വിവാഹ ജീവിതം വിജയകരമായി കൊണ്ടുപോകാന്‍ കഴിയുന്നതിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി സണ്ണി ലിയോണ്‍

വാലന്റൈന്‍ ആഘോഷത്തിരക്കിനിടയില്‍ അതിരുകളില്ലാത്ത പ്രണയത്തിന്റെ ആഴത്തെക്കുറിച്ച് ഓര്‍ക്കുകയാണ് സിനിമതാരവും പോണ്‍ സ്റ്റാറുമായ സണ്ണി ലിയോണ്‍. അതിനിടെയിലും തന്റെ മികച്ച വാലന്റൈന്‍ ദിനത്തെപ്പറ്റി സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയേല്‍ വെബറും പങ്ക് വയ്ക്കുന്നത് പ്രണയത്തിന്റെ മാധുര്യം
ഇരുവരും തമ്മില്‍ പരിചയപ്പെട്ടതിനുശേഷം ഡാനിയേല്‍ വെബറാണ് ആദ്യം പ്രണയം തുറന്നു പറഞ്ഞത്. പിന്നീട് ഡേറ്റിംഗിനായി സണ്ണി ലിയോണിനെ ഡാനിയേല്‍ ക്ഷണിക്കുകയും ചെയ്തു. അപ്പോഴും ഇതൊക്കെ ഡാനിയേലിന്റെ ഒരു തമാശയായി മാത്രമാണ് സണ്ണി ലിയോണ്‍ കണ്ടത്. ഇരുവരും തമ്മില്‍ കാണാമെന്നു പറഞ്ഞ സ്ഥലത്ത് ഡാനിയേല്‍ കാത്തു നില്‍ക്കുകയും അവിടെയെത്താതിരുന്ന സണ്ണി ലിയോണിന് താമസിക്കുന്ന ഹോട്ടല്‍ റൂമിലേക്ക് ഒരു കൂട്ടം റോസാപ്പൂക്കള്‍ അയച്ചുകൊടുക്കയും ചെയ്തു.
ആ റോസാപ്പൂക്കള്‍ക്ക് ഡാനിയേലിന്റെ പ്രണയത്തിന്റെ സുഗന്ധം ഉണ്ടായിരുന്നെന്നാണ് സണ്ണി ലിയോണ്‍ ഓര്‍ത്തെടുക്കുന്നത്. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പ്രണയ ദിനത്തെപ്പറ്റിയുള്ള ഓര്‍മ്മകള്‍ സണ്ണി ലിയോണും ഡാനിയേല്‍ വെബറും പങ്കുവെച്ചത്.
2011ല്‍ ബിഗ്ബോസ് റിയാലിറ്റി ഷോയിലെ അഭിമുഖത്തിനിടെയാണ്, അതുവരെ രഹസ്യമാക്കിവച്ച വിവാഹക്കാര്യം സണ്ണി ലിയോണ്‍ പരസ്യമാക്കിയത്. കടുത്ത വിമര്‍ശനങ്ങളും വിവാദങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ള സണ്ണി ലിയോണിന്, സിനിമാ തിരക്കുകള്‍ക്കിടയിലും വിവാഹ ജീവിതം വിജയകരമായി കൊണ്ടുപോകാന്‍ കഴിയുന്നത് തന്റെ പ്രണയത്തിലുള്ള വിശ്വാസം ഒന്നുകൊണ്ട് മാത്രമാണ്.
https://www.facebook.com/Malayalivartha