റൊമാന്റിക്കിന്റെ പോസ്റ്ററും റൊമാന്റിക്ക് തന്നെ ..പക്ഷെ ഒരൽപം അതിരുവിട്ടുപോയി ... അര്‍ധ നഗ്‌നയായ നായിക നായകനെ ആലിംഗനം ചെയ്യുന്ന പോസ്റ്റര്‍ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണിപ്പോൾ

റൊമാന്റിക്കിന്റെ പോസ്റ്ററും റൊമാന്റിക്ക് തന്നെ ..പക്ഷെ ഒരൽപം അതിരുവിട്ടുപോയി ... അര്‍ധ നഗ്‌നയായ നായിക നായകനെ ആലിംഗനം ചെയ്യുന്ന പോസ്റ്റര്‍ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണിപ്പോൾ
അനില്‍ പദൂരി സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രം റൊമാന്റികിന്റെ പോസ്റ്റര്‍ വലിയ ചര്‍ച്ചയാകുന്നു...
അര്‍ധ നഗ്‌നയായ നായിക നായകനെ ആലിംഗനം ചെയ്യുന്ന റൊമാന്റിക് സിനിമയിലെ പോസ്റ്റര്‍ ആണ് ഇത് .
ഇതോടവ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ് ഈ ചിത്രം. തെലുങ്കുചിത്രം റൊമാന്റിക്കിന്റെ പോസ്റ്ററാണ് ഇപ്പോള്‍ ചൂടുപിടിച്ച വിവാദത്തിലേക്കായിരിക്കുന്നത്. അര്‍ദ്ധനഗ്‌നയായി നായകനെ ആലിംഗനം ചെയ്യുന്ന നായികയുടെ ചിത്രമാണ് പോസ്റ്ററിലുള്ളത്. സംവിധായകന്‍ രാംഗോപാല്‍ വര്‍മ്മയാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവച്ചത്.
പ്രണയം അതി തീവ്രമാണ്' എന്ന തലവാചകത്തോടെയാണ് ഫസ്റ്റ് ലുക് പുറത്തിറങ്ങിയിരിക്കുന്നത്. നായകന്റെ കരവലയത്തിനുള്ളിലെ നായികയെയാണ് ഫസ്റ്റ് ലുക്കിൽ കാണാൻ കഴിയുക...
യുവതാരങ്ങളായ ആകാശ് പുരി, ക്രിതിക ശര്‍മ എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തുന്നത്. അര്‍ധഗ്‌നയായ നായികയുടെ ദൃശ്യം ഉള്‍പ്പെടുത്തിയ പോസ്റ്ററിനെ അനുകൂലിച്ചും വിമര്‍ച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. അനില്‍ പദൂരിയാണ് ചിത്രത്തിന്റെ സംവിധായകന്‍.
കാട്ടുചെമ്പകത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ ചാർമി കൗർ, സംവിധായകൻ പുരി ജഗന്നാഥ് എന്നിവരാണ് നിർമാണം... ഗോവ, മുംബൈ എന്നിവിടങ്ങളിലായി സിനിമയുടെ രണ്ടു ഷെഡ്യൂളുകള്‍ ചിത്രീകരിച്ചു. സുനില്‍ കശ്യപാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ഛായാഗ്രഹണം- നരേഷ്.
https://www.facebook.com/Malayalivartha