സ്വകാര്യ ഭാഗങ്ങളില്‍ മോദിയുടെ ചിത്രം വച്ച വസ്ത്രം ധരിച്ച വിവാദ നായിക രാഖി സാവന്ത് വിവാദങ്ങള്‍ക്കു മറുപടി പറയുന്നു
വിവാദങ്ങള്‍ കൂടപ്പിറപ്പാണ് ബോളീവുഡ് നദി രാഖി സാവന്തിന്. റിയാലിറ്റി ഷോയിലൂടെ വിവാഹം കഴിച്ചത് മുതല്‍ സീനിമാ ലോകത്തും പുറത്തുമായി നിരവധി വിവാദങ്ങളില്‍ രാഖി പലപ്പോഴും പെട്ട് പോകാറുണ്ട്. രാഖിയുമായി ബന്ധപ്പെട്ട് അടുത്തിടെ വന്ന ഏറ്റവും പുതിയ വിവാദമായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പതിച്ച വസ്ത്രം ധരിച്ചത്.
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി അമേരിക്കയിലെ ഇല്ലിനോയിയില്‍ നടന്ന ഒരു ചടങ്ങിലാണ് ദേശസ്നേഹവും പ്രധാനമന്ത്രിയോടുള്ള തന്റെ സ്നേഹവും പ്രഖ്യാപിച്ചുകൊണ്ട് പ്രധാനമന്ത്രിയുടെ ചിത്രം ശരീരമാകെ പതിച്ച വേഷത്തില്‍ പ്രത്യക്ഷപ്പെട്ടത്. ഇതിന്റെ ദൃശ്യങ്ങള്‍ രാഖിതന്നെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. സമൂഹമാധ്യമങ്ങളില്‍ രാഖിയുടെ ആരാധകര്‍ ഇത് ആഘോഷമാക്കിയപ്പോള്‍ ഒരു വിഭാഗം ഇതിനെ എതിര്‍ത്തും രംഗത്തെത്തി വിവാദമാക്കിയിരുന്നു. ഇത്തരത്തിലുള്ള വസ്ത്രം ധരിച്ചത് ശരിയായില്ലെന്ന വിമര്‍ശനം പലഭാഗത്തു നിന്നുമുണ്ടായി
വിവാദത്തെത്തുടര്‍ന്ന് രാഖിതന്നെ വിശദീകരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോള്‍. അമേരിക്കയില്‍ ധാരാളം സ്ത്രീകള്‍ അവരുടെ ദേശീയ പതാക പതിപ്പിച്ച വസ്ത്രം ധരിക്കാറുണ്ട്. ഞാനൊരു മോദി ലവറും ബിജെപി ലവറും ആണ്. പ്രധാനമന്ത്രിയുടെ ചിത്രം പതിപ്പിച്ച വസ്ത്രത്തിന്റെ കാര്യം അമിത് ഷായുടെ അസിസ്റ്റന്റിനോട് പറഞ്ഞിരുന്നു. അമിത് ഷായുടെ അനുവാദം ലഭിച്ച ശേഷമാണ് ഡ്രസ് ധരിച്ചത്- രാഖി സാവന്ത് പോസ്റ്റു ചെയ്ത വീഡിയോയിലൂടെ വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha