പുതിയ ചിത്രത്തില്‍ ലിയനാര്‍ഡോയെ കരടി ബലാത്സംഗം ചെയ്യുന്നതായി ചിത്രീകരിച്ചിട്ടുണ്ടെന്ന് അഭ്യൂഹം

ഹോളിവുഡ് സൂപ്പര്‍താരങ്ങളില്‍ ഒരാളായ ലിയനാര്‍ഡോ ഡികാപ്രിയോ ഓസ്‌ക്കര്‍ അവാര്‍ഡ് പ്രതീക്ഷിക്കുന്ന \'ദി റിവനെന്റ്\' എന്ന പുതിയ ചിത്രത്തില്‍ താരം ഒരു പെണ്‍കരടിയാല്‍ രണ്ടു തവണ റേപ്പ് ചെയ്യപ്പെടുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. ഹ്യൂ ഗ്ലാസ്സ് എന്നയാളുടെ സാഹസിക ജീവിതം പറയുന്ന ഒരു നോവലിനെ ആസ്പദമാക്കിയുള്ള സിനിമയില്‍ ഒരു പെണ്‍കരടി താരത്തെ ലൈംഗികതയ്ക്ക് വിധേയമാക്കുന്നതായി രണ്ടു രംഗങ്ങള്‍ ഉണ്ടെന്ന് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത് ഡ്രഡ്ജ്‌റിപ്പോര്‍ട്ട്.കോം ആണ്.
കരടിയും ലിയനാര്‍ഡോയുമായി മല്‍പ്പിടുത്തം നടത്തുന്ന രംഗം ഉണ്ടെങ്കിലും അത് ബലാത്സംഗ രംഗമല്ലെന്ന് സിനിമ കണ്ട ചിലര്‍ പറഞ്ഞു. ഇതിനെ നിര്‍മ്മാതാക്കളായ ഫോക്‌സ് സ്റ്റുഡിയോയും പിന്തുണയ്ക്കുന്നു. സിനിമയില്‍ ഡികാപ്രിയോയുടെ കഥാപാത്രമായ ഹ്യൂ ഗ്ലാസ്സിനെ പെണ്‍കരടി ആക്രമിക്കുന്ന രംഗമുണ്ട്. കരടികുഞ്ഞുങ്ങള്‍ക്ക് ഭീഷണിയാകുമെന്ന് തോന്നുന്ന ഒരു സാഹചര്യത്തിലാണെന്ന് അങ്ങനെ സംഭവിക്കുന്നത് എന്ന് ഇവര്‍ പറയുന്നു. സിനിമയില്‍ കരടിയുമായി ഡികാപ്രിയോയുടെ ഒരു ബലാത്സംഗ സീനുകളും ഇല്ലെന്നും ഫോക്‌സ് സ്റ്റുഡിയോ വ്യക്തമാക്കുന്നു. സിനിമയ്ക്ക് അടിസ്ഥാനമായ യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി രചിച്ച നോവലിലും ഗഌസ്സിനെ കരടി ആക്രമിക്കുന്നുണ്ട്. എന്നാല്‍ ബലാത്സംഗം ചെയ്തതായി എഴുതിയിട്ടില്ല.
നോവലിലെ കരടിയും പെണ്‍കരടി തന്നെയാണ്. 1823 ല്‍ സൗത്ത് ഡാക്കോട്ടയില്‍ വെച്ച് തന്റെ കുഞ്ഞുങ്ങളെ സംരക്ഷിക്കാന്‍ 43 കാരനായ ഗ്ലാസ്സിനെ ഒരു പെണ്‍കരടി ആക്രമിച്ചിരുന്നു. കരടിയെ കൊല്ലാന്‍ കഴിഞ്ഞെങ്കിലും ഈ മുറിവിനെ തുടര്‍ന്നാണ് ഗ്ലാസ്സ് മരിക്കുന്നത്. തന്റെ ജീവിതത്തില്‍ ഒരിക്കലും അത്തരം ബുദ്ധിമുട്ട് സഹിക്കേണ്ടി വന്നിട്ടില്ലെന്ന് ആയിരുന്നു ഡികാപ്രിയോ ഈ കാര്യത്തെക്കുറിച്ച് നേരത്തേ പറഞ്ഞത്. സിനിമയില്‍ ഡികാപ്രിയോയുടെ നഗ്‌നരംഗങ്ങളുമുണ്ട്. ചൂടിന് വേണ്ടി താരം ഒരു ചത്ത കുതിരയുടെ അടിയില്‍ കിന്നുറങ്ങുന്ന രംഗം. ഡികാപ്രിയോയ്ക്ക് ഒപ്പം ടോം ഹാര്‍ഡിയും മറ്റൊരു പ്രധാനവേഷത്തില്‍ അഭിനയിക്കുന്ന ചിത്രം ക്രിസ്മസിനാണ് റിലീസ് ചെയ്യുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha