ലേഡി ഗാഗ പറയുന്നു, താന്‍ അവസാനമായി കുളിച്ചത് എന്നാണെന്ന് ഓര്‍മ്മയില്ല!

പോപ് ക്വീന്‍ ലേഡി ഗാഗ ഏവരെയും ഞെട്ടിക്കുന്ന ഒരു തുറന്നു പറച്ചില്‍ നടത്തി.
താന്‍ അവസാനമായി കുളിച്ചതെന്നാണെന്ന് ഓര്‍മ്മയില്ലെന്ന ഗാഗയുടെ ട്വീറ്റ് ആണ് ആരാധകരെ ഞെട്ടിച്ചത്.
തന്റെ പുതിയ ആല്‍ബമായ എല്‍ജി6 പുറത്തിറക്കാനുള്ള തിരക്ക് കൊണ്ടാണ് കുളി ഉപേക്ഷിച്ചതെന്ന് ഗാഗ തുറന്നു പറയുന്നു.
അടുത്ത വര്‍ഷമാണ് എല്‍ജി 6 ആല്‍ബം പുറത്തിറങ്ങുക. ഗാഗയുടെ ആറാം ആല്‍ബമാണിത്.
ആരാധകരുമായി സംവദിക്കുന്നതിന് എല്‍ജി6 എന്ന ഹാഷ്ടാഗോടെയാണ് ഗാഗയുടെ ട്വീറ്റ്.
ഗാഗയുടെ ട്വീറ്റ് മിനിട്ടുകള്‍ക്കുള്ളില്‍ വൈറലായി. നേരത്തെ ലോകാ സമസ്താ സുഖിനോ ഭവന്തുവെന്ന ഗാഗയുടെ ട്വീറ്റും വൈറലായിരുന്നു.
യോഗ പഠിച്ചപ്പോഴാണ് തനിക്ക് സംസ്‌കൃതത്തോട് ഇഷ്ടം തോന്നിയതെന്നും താരം അന്ന് വെളിപ്പെടുത്തിയിരുന്നു.
https://www.facebook.com/Malayalivartha