അവിവാഹിത സംവിധായകന് വാടക ഗര്‍ഭപാത്രം വഴി മകനും മകളും

ബോളിവുഡിലെ 'ബാച്‌ലര്‍'മാരില്‍ പ്രമുഖനായ സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹര്‍ ഇനി ഇരട്ടക്കുട്ടികളുടെ അച്ഛനും അമ്മയും. ടെസ്റ്റ് ട്യൂബ് ശിശു സാങ്കേതിക വിദ്യയിലൂടെ വാടക ഗര്‍ഭപാത്രം വഴിയാണു കുഞ്ഞുങ്ങള്‍ പിറന്നത്. അച്ഛന്‍ പരേതനായ യഷ് ജോഹറിന്റെ ഓര്‍മയില്‍ മകനെ 'യഷ്' എന്നും അമ്മ ഹീരുവിന്റെ പേരു തിരിച്ചിട്ടു മകളെ 'റൂഹി' എന്നും വിളിക്കുന്നതായി കരണ്‍ ട്വീറ്റ് ചെയ്തു.
അന്ധേരിയിലെ മസ്‌റാനി ആശുപത്രിയില്‍ ഫെബ്രുവരി ഏഴിനു കുഞ്ഞുങ്ങള്‍ പിറന്നെങ്കിലും കഴിഞ്ഞ ദിവസം മുംബൈ മുനിസിപ്പല്‍ കോര്‍പറേഷനില്‍ റജിസ്റ്റര്‍ ചെയ്തപ്പോഴാണു വാര്‍ത്ത പുറത്തുവന്നത്. ''എന്റെ ജീവിതത്തിലേക്കു രണ്ടു പേര്‍ കൂടി വന്നിരിക്കുന്നു. കുഞ്ഞുങ്ങളെ പേറിയ ആ അമ്മയോട് എന്നും കടപ്പാടുണ്ടാകും. മക്കള്‍ക്കായി ജോലിയുടെ ഉത്തരവാദിത്തങ്ങള്‍ കുറയ്ക്കണം. എന്റെ സ്‌നേഹനിധിയായ അമ്മയുടെ സാന്നിധ്യമായിരിക്കും കുഞ്ഞുങ്ങള്‍ക്കു കരുത്താവുക''.
ജിതേന്ദ്രയുടെ മകന്‍ തുഷാര്‍ കപൂര്‍ ആണു ബോളിവുഡില്‍ ആദ്യമായി വാടക ഗര്‍ഭപാത്രം വഴി മകനെ സ്വന്തമാക്കിയ 'അവിവാഹിത അച്ഛന്‍'. ഷാറുഖ് ഖാന്റെയും ഭാര്യ ഗൗരി ഖാന്റെയും മൂന്നാമത്തെ മകനും ആമിര്‍ ഖാന്റെയും ഭാര്യ കിരണ്‍ റാവുവിന്റെയും കുഞ്ഞും വാടക ഗര്‍ഭപാത്രത്തിലാണു പിറന്നത്.
https://www.facebook.com/Malayalivartha