ദംഗല്‍ നായിക സൈറ വസീമിന്റെ അമ്മ പോസ്റ്റ് ചെയ്ത വിവാദ ഫോട്ടോ ട്രോളന്മാര്‍ വീണ്ടും പൊക്കി; ഇരുവരെയും 'കൊന്നുകൊലവിളിച്ചു'

ദംഗല്‍ നായിക സൈറ വസീമുമായി ബന്ധപ്പെട്ട സോഷ്യല്‍ മീഡിയ വിവാദങ്ങള്‍ ഒഴിയുന്നില്ല. ഇപ്പോഴിതാ കുറച്ചു നാളുകള്‍ക്ക് മുന്‍പ് നടിയുടെ അമ്മ സര്‍ഖാ വസീം പോസ്റ്റ് ചെയ്ത ഇന്ത്യാവിരുദ്ധ പരാമര്‍ശമടങ്ങിയ ചിത്രമാണ് ട്വിറ്ററില്‍ വീണ്ടും കുത്തിപ്പൊക്കിയത്.
ഇവയാണ് അവര്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍...'കീപ് കാം ആന്‍ഡ് ഡിഫീറ്റ് ഇന്ത്യ', 'വീ ഡോണ്ട് സ്വെറ്റ്-വീ സ്പാര്‍ക്കിള്‍' എന്നിങ്ങനെയാണ് സൈറയുടെ മാതാവ് പോസ്റ്റ് ഇട്ടത്.
അതിനിടെ കുറച്ചു ആളുകള്‍ അമീര്‍ ഖാനെതിരെ പൊട്ടിത്തെറിച്ചു, ഇവള്‍ക്ക് സിനിമയില്‍ അഭിനയിക്കാന്‍ അവസരം കൊടുത്തതിനെ അവര്‍ നിശിതമായി വിമര്‍ശിച്ചു.ഇതിപ്പോള്‍ മൂന്നാമത്തെ തവണയാണ് സൈറയെ സോഷ്യല്‍ മീഡിയയിലൂടെ ആളുകള്‍ കടന്നാക്രമിക്കുന്നത്. ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയെ സന്ദര്‍ശിച്ചതില്‍ ഖേദം രേഖപ്പെടുത്തി നടി പോസ്റ്റ് ഇട്ടതിലും മറ്റും നടിക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. അതിനിടെയാണ് ഈ സംഭവം.
ഏതായാലും നടിക്ക് സോഷ്യല്‍ മീഡിയയില്‍ കാലുകുത്താന്‍ പറ്റാത്ത സ്ഥിതിവിശേഷമാണ്.
https://www.facebook.com/Malayalivartha