Widgets Magazine
16
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൊഴി രേഖപ്പെടുത്തി അതിജീവിത നേരിട്ട് ഒപ്പുവച്ചില്ല: പ്രതിസന്ധി മറികടക്കാന്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴി മൊഴി രേഖപ്പെടുത്താനും രേഖകളില്‍ ഒപ്പുവെപ്പിക്കാനും അനുമതി തേടി ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങി പോലീസ്; ഫെന്നിയ്ക്കെതിരെ ആഞ്ഞടിച്ച് അതിജീവിത രംഗത്ത്: ശാരീരിക ബന്ധത്തിനല്ല, വിശദമായി സംസാരിക്കാനാണ് സമയം ചോദിച്ചത്...


'തലയും വാലുമില്ലാത്ത ചാറ്റുകൾ ആണ് പുറത്തുവന്നിരിക്കുന്നത് '..കുഞ്ഞനിയൻ ഫെനിയോട് വിരട്ടല്ലേയെന്ന് യുവതി..രാഹുലിന്റെ സ്റ്റാഫ് കള്ളം പറഞ്ഞ് പലയിടത്തായി ഓടിച്ചു...' ഓഡിയോ പുറത്ത്..


റിമാൻഡിലുള്ള പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിൻറെ ജാമ്യ ഹർജി ഇന്ന് തിരുവല്ല മജിസ്ട്രേറ്റ് കോടതി പരി​ഗണനയിൽ


ശബരിമല സ്വർണ്ണക്കവർച്ചാ കേസിന് പിന്നാലെ ദ്വാരപാലക കേസിലും തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റ് രേഖപ്പെടുത്തി: നാളെ തന്ത്രിയെ കിട്ടാനായി കസ്റ്റഡി അപേക്ഷ നൽകും...


20 കൗൺസിലർമാർക്ക് കോടതിയുടെ വക എട്ടിന്റെ പണി.. അയ്യപ്പൻ, കാവിലമ്മ, ആറ്റുകാലമ്മ, ഭാരതാംബ, ശ്രീപത്മനാഭൻ, ഗുരുദേവൻ, ബലിദാനികൾ..നോട്ടീസ് അയച്ച് ഹൈക്കോടതി..

റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് വിമാനങ്ങളെ നിയന്ത്രിക്കുന്ന കാലം എത്തുന്നു, കാലിഫോര്‍ണിയക്ക് മുകളിലെ വിമാന പാതയിലൂടെ വിജയകരമായി സഞ്ചരിച്ചത് ഒരു പൈലറ്റില്ലാ വിമാനം

25 JUNE 2018 12:01 PM IST
മലയാളി വാര്‍ത്ത

More Stories...

രോഗം ബാധിച്ച വ്യക്തി അടക്കം നാലു സഞ്ചാരികളെയും വഹിച്ചുള്ള സ്പേസ് എക്സ് ക്രൂ- 11 മിഷൻ ഭൂമിയിൽ തിരിച്ചെത്തി..

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ നാലംഗ ക്രൂ-11 സംഘം ഭൂമിയിലേക്ക് തിരിച്ചു... അണ്‍ഡോക്കിങ് പ്രക്രിയ വിജയകരമായി, ബഹിരാകാശ നിലയത്തില്‍ നിന്നും എന്‍ഡവര്‍ പേടകം വേര്‍പെട്ടു, ഭൂമിയിലേക്ക് പത്തര മണിക്കൂര്‍ നീണ്ട യാത്ര

ഇന്ന് രാത്രി ഈ വർഷത്തെ ആദ്യ സൂപ്പർ മൂൺ എത്തുന്നു...

വ്യാഴത്തിന്റെ മഞ്ഞുമൂടിയ ചന്ദ്രനായ യൂറോപ്പയ്ക്ക് 'ചിലന്തി പോലുള്ള പോറൽ എങ്ങനെയുണ്ടായി..... വിശദീകരണവുമായി ശാസ്ത്രജ്ഞർ

ആകാശത്ത് ദൃശ്യവിരുന്നൊരുക്കിയ കാഴ്ച... അന്താരാഷ്ട്ര ബഹിരാകാശ നിലയം കേരളത്തിന് മുകളിലൂടെ കടന്നുപോയി

അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ നല്‍കുന്ന സൂചനകള്‍ വിശ്വസിക്കാമെങ്കില്‍ റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് വിമാനങ്ങളെ തന്നെ നിയന്ത്രിക്കുന്ന കാലത്തേക്കാണ് നമ്മുടെ പോക്കെന്നാണ്. കാലിഫോര്‍ണിയക്ക് മുകളിലെ വിമാന പാതയിലൂടെ, റിമോട്ട് കണ്‍ട്രോളില്‍ നിയന്ത്രിക്കുന്ന നാസയുടെ ഡ്രോണ്‍ വിജയകരമായി സഞ്ചരിച്ച് സുരക്ഷിതമായി നിലത്തിറങ്ങി. അകമ്പടി വിമാനമില്ലാത്ത ഒരു ഡ്രോണ്‍ സാധാരണ വിമാനപാതയിലൂടെ പറത്തിയാണ് നാസ ചരിത്രം സൃഷ്ടിച്ചിരിക്കുന്നത്.

വ്യോമസേനയുടെ എംക്യു പ്രെഡേറ്റര്‍ ബി അഥവാ ഇക്കാന എന്ന സൈനികേതര ഡ്രോണാണ് ചരിത്ര പറക്കല്‍ നടത്തിയത്. കാട്ടുതീ അണയ്ക്കല്‍, അടിയന്തര സഹായം എത്തിക്കല്‍, തിരച്ചിലുകള്‍, രക്ഷാപ്രവര്‍ത്തനം തുടങ്ങി വിവിധ മേഖലകളില്‍ ഭാവിയില്‍ ഈ ഡ്രോണിന്റെ സഹായം സാധ്യമാകുമെന്നാണ് നാസയുടെ കണക്കുകൂട്ടല്‍. കാലിഫോര്‍ണിയയിലെ എഡ്‌വേര്‍ഡ്‌സ് വ്യോമസേനാ ആസ്ഥാനത്ത് നിന്നാണ് പൈലറ്റില്ലാ വിമാനം പറന്നുയര്‍ന്നത്. പറന്നുയര്‍ന്ന് ഏറെ വൈകാതെ തന്നെ സ്ഥിരം വ്യോമപാതയിലേക്ക് എത്തുകയും ചെയ്തു. 36 അടി നീളവും 66 അടി ചിറകുവീതിയുമുള്ള ഡ്രോണാണിത്. മറ്റു വിമാനങ്ങളില്‍ കൂടി ഉപയോഗിക്കാന്‍ സാധിക്കുന്ന വിധത്തിലേക്ക് ഈ ഡ്രോണിന്റെ സാങ്കേതിക വിദ്യ മാറ്റാനാകുമെന്നാണ് നാസ വ്യക്തമാക്കുന്നത്. 

ഇതോടെ വിമാനങ്ങളിലെ പൈലറ്റുമാരുടെ എണ്ണത്തില്‍ പോലും സമീപ ഭാവിയില്‍ കുറവുണ്ടാകും. പറന്നുയരുന്നതിനും ഇറങ്ങുന്നതിനും കംപ്യൂട്ടറിന്റെ സഹായമാണ് ഇപ്പോള്‍ വിമാന കമ്പനിയായ ജെറ്റ് ലൈനേഴ്‌സ് ഉപയോഗപ്പെടുത്തുന്നത്. ഇതോടെ സാധാരണ യാത്രാ വിമാനത്തിലെ പൈലറ്റുമാരുടെ എണ്ണം മൂന്നില്‍ നിന്ന് രണ്ടായി കുറഞ്ഞു.

ബോയിങ് അടക്കമുള്ള വിമാന കമ്പനികള്‍ പൈലറ്റില്ലാ വിമാനങ്ങളില്‍ നിരവധി പരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്. ഇപ്പോള്‍ തന്നെ പൈലറ്റുമാരുടെ ജോലികളുടെ വലിയൊരു ഭാഗം കംപ്യൂട്ടറുകളാണ് ചെയ്യുന്നത്. ഇതിന്റെ തോത് വര്‍ധിക്കുമെന്ന് തന്നെയാണ് വിമാന കമ്പനികള്‍ നല്‍കുന്ന സൂചന. പരീക്ഷണ പറക്കല്‍ നടത്തിയ നാനയുടെ ഇക്കാന ഡ്രോണ്‍ നിരീക്ഷണത്തിനൊപ്പം ഉപഗ്രഹങ്ങള്‍ വഴിയുള്ള നാവിഗേഷനും കൂടി നടത്തിയാണ് ദിശ നിര്‍ണ്ണയിക്കുന്നത്. നിശ്ചിത ഇടവേളയില്‍ വിവരങ്ങള്‍ മറ്റുവിമാനങ്ങളുമായി പങ്കുവെക്കുകയും ചെയ്യും.

40000 അടി ഉയരത്തില്‍ വരെ പറക്കാന്‍ ശേഷിയുള്ള ഡ്രോണാണ് ഇക്കാന. അമേരിക്കയില്‍ നടത്തിയ പരീക്ഷണപറക്കലില്‍ ഇക്കാന 20000 അടി ഉയരത്തിലാണ് പറന്നത്. സാധാരണ യാത്രാവിമാനങ്ങള്‍ പറക്കുന്ന ഉയരമാണിത്. ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ നല്‍കിയ പ്രത്യേക അനുമതിയോടെയാണ് നാസ ഈ പരീക്ഷണ പറക്കല്‍ നടത്തിയത്.

ഒറ്റയടിക്ക് പൈലറ്റില്ലാ യാത്രാവിമാനം യാഥാര്‍ഥ്യമാകില്ലെങ്കിലും വൈകാതെ പൈലറ്റുമാരുടെ എണ്ണം വീണ്ടും കുറയുമെന്നാണ് കരുതപ്പെടുന്നത്. ഒരു വിമാനത്തിന് ഒരു പൈലറ്റ് എന്ന നിലയിലേക്കായിരിക്കും മാറ്റം സംഭവിക്കുക. എന്തെങ്കിലും അടിയന്തര സാഹചര്യമുണ്ടായാല്‍ നിയന്ത്രണം ഏറ്റെടുക്കാന്‍ കരയില്‍ നിന്നും റിമോട്ട് കണ്‍ട്രോള്‍ പൈലറ്റും ഉണ്ടാകും. അടുത്തകാലത്ത് സംഭവിക്കുന്ന വിമാന ദുരന്തങ്ങളില്‍ പൈലറ്റുമാരുടെ പിഴവ് വലിയ പങ്കുവഹിച്ചിട്ടുണ്ട്. പൈലറ്റില്ലാ വിമാനങ്ങളുടെ വരവോടെ ഈ അപകടങ്ങളില്‍ പോലും കുറവുവരുമെന്ന് കരുതുന്ന വിദഗ്ധരുമുണ്ട്. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മൈനാഗപ്പള്ളി സൊസൈറ്റി മുക്കിൽ മാനസിക ദൗർബല്യമുള്ള യുവാവിനെ  (4 minutes ago)

ലോകകപ്പിൽ ഇന്ത്യക്ക്‌ വിജയം...  (29 minutes ago)

ഇത് വിതരണം ചെയ്യുന്നതിന് ഒരു സമയക്രമം  (44 minutes ago)

സഞ്ചരിച്ച വാൻ അപകടത്തിൽപെട്ട് അരയ്ക്ക് താഴെ തളർന്നുപോയ യുവാവിന് ...  (1 hour ago)

തത്കാലം നിലവിലെ സാഹചര്യം തുടരാം....  (1 hour ago)

സ്വർണവിലയിൽ ഇടിവ്  (1 hour ago)

വോട്ടെണ്ണൽ ആരംഭിച്ചു...  (1 hour ago)

മൊഴി രേഖപ്പെടുത്തി അതിജീവിത നേരിട്ട് ഒപ്പുവച്ചില്ല: പ്രതിസന്ധി മറികടക്കാന്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴി മൊഴി രേഖപ്പെടുത്താനും രേഖകളില്‍ ഒപ്പുവെപ്പിക്കാനും അനുമതി തേടി ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങി പോലീ  (1 hour ago)

നിയന്ത്രണം തെറ്റിയ ബൈക്ക് മരത്തിൽ ഇടിച്ച് രണ്ട് പേർ മരിച്ചു  (2 hours ago)

വിജയ് ഹസാരെ ട്രോഫി ഫൈനലിൽ...  (2 hours ago)

ബാഴ്‌സലോണ സ്പാനിഷ് കപ്പിന്റെ ക്വാർട്ടറിൽ...  (2 hours ago)

മലപ്പുറം സ്വദേശിനി മദീനയിൽ മരിച്ചു...  (2 hours ago)

ഒറിഗോൺ തീരത്ത് ഭൂചലനം  (2 hours ago)

റിപ്പബ്ളിക് ദിനത്തോടനുബന്ധിച്ച് സുരക്ഷ ശക്തമാക്കുന്നു...  (2 hours ago)

Rahul-Mamkootathil- പരാതിക്കാരിയുടെ ഓഡിയോ പുറത്ത്  (2 hours ago)

Malayali Vartha Recommends