ഹോളിവുഡ് നടന്‍ തോമസ് ജെഫേഴ്‌സണ്‍ ബേഡ് വെടിയേറ്റു മരിച്ചു

പ്രമുഖ അമേരിക്കന്‍ നടന്‍ തോമസ് ജെഫേഴ്‌സണ്‍ ബേഡ് അറ്റ്‌ലാന്റയില്‍ വെടിയേറ്റു മരിച്ചു. 70 വയസ്സായിരുന്നു. സ്‌പൈക്ക് ലീയ്ക്കൊപ്പം ഹീ ഗോറ്റ് ഗെയിം, ഗെറ്റ് ഓണ്‍ ദി ബസ്, ക്ലോക്കേഴ്സ് തുടങ്ങി നിരവധി ഹിറ്റ് പ്രോജക്ടുകളില്‍ തോമസ് ജെഫേഴ്‌സണ്‍ ബേഡ് പ്രവര്‍ത്തിച്ചിട്ടുണ്ട്.
അജ്ഞാതനു വെടിയേറ്റെന്ന വിവരം ലഭിച്ചാണു ഞായര്‍ പുലര്‍ച്ചെയോടെ പോലീസ് സംഭവസ്ഥലത്ത് എത്തുന്നത്. വെടിയേറ്റ് തല്‍ക്ഷണം മരിച്ച നിലയിലായിരുന്നു തോമസ് ജെഫേഴ്‌സണ്‍ ബേഡിന്റെ മൃതദേഹം പോലീസ് കണ്ടെത്തിയത്.
നിരവധി തവണ വെടിയേറ്റതിന്റെ മുറിവുകള്‍ ബേഡിന്റെ ശരീരത്തില്‍ ഉണ്ടായിരുന്നതായി അറ്റ്‌ലാന്റ പോലീസ് വക്താവ് ആന്റണി ഗ്രാന്റ് പറഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha