പ്രമുഖ സൂപ്പര്‍സ്റ്റാറിന് എയ്ഡസ് പിടിപെട്ടു, സിനിമാലോകമാകെ എയ്ഡസ് പേടിയില്‍

സൂപ്പര്‍സ്റ്റാറിന് എയഡ്‌സ് ബാധിച്ചുവെന്ന വാര്‍ത്ത സിനിമാ ലോകത്തെ ഞെട്ടിച്ചു. പ്രമുഖ ഹോളീവുഡ് സൂപ്പര്‍സ്റ്റാറിനാണ് എയ്ഡ്‌സ് എന്ന മാരക രോഗം പിടിപെട്ടതെന്ന റിപ്പോര്‍ട്ട് പുറത്ത് വരുന്നത്. അനേകം നടിമാരും ഹോളിവുഡ് താരങ്ങളും കാമുകിമാരുണ്ടായിരുന്ന ഈ നടന്‍ കുത്തഴിഞ്ഞ ലൈംഗികജീവിതമായിരുന്നു നയിച്ചിരുന്നത്. രോഗബാധയുണ്ടായതിനെ തുടര്‍ന്ന് ഇയാള്‍ തന്റെ മുന്‍കാമുകിയ്‌ക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണ്. ഇതോടെ ഹോളിവുഡിലാകമാനം എയ്ഡ്‌സ് പേടി പടര്‍ന്ന് പിടിച്ചിരിക്കുകയാണ്.
ടിവിതാരം, ഗ്ലാമര്‍ മോഡല്‍, അവാര്‍ഡ് നേടിയ ഒരു അഭിനേത്രി, ഒരു റിലീജിയസ് സിനിമാതാരം, ഹോളിവുഡിലെ ഒരു പ്രമുഖ വനിത തുടങ്ങിയ നിരവധി പേര്‍ ഇദ്ദേഹത്തിന്റെ കാമുകിമാരായിരുന്നു.ഇവരില്‍ ആരില്‍ നിന്നെന്ന് കണ്ടെത്താനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. നടന് എയ്ഡ്‌സ് പിടിപെട്ടെന്ന് വാര്‍ത്ത ഹോളിവുഡിലാകമാനം കത്തിപടര്‍ന്നിട്ടുണ്ട്. നടനുമായി ബന്ധമുള്ള പല നടിമാരും ആശങ്കയിലാണ്.
ഇവരില്‍ ആരില്‍ നിന്നാണ് നടന് രോഗബാധയുണ്ടായതെന്നത് തെളിയുന്നതിന്റെ അടിസ്ഥാനത്തില്‍ അതിന് കാരണക്കാരിയായവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് നടന്റെ അഭിഭാഷകര്‍.
എച്ച്‌ഐവി ചികിത്സിച്ച് മാറ്റാവുന്ന രോഗമാണെന്നും അതിനാല്‍ നടന്റെ പ്രഫഷനെയും ജീവിതത്തെയും ഇത് ബാധിക്കില്ലെന്നുമാണ് പ്രസ്തുത ഉറവിടം വെളിപ്പെടുത്തുന്നത്.തനിക്കുണ്ടായ അവസ്ഥയെപ്പറ്റി ജനങ്ങളോട് തുറന്ന് വെളിപ്പെടുത്താന്‍ തയ്യാറാകണമെന്ന് നടനോട് സുഹൃത്തുക്കള്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും എന്നാല്‍ അദ്ദേഹം അതിന് തയ്യാറായിട്ടില്ലെന്നും റിപ്പോര്‍ട്ടുണ്ട്. ഇത് തന്റെ കരിയറിനെ ദോഷകരമായി ബാധിക്കുമെന്നാണത്രെ അദ്ദേഹം ഭയപ്പെടുന്നത്. ഇതറിഞ്ഞാല്‍ കാമുകിമാര്‍ തനിക്കെതിരെ നിയമനടപടിക്ക് മുന്നോട്ട് വരുമെന്നും അദ്ദേഹം ഭയപ്പെടുന്നുണ്ട്.
എന്‍ബിഎ സ്റ്റാര്‍ മാജിക് ജോന്‍സന്‍, ഫ്രാങ്കി ഗോസ്, ഹോളിവുഡിലെ ഹോളി ജോണ്‍സന്‍ തുടങ്ങിയ പ്രമുഖ താരങ്ങള്‍ക്ക് എച്ച്‌ഐവി ഉണ്ട്.ഇത് മൂലം പ്രതിരോധ സംവിധാനം ദുര്‍ബലമാവുകയും ഇത് എയ്ഡ്‌സിന് വഴിയൊരുക്കുകയും ചെയ്യും. യുകെയില്‍ ഒരു ലക്ഷം പേര്‍ എച്ച്‌ഐവി ബാധിതരാണ് ജിവിക്കുന്നുണ്ടെന്നാണ് നാഷണല്‍ എയ്ഡ്‌സ് ട്രസ്റ്റ് വെളിപ്പെടുത്തിയിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha