ഇതാണ് ആ നടന്‍..എയ്ഡ്‌സ് ബാധിച്ച ഹോളിവുഡ് നടന്‍ ചാര്‍ളി ഷീന്‍; അനേകം ഹോളിവുഢ് നടിമാരും ആരാധികമാരും പരിശോധനകള്‍ക്കായി ക്യൂ നില്‍ക്കുന്നു

നൂറു കണക്കിന് സ്ത്രീകള്‍ക്ക് എയ്ഡ്‌സ് പകര്‍ന്ന ഹോളിവുഡ് നടനെ തിരിച്ചറിഞ്ഞു. ഹോളിവുഡിനെ ഒന്നാകെ ആശങ്കയിലാഴ്ത്തിയ വാര്‍ത്തയ്ക്ക് അവസാനം അന്ത്യം. പലരിലേക്കും സംശയത്തിന്റെ മുന നീണ്ടിരുന്നെങ്കിലും ഒടുവില്‍ അതെല്ലാം അസ്ഥാനത്തായി. മദ്യവും മയക്കുമരുന്നും മദിരാക്ഷികളുമായി വളരെ കുത്തഴിഞ്ഞ ഒരു ജീവിതം നയിക്കുന്ന ഷീന് എയ്ഡ്‌സ് ബാധിച്ചതില്‍ മിക്കവര്‍ക്കും അത്ഭുതമില്ല. എന്നാല്‍ ഈ വാര്‍ത്ത പുറത്ത് വന്നതോടെ ഇദ്ദേഹവുമായി ബന്ധമുള്ള ഹോളിവുഢ് നടിമാരും ആരാധികമാരുമായ നൂറ് കണക്കിന് സ്ത്രീകള്‍ ആശങ്കകളോടെ പരിശോധനകള്‍ക്കായി പരക്കം പായുകയാണെന്നും റിപ്പോര്‍ട്ടുണ്ട്.
പ്രശസ്തനായ ഒരു ഹോളിവുഢ് നടന് എയ്ഡ്‌സ് ബാധിച്ചുവെന്ന ആശങ്കള്‍ പടരാന്‍ തുടങ്ങിയിട്ട് നാളേറെയായി. രോഗം ബാധിച്ചയാളെക്കുറിച്ച് ചില അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും അതാരാണെന്ന ഔദ്യോഗിക വെളിപ്പെടുത്തല്‍ ഇതുവരെയുണ്ടായിരുന്നില്ല. എന്നാല്‍ അത് ചാര്‍ളി ഷീന്‍ ആണെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്. ഇന്ന് രാവിലെയുള്ള ട്യൂസ്‌ഡേമോണിങ് പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് മാറ്റ് ലൗറോട് ഇക്കാര്യം ഷീന്‍ തന്നെ വെളിപ്പെടുത്തുമെന്നാണ് എന്‍ബിസി ന്യൂസ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഇന്നത്തെ ഷോയില്‍ ഷീന്‍ തന്നെ ബാധിച്ചിരിക്കുന്ന രോഗത്തെ പറ്റിയുള്ള വ്യക്തിപരമായ പ്രസ്താവനകള്‍ നടത്തുമെന്നാണ് എന്‍ബിസി പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം മുതല്‍ ഈ നടന്‍ വെള്ളിത്തിരയില്‍ നിന്നും അകന്ന് നില്‍ക്കുകയായിരുന്നു.2014ല്‍ തന്റെ ഷോയായ ആന്‍ഗര്‍ മാനേജ്‌മെന്റിന് തിരശീല വീണതിന് ശേഷം ഇദ്ദേഹത്തെ ടെലിവിഷനിലും കാണാനുണ്ടായിരുന്നില്ല.
ഇദ്ദേഹത്തിന്റെ രണ്ടാമത്തെ ഭാര്യയായ ഡെനിസ് റിച്ചാര്‍ഡ്‌സിന് ഈ വിവരം അറിയാമെന്നും അവര്‍ വേര്‍പിരിഞ്ഞ 2006 മുതല്‍ ഇദ്ദേഹത്തില്‍ രോഗത്തിന്റെ പ്രാരംഭലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. എച്ച്‌ഐവി ആണെന്നറിഞ്ഞിട്ടും ഷീന്‍ നിരവധി സ്ത്രീകളുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.തനിക്ക് മഹാരോഗമുണ്ടെന്ന് മറച്ച് വച്ചായിരുന്നു അദ്ദേഹം ഇത്തരത്തില്‍ പ്രവര്‍ത്തിച്ചത്.ഇദ്ദേഹം അവരെ ചതിക്കുകയായിരുന്നെന്ന് ചുരുക്കം.
എല്ലാവരും അറിയെ മൂന്ന് ഭാര്യമാരാണ് ഷീനിനുള്ളത്.ഇതിന് പുറമെ നിരവധി കാമുകിമാരും ഇദ്ദേഹത്തിനുണ്ട്. നിരവധി പോണ്‍ സ്റ്റാറുകളുടെ കൂടെ ജീവിതം ആഘോഷിച്ചിട്ടുമുണ്ട്. എച്ച്‌ഐവി ബാധിച്ചിട്ടും തന്റെ ശീലങ്ങള്‍ക്ക് മാറ്റം വരുത്താന്‍ അദ്ദേഹം തയ്യാറായിട്ടില്ലെന്നാണ് ദി എന്‍ക്വയറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇക്കാരണത്താലാണ് ഇദ്ദേഹവുമായി ബന്ധപ്പെട്ട നിരവധി സ്ത്രീകള്‍ക്ക് എയ്ഡ്‌സ് പകര്‍ന്നിരികക്കാമെന്ന ആശങ്ക ഇപ്പോള്‍ ശക്തമായിരിക്കുന്നത്. ഇതിലൊരു സ്ത്രീ ഇതിന്റെ പേരില്‍ ഷീനിനെതിരെ സിവില്‍ നിയമനടപടിക്കായി ഒരുങ്ങിയിറങ്ങിയിട്ടുമുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha