ദുല്‍ഖര്‍ സല്മാന് നായകനായ 'കാര്വാന്' പ്രദര്‍ശനം തടഞ്ഞ് കോടതി ; റിലീസ് മുന്‍നിശ്ചയിച്ച പോലുണ്ടാകുമെന്ന് ദുല്‍ഖര്‍ സല്മാന്
ദുല്‍ഖര്‍ സല്മാന് നായകനായ ബോളിവുഡ് ചിത്രം 'കാര്‍വാന്റെ' റിലീസ് തടഞ്ഞ് കോടതി. സംവിധായകന് സഞ്ജു സുരേന്ദ്രന്റെ ഹര്‍ജിയിലാണ് തൃശൂര്‍ അഡീഷനല്‍ ജില്ലാ ജഡ്ജിയുടെ ഉത്തരവ്. 'ഏദന്‍' എന്ന മലയാള ചിത്രത്തിന്റെ പകര്‍പ്പാണു കാര്വാന് എന്നാരോപിച്ചാണു നടപടി. ചിത്രം നാളെ റിലീസ് ചെയ്യാനിരിക്കെയാണു കോടതിയുടെ ഉത്തരവ്.
അതേസമയം, മുന്‍നിശ്ചയപ്രകാരം കാര്‍വാന്റെ റിലീസ് ഓഗസ്റ്റ് മൂന്നിനു തന്നെയുണ്ടാകുമെന്ന് ദുല്‍ഖര്‍ സല്മാന് അറിയിച്ചു. ഫെയ്സ്ബുക്കിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
https://www.facebook.com/Malayalivartha