ഓസ്‌കര്‍ നാമനിര്‍ദ്ദേശ പട്ടിക തയ്യാര്‍ : 12 നോമിനേഷനുകളുമായി ദി റെവനന്റ്

88-ാമത് ഓസ്‌കര്‍ അവാര്‍ഡുകള്‍ക്കുള്ള നാമനിര്‍ദ്ദേശ പത്രികയായി. ലിയനാഡോ ഡി കാപ്രിയോയുടെ മികച്ച അഭിനയവുമായി എത്തിയ ദ റെവനന്റ് ആണ് 12 നോമിനേഷനുകളുമായി മുന്നിലുള്ളത്. പത്ത് നോമിനേഷനുകളുമായി ജോര്‍ജ്ജ് മില്ലറുടെ മാഡ് മാക്‌സ്: ഫ്യൂരി റോഡ് ആണ് രണ്ടാമത്. മികച്ച സിനിമകളുടെ വിഭാഗത്തില്‍ എട്ടു സിനിമകളാണ് മത്സരിക്കുന്നത്. റെവനന്റിന് ഓസ്‌കര്‍ ലഭിച്ചാല്‍ തുടര്‍ച്ചയായ രണ്ടാംവട്ടവും പുരസ്‌കാരമെന്ന നേട്ടം അലെഹാന്ദ്രോ ജി ഇനാരിറ്റുവിന് സ്വന്തമാകും. കഴിഞ്ഞ വര്‍ഷം ഇനാരിറ്റുവിന്റെ ബേര്‍ഡ് മാനായിരുന്നു മികച്ച ചിത്രം. മാര്‍ഷ്യന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് മാറ്റ് ഡാമന്‍, സ്റ്റീവ് ജോബ്‌സിന്റെ ജീവിത കഥ പറഞ്ഞ ചിത്രമായ സ്റ്റീവ് ജോബ്‌സിലൂടെ മൈക്കല്‍ ഫാസ്ബിണ്ടര്‍ റെവനന്റിലൂടെ ഡി കാപ്രിയോ എന്നിവരാണ് മികച്ച നടനാകാനുള്ള മത്സരത്തില്‍ മുന്നിലുള്ളത്. ഫെബ്രുവരി 28ന് കാലിഫോര്‍ണിയയിലെ ഹോളിവുഡിലെ ഡോള്‍ബി തിയേറ്ററില്‍ വെച്ച് പുരസ്‌കാരം പ്രഖ്യാപിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha