ആരെയും ആകര്‍ഷിക്കും കീര്‍ത്തികയെ കണ്ടാല്‍

ഹിന്ദിയിലെ ആദ്യകാല ജനപ്രിയ നോവലിസ്റ്റുകളില്‍ ഒരാളായ ദേവകീനന്ദന്‍ ഖത്രിയുടെ നോവല്‍ ചന്ദ്രകാന്ത സീരിയലാക്കുന്നു. ലൈഫ് ഓക്കെ, കളേഴ്‌സ് ടിവി എന്നിങ്ങനെ രണ്ടു ചാനലുകളും മത്സരമാണ് നടക്കുന്നത്. നിഖില്‍ സിന്‍ഹ തയ്യാറാക്കുന്ന ലൈഫ് ഓക്കെ ചാനലിലെ പരമ്പരയുടെ പ്രേമോ വീഡിയോ ഇതിനകം തന്നെ പുറത്തിറക്കിയിരിക്കുകയാണ്.
കീര്‍ത്തിക കമ്രയാണ് കഥയിലെ രാജകുമാരി ചന്ദ്രകാന്തയുടെ വേഷത്തിലെത്തുന്നത്. അടുത്തിടെ കഥയുടെ തുടക്കം ചിത്രീകരണം ഹൈദരാബാദിലെ ഗോല്‍ക്കൊണ്ട കോട്ടയില്‍ നടന്നിരുന്നു. എന്നാല്‍ കളേഴ്‌സ് ടിവിയിലെ ചന്ദ്രകാന്തയായി ഏക്ത കപൂറാണ് എത്തുന്നത്. ചന്ദ്രകാന്തയുടെ വേഷം മനോഹരവും വിവിധ നിറങ്ങളിലുമുള്ള ലെഹാന്‍ങ്കയാണ് ചന്ദ്രകാന്തയുടെത്. ഈ ലുക്കിലുള്ള ചന്ദ്രകാന്തയുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു.
മാത്രമല്ല തന്റെ റോളിനെ കുറിച്ച് ചന്ദ്രകാന്ത സംസാരിക്കുകയും ചെയ്തു. ചന്ദ്രകാന്ത ഏറ്റെടുത്തതിന്റെ കാരണം ചന്ദ്രകാന്ത താന്‍ ചെറുപ്പത്തില്‍ കണ്ടിട്ടുണ്ടെന്നും. ഗ്രഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മകളാണ് അവയെക്കെ എന്നാണ് കീര്‍ത്തിക പറയുന്നത്. എന്നാല്‍ തനിക്ക് തിരക്കഥ വളരെയധികം ഇഷ്ടപ്പെട്ടതുകൊണ്ടാണ് താനിത് തെരഞ്ഞെടുത്തതെന്നും താരം പറയുന്നു.
വ്യത്യസതമായ കഥാപാത്രം മുമ്പ് താന്‍ ചെയ്തതില്‍ നിന്നും വളരെ വ്യത്യസ്തപ്പെട്ടു നില്‍ക്കുന്ന കഥപാത്രമാണിതെന്നും അത് തനിക്ക് മുന്നില്‍ പുതിയൊരു വഴി തുറന്നു തന്നിരിക്കുകയാണെന്നും താനതില്‍ വളരെയധികം സന്തോഷവതിയാണെന്നും കീര്‍ത്തിക പറയുന്നു. സജീവമായ ലോക്കെഷന്‍ പരമ്പരയുടെ ചിത്രീകരണം സജീവമായിട്ടാണ് നടക്കുന്നതെന്നാണ് കീര്‍ത്തിക പറയുന്നത്.
പരമ്പരയിലെ രംഗങ്ങളും, വേഷവിധാനങ്ങളും വ്യത്യസ്തത പുലര്‍ത്തുന്നവയാണെന്ന് താരം പറയുന്നു. കഥാപാത്രത്തിനെ ഉള്‍ക്കൊണ്ട് മുന്നോട്ട് എല്ലാ സമയത്തും തനിക്ക് കഥാപാത്രത്തിനെ ഉള്‍കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല. ഷൂട്ടിനിടെ ഓക്കെ എന്ന് ഇംഗ്ലീഷില്‍ സംസാരിച്ചതായും എനിക്ക് സാധാരണ ഹിന്ദി, ഉറുദു ഭാഷയിലാണ് സംസാരിക്കേണ്ടതെന്നും കീര്‍ത്തിക പറയുന്നു. ഒരേ സമയം രണ്ടു ചാനലുകളാണ് ചന്ദ്രകാന്ത പുറത്തിറക്കുന്നത്. രണ്ടു ചാനലുകള്‍ തമ്മിലുള്ള മത്സരമാണ് നടക്കുന്നതെന്നും അടുത്ത ചന്ദ്രകാന്തയായി അഭിനയിക്കുന്ന ഏക്ത കപൂറുമായുള്ള ബന്ധം മുറിയില്ലെന്നും കീര്‍ത്തിക പറയുന്നു.
https://www.facebook.com/Malayalivartha