ബോളിവുഡ് നടി സോനു വാലിയയുടെ ഫോണില്‍ നിരന്തരം അശ്ലീല കോളുകളും വീഡിയോകളും വന്നുചേരുന്നു; നടി പരാതി നല്‍കി

'ഖൂന്‍ ബാരി മാങ്ക്' എന്ന ഹിറ്റ് ചിത്രത്തിലൂടെ ഹിന്ദി സിനിമാലോകത്ത് പരിചിതയായ സോനു വാലിയയുടെ ഫോണില്‍ അജ്ഞാതന്‍ നിരന്തരം പോണ്‍ വീഡിയോകളും ചിത്രങ്ങളും അയക്കുന്നതായി നടി പോലീസില്‍ പരാതി നല്‍കി. ഭാനുനഗര്‍ പോലീസ് സ്‌റ്റേഷനിലാണ് 53-കാരിയായ നടി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.
പരാതിയില്‍ നടി പറയുന്നതനുസരിച്ച് തന്റെ ഫോണില്‍ അജ്ഞാതനായ ഒരാള്‍ നിരന്തരം ഫോണ്‍ വിളിച്ച് അശ്ലീല ചുവയുള്ള സംഭാഷണം നടത്തുകയും നീലച്ചിത്രങ്ങളുടെ ചെറിയ ക്ലിപ്പുകള്‍ തുരുതുരയായി അയക്കുകയും ചെയ്യുന്നു എന്നാണ് സോനുവിന്റെ പരാതി.
ഒരാഴ്ചയോളം അയാള്‍ തുടര്‍ച്ചായി ഇങ്ങനെ വീഡിയോകള്‍ അയക്കുകയായിരുന്നു. ഒരു ഗത്യന്തരവുമില്ലാതെ വന്നതോടെയാണ് നടി അവസാനം പോലീസില്‍ പരാതി നല്‍കിയത്. നടിയുടെ പരാതിയിന്മേല്‍ അജ്ഞാതനായ കുറ്റവാളിക്കെതിരെ സെക്ഷന്‍ 354 പ്രകാരം കേസ് എടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha