വാട്‌സ് ആപ്പിലും ഫേസ്ബുക്കിലും നിങ്ങള്‍ക്ക് നമസ്‌കാരം പറയാന്‍ സണ്ണി ലിയോണ്‍ എത്തുന്നു

അമേരിക്കന്‍ പോണ്‍ രംഗത്തുനിന്നും ബോളിവുഡിലെത്തിയ സണ്ണി ലിയോണിന് ആരാധകരെ എങ്ങിനെ കൈയ്യിലെടുക്കണമെന്ന് വ്യക്തമായ ധാരണയുണ്ട്. ശരീര പ്രദര്‍ശനം നടത്തിയും ഐറ്റം നമ്പറുകള്‍ അവതരിപ്പിച്ചും ബോളിവുഡില്‍ ഏറ്റവും വേഗത്തില്‍ ആരാധകരെ കൂട്ടിയ സണ്ണി ഇപ്പോള്‍ സ്വന്തമായി ഇമോജിയുമായി രംഗത്തെത്തിയിരിക്കുകയാണ്.
സ്മാര്‍ട് ഫോണുകളില്‍ ഡൗണ്‍ലോഡ് ചെയ്യാവുന്ന ആപ് ആയി ഇത് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ എത്തിക്കഴിഞ്ഞു. സണ്ണി ലിയോണ്‍ സ്റ്റിക്കേഴ്‌സ് എന്ന് പേരിട്ടിരിക്കുന്ന ഇമാജികള്‍ വാട്‌സ്ആപ്, ഫേസ്ബുക്ക്, എഫ്ബി മെസഞ്ചര്‍, ഹാങ്ഔട്ട്, ഹൈക്ക് തുടങ്ങിയയില്‍ ഉപയോഗിക്കാം. എല്ലാ അവസരങ്ങളിലും ഉപയോഗിക്കാവുന്ന ഇമോജികള്‍ ലഭ്യമാണ്.
ഇമോജികള്‍ നിര്‍മിച്ച് ആന്‍ഡ്രോയ്ഡ് ആപ് ആയി വിപണിയിലിറക്കുന്ന ഇമോജിഫൈ ആണ് സണ്ണി ലിയോണിന്റെ പുതിയ സംരഭത്തിന് പിറകിലുള്ളത്. വരുണ്‍ എംഎസ്, മനന്‍ മഹേശ്വരി, മഹേഷ് ഗോഗ്‌നേനി എന്നിവരാണ് ഇമോജിഫൈയുടെ ഉടമസ്ഥര്‍. പല പ്രമുഖര്‍ക്കും സംഘം ഇമോജികള്‍ നിര്‍മിച്ചു നല്‍കിയിട്ടുണ്ട്. സണ്ണി ലിയോണിന്റെ ഇമോജി സ്ഥാപനത്തിന് കുതിപ്പേകുമെന്ന പ്രതീക്ഷയിലാണ് അണിയറക്കാര്‍.
https://www.facebook.com/Malayalivartha