വിവാഹം കഴിക്കാത്തതിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തി സുസ്മിത സെന്‍

ഇരുപത്തിമൂന്നു വര്‍ഷം മുന്‍പ് മിസ് യൂണിവേഴ്‌സ് പട്ടം കിട്ടിയ ആ സുന്ദരിയെ കണ്ടപ്പോള്‍ എല്ലാവരും ഒരേസ്വരത്തില്‍ പറഞ്ഞു ഇവള്‍ ബോളിവുഡിനു സ്വന്തമാകുമെന്ന്. പ്രതീക്ഷിച്ചതുപോലെ തന്നെ ബോളിവുഡില്‍ ഒട്ടേറെ ചിത്രങ്ങള്‍ ചെയ്ത് ഈ സുന്ദരി മുന്നേറി. നാല്‍പത്തിയൊന്നു വയസായിട്ടും ആ സൗന്ദര്യത്തിന് യാതൊരു ഉടച്ചിലും സംഭവിച്ചിട്ടില്ല, പറഞ്ഞു വരുന്നത് ബോളിവു!ഡിന്റെ സ്‌റ്റൈലിഷ് താരം സുസ്മിത സെന്നിനെക്കുറിച്ചാണ്. ഏറ്റവും പുതിയ വിശേഷം വിവാഹത്തെക്കുറിച്ചു താരം നടത്തിയ ചില പരാമര്‍ശങ്ങളാണ്.
എന്നാണു വിവാഹം, ഇത്രയും പ്രായമായില്ലേ ഇനി എന്നത്തേക്കു മാറ്റിവെക്കാനാണ്, ദത്തുപുത്രിമാര്‍ വളര്‍ന്നില്ലേ ഇനി സ്വതന്ത്രയായല്ലോ ഒരു വിവാഹത്തെക്കുറിച്ച് ആലോചിച്ചൂടെ എന്ന ചോദ്യങ്ങള്‍ കേട്ടുമടുത്തതു കൊണ്ടാകണം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോയ്‌ക്കൊപ്പം എന്തുകൊണ്ടാണ് താന്‍ സിംഗിള്‍ ആയി കഴിയുന്നതെന്ന് താരം വ്യക്തമാക്കിയത്.
'എന്തുകൊണ്ടാണ് ഇപ്പോഴും സിങ്കിള്‍ ആയി കഴിയുന്നതെന്ന് അവര്‍ ചോദിക്കുന്നു. എന്തുകൊണ്ടു തനിച്ചായിക്കൂടാ? ഞാന്‍ മറുപടി പറയും. ഞാന്‍ എന്റെ നിലപാടില്‍ സുരക്ഷിതയാണ്, ഇങ്ങനെയായിരിക്കുമ്പോള്‍ തന്നെ എനിക്ക് മറ്റുളളവരുടെ നിലപാടുകളെ ബഹുമാനിക്കാനും അഭിനന്ദിക്കാനും കഴിയുന്നുണ്ട്. അതെന്തു തന്നെയായാലും. സിങ്കിള്‍ ആയാലും ഡബിള്‍ ആയാലും നാം വിജയിക്കാന്‍ വേണ്ടിയാണ് കളിക്കുന്നത്. എന്നെ സംബന്ധിച്ചിടത്തോളം തീ കൊണ്ടു കളിക്കാന്‍ ഇഷ്ടപ്പെടുന്ന ആ കാരണഭൂതനെ ഞാന്‍ കാണാനിരിക്കുന്നതേയുള്ളു. ''സുസ്മിത പറയുന്നു.
സംവിധായകന്‍ വിക്രം ഭട്ടുമായും നടന്‍ രണ്‍ദീപ് ഹൂഡയുമായൊക്കെ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്ന താരമായിരുന്നു സുസ്മിത സെന്‍. 23 വര്‍ഷം മുമ്പ് മനിലയില്‍ വച്ചു നടന്ന മിസ് യൂണിവേഴ്‌സ് മത്സരത്തിലാണ് സുസ്മിത വിജയപ്പട്ടം കരസ്ഥമാക്കിയത്. 1996ല്‍ ദസ്തക് എന്ന ചിത്രത്തിലൂടെയായിരുന്നു ബോളിവുഡിലെ തുടക്കം. വിവാഹം കഴിച്ചില്ലെങ്കിലും തന്റെയുള്ളില്‍ സ്‌നേഹസമ്പന്നനായ ഒരമ്മയുണ്ടെന്നു തെളിയിക്കുന്നതായിരുന്നു സുസ്മിതയുടെ ജീവിതം. കുട്ടികളെ ഏറെ ഇഷ്ടപ്പെട്ട സുസ്മിത രണ്ടു പെണ്‍മക്കളെ ദത്തെടുക്കുകയായിരുന്നു. റെനീ , അലീസാ എന്നു പേരിട്ട മക്കള്‍ക്ക് ഇപ്പോള്‍ പതിനാറും എട്ടും പ്രായമായി.മക്കള്‍ക്കൊപ്പമുള്ള ഓരോ നിമിഷങ്ങളും ആരാധകര്‍ക്കു പങ്കുവെക്കാന്‍ സുസ്മിത മടികാണിക്കാറില്ല. മക്കളുടെ വിജയങ്ങളും അവര്‍ക്കൊപ്പം അവധിദിവസങ്ങള്‍ ആഘോഷമാക്കുന്നതുമൊക്കെ ഈ അമ്മ സമൂഹമാധ്യമത്തില്‍ പങ്കുവെക്കാറുണ്ട്.
https://www.facebook.com/Malayalivartha