സണ്ണി ലിയോണിനെ സഹായിച്ച് കിംഗ് ഖാന്‍

സഹതാരങ്ങളെ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ അവരോട് ഇടപെടുന്ന ഷാരൂഖിനെ നമുക്ക് എപ്പോഴും കാണാന്‍ സാധിക്കും. റായീസിലെ ലൈലാ മേ ലൈലാ എന്ന ഗാനത്തിന്റെ മേക്കിംഗ് വീഡിയോയില്‍ ഇക്കാര്യം നമുക്കു വ്യക്തമായി കാണാന്‍ സാധിക്കും. സണ്ണി ലിയോണിനെ ആവുംവിധം സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന കിംഗ് ഖാനെയാണ് ഈ മേക്കിംഗ് വീഡിയോയില്‍ കാണാന്‍ സാധിക്കുക.
സണ്ണി പാട്ടിന്റെ വരികള്‍ പഠിക്കുന്നതിലും ചുവടുകള്‍ വെക്കുന്നതിലും ഷാരൂഖ് ശ്രദ്ധവെക്കുന്നുണ്ട്. വരികള്‍ പഠിക്കാന്‍ ബുദ്ധിമുട്ടുണ്ടാകും. പഠിച്ചതിനുശേഷം നമുക്ക് ചെയ്യാം എന്ന് ക്ഷമയോടെ പറയുന്ന ഷാരൂഖിനെ വീഡിയോയില്‍ കാണാം. ഇടയ്ക്ക് സണ്ണിയുടെ ഹെയര്‍പിന്‍ നേരെയാക്കാനും ഷാരൂഖ് സഹായിക്കുന്നുണ്ട്. അങ്ങനെ തന്നാലാവും വിധം എല്ലാ പിന്തുണയും സണ്ണിക്ക് ഷാരൂഖ് നല്‍കുന്നു.
ബോളിവുഡിന്റെ ബാദുഷയോടൊപ്പം അഭിനയിക്കാന്‍ സാധിച്ചതിന്റെ സന്തോഷം സണ്ണി ലിയോണും മറച്ചുവെക്കുന്നില്ല. ഞാന്‍ വലിയ ആവേശത്തിലാണ്. ഒരു സ്വപ്നമാണ് യാഥാര്‍ത്ഥ്യമായത്. എല്ലാവര്‍ക്കും അദ്ദേഹത്തിന്റെയൊപ്പം ജോലി ചെയ്യണമെന്ന് ആഗ്രഹമുണ്ട്. എനിക്ക് ആ അവസരം ലഭിച്ചു സണ്ണി ലിയോണ്‍ പറയുന്നു.
സണ്ണി ലിയോണ്‍ തകര്‍ത്ത് ചുവടുവച്ച ലൈലാ മേം ലൈലാ എന്ന ഗാനം പത്തു കോടിയിലധികം ആളുകളാണ് യുട്യൂബില്‍ കണ്ടത്. 1980-ല്‍ പുറത്തിറങ്ങിയ കുര്‍ബാനി എന്ന ചിത്രത്തിലെ ഗാനത്തിന്റെ റീമേക്കാണിത്. സീനത്ത് അമനാണ് പഴയ ഗാനത്തിന് ചുവട് വെച്ചത്.
https://www.facebook.com/Malayalivartha