ് സ്ഥാപിച്ചത്...


വീണ്ടും ഗതാഗതമന്ത്രി ചില നീക്കങ്ങൾ നടത്തിയിരിക്കുന്നു..പുതുവർഷത്തിൽ മൂന്നാറിന് പുതുസമ്മാനവുമായി കെഎസ്ആർടിസി...ഞെട്ടലോടെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..


വീണ്ടും ഗതാഗതമന്ത്രി ചില നീക്കങ്ങൾ നടത്തിയിരിക്കുന്നു..പുതുവർഷത്തിൽ മൂന്നാറിന് പുതുസമ്മാനവുമായി കെഎസ്ആർടിസി...ഞെട്ടലോടെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..


ശബരിമല സ്വർണക്കൊള്ള കേസ്..ഇനി സി പി എമ്മിന്റെ ഉറക്കം കെടുത്തും... നിയമസഭാ തിരഞ്ഞെടുപ്പിലും ആളിക്കത്തുമെന്ന് ഉറപ്പായി...സിബിഐ അന്വേഷണം വേണമെന്ന് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ..


ശബരിമല യുവതീപ്രവേശന വിഷയം..പരിഗണിക്കുന്ന ഒൻപതംഗ ഭരണഘടനാ ബെഞ്ചിന്റെ രൂപീകരണം ഉടനുണ്ടാകുമെന്നും, വേനലവധിക്ക് മുമ്പ് വാദം കേട്ട് തുടങ്ങുമെന്നും സൂചനകൾ..

ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്ക് ഇനി വയാഗ്രയെ ആശ്രയിക്കേണ്ട, മൂലകോശ ചികിത്സയില്‍ വന്‍ മുന്നേറ്റം എന്ന് ശാസ്ത്രജ്ഞര്‍

14 MAY 2018 04:25 PM IST
മലയാളി വാര്‍ത്ത

വിത്തുകോശങ്ങള്‍ ഉപയോഗിച്ച് സെക്‌സ് ചികിത്സയില്‍ വന്‍ മുന്നേറ്റം സാദ്ധ്യമായതായി ശാസ്ത്രജ്ഞര്‍ അവകാശപ്പെട്ടു. ലിംഗോദ്ധാരണത്തിന് പ്രശ്‌നങ്ങളുള്ളവര്‍ ഇപ്പോള്‍ വയാഗ്ര പോലുള്ള മരുന്നുകളെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ അതിനായി വയാഗ്രയെ ആശ്രയിക്കുന്ന രീതി തീര്‍ത്തും ഇല്ലാതാക്കാന്‍ സഹായകമായ ഒരു ചികിത്സാരീതി മൂലകോശങ്ങളെ ഉപയോഗിച്ച് ആവിഷ്‌കരിക്കാന്‍ ഗവേഷകര്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്നാണ് പറയുന്നത്. ലിംഗത്തിന്റെ അടിഭാഗത്ത് 20 മീസന്‍കൈമല്‍ മൂലകോശങ്ങള്‍ കുത്തിവയ്ക്കുമ്പോള്‍ ലിംഗത്തിലെ നാഡികളും രക്ത കുഴലുകളും കൂടുതല്‍ ഊര്‍ജസ്വലത കൈവരിക്കുന്നതായി കണ്ടെത്തി. ഇപ്രകാരം സംഭവിക്കുന്നത് കൂടാതെ അവയവത്തിനു വലിപ്പം വയ്ക്കുന്നതായും ഗവേഷകര്‍ കണ്ടെത്തി. വയാഗ്ര ഉപയോഗിയ്ക്കുമ്പോള്‍ ലിംഗോദ്ധാരണം നടക്കുമെങ്കിലും ജനനേന്ദ്രിയത്തിന് വലിപ്പം കൂടാറുണ്ടായിരുന്നില്ല.

കാന്‍സര്‍ ബാധയെ തുടര്‍ന്ന് തങ്ങളുടെ പ്രോസ്‌റ്റേറ്റ് ഗ്രന്ഥികള്‍ നീക്കം ചെയ്തവരെ ലക്ഷ്യമിട്ടാണ് ഈ ഗവേഷണം നടത്തിയതെന്ന് സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇപ്രകാരം പ്രോസ്‌റ്റേറ്റ് ഗ്രന്ധികള്‍ നീക്കം ചെയ്തവര്‍ക്ക് ലിംഗത്തിലെ രക്തക്കുഴലുകള്‍ക്കും നാഡികള്‍ക്കും ശേഷിക്കുറവ് അനുഭവപ്പെടുകയും അവയവം ചുരുങ്ങാന്‍ ഇടയാകുകയും ചെയ്തിരുന്നു. ഇതേ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍, ഈ ജൂലൈയില്‍ ബാഴ്‌സലോണയില്‍ വച്ച് നടക്കുന്ന യൂറോപ്യന്‍ സൊസൈറ്റി ഫോര്‍ ഹ്യൂമന്‍ റീപ്രൊഡക്ഷന്‍ ആന്‍ഡ് എംബ്രിയോളജിയുടെ മീറ്റിംഗില്‍ വച്ച് ഡാനിഷ് സെന്റര്‍ ഫോര്‍ റീജനറേറ്റീവ് മെഡിസിന്റെ ഡയറക്ടറായ പ്രൊഫസര്‍ സോറന്‍ ഷെയ്ഖ് വെളിപ്പെടുത്തുമെന്നാണ് കരുതപ്പെടുന്നത്.

അപ്രകാരം ശേഷി നഷ്ടപ്പെട്ടതിനു ശേഷം ഊര്‍ജസ്വലത വീണ്ടെടുത്ത പുരുഷാവയവങ്ങള്‍ ഒരു വര്‍ഷത്തോളം കാലം സ്ഥിരതയോടെ നിലനിന്നുവെന്നും എങ്കിലും കൂടുതല്‍ നീണ്ട കാലത്തെ പരീക്ഷണ നിരീക്ഷണങ്ങള്‍ ഇനിയും ആവശ്യമുണ്ടെന്ന് പ്രൊഫസര്‍ ഷെയ്ഖ് പറഞ്ഞു.

ഡയബെറ്റിസ്, ഹൃദ് രോഗങ്ങള്‍, ഉയര്‍ന്ന രക്ത സമ്മര്‍ദം, പ്രായാധിക്യം എന്നിവയൊക്കെ മൂലം ലിംഗോദ്ധാരണത്തിന് പ്രയാസം നേരിടുന്നവര്‍ക്ക് മൂലകോശ ചികിത്സ വളരെ സഹായകമാവും എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദശലക്ഷ കണക്കിന് ബ്രിട്ടീഷുകാര്‍ ഈ പ്രശ്നം കൊണ്ട് ബുദ്ധിമുട്ടുന്നുണ്ടെന്നാണ് സെക്ഷ്വല്‍ അഡ്വൈസ് അസോസിയേഷന്റെ കണക്ക് പറയുന്നത്. നാഡികള്‍, കരള്‍, വൃക്ക,ഹൃദയ കോശങ്ങള്‍ എന്നിങ്ങനെ ശരീരത്തിലെ പ്രമുഖ ശരീര കലകളില്‍ വളര്‍ത്തി എടുക്കാവുന്നതാണ് മൂല കോശങ്ങള്‍. പുതിയ രക്ത കുഴലുകള്‍ ഉണ്ടാക്കി എടുക്കുന്നതിന് അവയ്ക്കു കഴിവുണ്ട്.

ഇ തെറാപ്പിയില്‍, ലിപ്പോസക്ഷന്‍ ഉപയോഗിച്ച് രോഗിയുടെ വയറിന്റെ ഭാഗത്തു നിന്നും അല്പം കൊഴുപ്പ് കോശങ്ങള്‍ (ഫാറ്റ് സെല്‍) നീക്കം ചെയ്യുകയാണ് ആദ്യം ചെയ്യുന്നത്. ഇതിനെ ഒരു വര്‍ത്തുള ചലനത്തിന് വിധേയമാക്കുമ്പോള്‍ അവയില്‍ നിന്നും വേര്‍തിരിയു ന്ന മൂലകോശങ്ങളെ തിരികെ രോഗിയുടെ ലിംഗത്തിലേക്ക് കുത്തിവയ്ക്കുകയാണ് ചെയ്യുന്നത്.

47000-ത്തിലധികം ഇംഗ്ലണ്ടുകാര്‍ക്ക് ഓരോ വര്‍ഷവും പുതുതായി പ്രോസ്‌റ്റേറ്റ് കാന്‍സര്‍ ബാധ ഉണ്ടാകുന്നതായി കണ്ടെത്തിയിട്ടുണ്ട് എന്നതിനാല്‍ ഈ തെറാപ്പി ആവശ്യപ്പെടുന്നവരുടെ എണ്ണം അധികരിച്ചു വരികയാണ്. പ്രോസ്‌റ്റേറ്റ് കാന്‍സര്‍ യു കെ എന്ന സന്നദ്ധ സംഘടന പറയുന്നത്, 2030 ആകുമ്പോഴേക്കും ഏറ്റവും കൂടുതലായി കാണപ്പെടുന്ന കാന്‍സര്‍ പ്രോസ്‌റ്റേറ്റ് കാന്‍സര്‍ എന്ന നില വരും എന്നാണ്. സ്റ്റെം സെല്‍ തെറാപ്പി പ്രതീക്ഷ നല്‍കുന്നുണ്ടെങ്കിലും ഗവേഷണം ഒരുപാട് പുരോഗമിയ്‌ക്കേണ്ടതുണ്ടെന്നാണ് ഗവേഷകരുടെ അഭിപ്രായം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതിയ നെയിം ബോർഡ് സ്ഥാപിച്ച് ആർ ശ്രീലേഖ  (9 minutes ago)

V V Rajesh വാക്ക് പാലിച്ച് ഗണേഷ് കുമാർ  (19 minutes ago)

സ്വര്‍ണ്ണക്കൊള്ള ആളിക്കത്തും!  (25 minutes ago)

SABARIMALA ഏപ്രിലിൽ പിണറായി പടിയിറങ്ങും മുമ്പ്  (42 minutes ago)

ഇന്ത്യൻ വിദ്യാർഥിക്ക് ദാരുണാന്ത്യം  (2 hours ago)

രണ്ട് ഫയർ യൂണിറ്റ് ഫയർഫോഴ്സ് എത്തി തീ അണയ്ക്കാൻ ശ്രമം  (2 hours ago)

കെ-ടെറ്റ് നിർബന്ധമാക്കി സർക്കാർ ഉത്തരവ്... സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് നടപടി  (3 hours ago)

വയോധികന് ദാരുണാന്ത്യം...  (4 hours ago)

സ്വർണവിലയിൽ വർദ്ധനവ്...  (4 hours ago)

പല ജില്ലകളിലും മഴയ്ക്ക് സാദ്ധ്യതയെന്ന മുന്നറിയിപ്പുമായി  (4 hours ago)

കെഎസ്‌ആർടിസിയുടെ രണ്ടാമത്തെ ഡബിൾഡെക്കർ ബസ്....  (4 hours ago)

ഒരു രാഷ്ട്രീയത്തോടും എതിർപ്പില്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ....  (5 hours ago)

കിണറിനുള്ളിൽ കാട്ടാനക്കുട്ടിയുടെ ജഡം കണ്ടെത്തി....  (5 hours ago)

ആധുനിക കേരളത്തെ രൂപപ്പെടുത്തുന്നതിൽ നവോത്ഥാന പ്രസ്ഥാനത്തിന്റെ നെടുനായകത്വം വഹിച്ചവരിൽ ഒരാളാണ് മന്നത്ത് പത്മനാഭനെന്ന് മുഖ്യമന്ത്രി  (5 hours ago)

ജനുവരി മാസത്തെ റേഷന്‍ വിതരണം നാളെ ആരംഭിക്കും...  (5 hours ago)

Malayali Vartha Recommends