ഏതു വേഷവും സന്തോഷത്തോടെ ചെയ്യും....എനിക്ക് ഒരുദിവസം മാംസാഹാരം കഴിക്കാൻ തോന്നിയാൽ ഞാൻ ഭക്ഷിക്കും. അതുപോലെ തന്നെയാണ് വേശ്യയുടെ വേഷവും ചെയ്തത്.’–ഏറെ വിമർശിക്കപ്പെട്ട ‘ബെഗുസരെ’യിലെ വേശ്യാവേഷത്തിനെ കുറിച്ച് ശ്വേത

ഏതു വേഷവും സന്തോഷത്തോടെ ചെയ്യും....എനിക്ക് ഒരുദിവസം മാംസാഹാരം കഴിക്കാൻ തോന്നിയാൽ ഞാൻ ഭക്ഷിക്കും. അതുപോലെ തന്നെയാണ് വേശ്യയുടെ വേഷവും ചെയ്തത്.’–ഏറെ വിമർശിക്കപ്പെട്ട ‘ബെഗുസരെ’യിലെ വേശ്യാവേഷത്തിനെ കുറിച്ച് ശ്വേത
മികച്ച വേഷങ്ങളിലൂടെ ടെലിവിഷൻ പ്രേക്ഷകരുടെ മനംകവർന്ന താരമായ ശ്വേത തിവാരി രണ്ടു പതിറ്റാണ്ടിലേറെയായി കുടുംബസദസ്സുകളിലെ സ്ഥിരം അഥിതിയാണ് . ഒപ്പം വന്നവരെല്ലാം സിനിമയിലേക്ക് ചേക്കേറിയപ്പോൾ ശ്വേത മാത്രം ഇപ്പോഴും ടെലിവിഷൻ വേഷങ്ങളിൽ ഒതുങ്ങി നിൽക്കാൻ താല്പര്യപ്പെടുകയായിരുന്നു . പണം, പ്രശസ്തി, പദവി അങ്ങനെ തനിക്ക് എല്ലാം നൽകിയത് ടെലിവിഷനാണ്. അതില്‍ കൂടുതലൊന്നും ആഗ്രഹിക്കുന്നില്ല. അതുകൊണ്ടു തന്നെ ടെലിവിഷൻ വേഷങ്ങൾ ഒരിക്കലും ഉപേക്ഷിക്കിള്ള എന്നാണു ശ്വേതപറയുന്നത്. വൈവിധ്യമുള്ള കഥാപാത്രങ്ങളെ തികഞ്ഞ അഭിനയ മികവോടെ പ്രേക്ഷകരുടെ മുന്നിലെത്തിക്കാൻ ശ്വേതക്ക് കഴിഞ്ഞിട്ടുണ്ട്
ടെലിവിഷൻ ഒരിക്കലും ഒരു ചെറിയ മാധ്യമം അല്ല..അത് സിനിമയോളം തന്നെയോ അതിലും വലുതോ ആയ മാധ്യമമാണ്. പുതുതലമുറയുടെ ഇഷ്ടാനുസരണം കഥാപാത്രങ്ങളെ സൃഷ്ടിക്കുന്ന ഇടമാണ് ടെലിവിഷൻ.’– ശ്വേത തിവാരി പറഞ്ഞു. ഇപ്പോൾ ലോകത്തെവിടെയായാലും ടെലിവിഷൻ പരിപാടികൾ കാണാൻ കഴിയും. കാരണം ഏത് പരിപാടിയും ഓൺലൈനിൽ കാണാവുന്നതാണെന്നും ശ്വേത വ്യക്തമാക്കി
ഏതുതരം വേഷവും ടെലിവിഷന്‍ ഷോകളിൽ ചെയ്യാൻ തയാറാണെന്നും അത് തന്റെ ജോലിയുടെ ഭാഗമാണെന്നുമാണ് ശ്വേത പറയുന്നത് .
‘ആളുകൾ പലപ്പോഴും എന്റെ തിരഞ്ഞെടുപ്പുകളെ വിമർശിച്ചിട്ടുണ്ട്. ‘ബെഗുസരെ’യിലെ വേശ്യാവേഷത്തിലാണ് ഞാൻ ഏറെ വിമർശിക്കപ്പെട്ടത്. പക്ഷേ, എനിക്കു കിട്ടിയ ശക്തമായ കഥാപാത്രങ്ങളിൽ ഒന്നായിരുന്നു അത്. നിരവധിപേർ ആ വേഷം ഞാൻ ചെയ്തപ്പോൾ നെറ്റി ചുളിച്ചു. പക്ഷേ ഒരു അഭിനേതാവ് എന്ന നിലയിൽ അതെന്റെ ജോലിയാണ്. ജോലി എന്നത് അനുഗ്രഹമാണ്. എനിക്ക് ഒരുദിവസം മാംസാഹാരം കഴിക്കാൻ തോന്നിയാൽ ഞാൻ ഭക്ഷിക്കും. അതുപോലെ തന്നെയാണ് വേശ്യയുടെ വേഷവും ചെയ്തത്.’– ശ്വേത പറഞ്ഞു
ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും സജീവമായിരുന്നപ്പോഴാണ് ശ്വേത രാജ ചൗധരിയെ വിവാഹം കഴിച്ചത് എന്നാൽ അധികം കഴിയുന്നതിനു മുൻപ് ഇരുവരും വേർപിരിഞ്ഞു . ചൗധരിയുമായുള്ള ബന്ധം വേർപിരിഞ്ഞതിനു ശേഷം 2013 ൽ അഭിനവ് കോഹ്ലിയെ വിവാഹം കഴിച്ചു. എന്നാല്‍ മകള്‍ പാലക്കിനെ ഭര്‍ത്താവ് അഭിനവ് നിരന്തരമായി മര്‍ദ്ദിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നുവെന്നാരോപിച്ച് ഈ ബന്ധവും അവസാനിപ്പിച്ചു .
രണ്ടു പ്രണയ ജീവിതവും പരാജയപ്പെട്ടതിനു പിന്നാലെ മൂന്നാമത്തെ പ്രണയത്തെ കുറിച്ചു മനസ്സു തുറനൊന്ത് ഇങ്ങനെയാണ് ..ഇത്തവണ താൻ സ്നേഹിക്കുന്നത് തന്റെ രണ്ട് മക്കളെയാണെന്നും മറ്റൊരാളെ സ്നേഹിക്കാൻ തനിയ്ക്ക് ഇപ്പോൾ സമയമില്ലെന്നും ആണ് നടി പറഞ്ഞത്
https://www.facebook.com/Malayalivartha