88-ാമത് ഓസ്‌കര്‍ പുരസ്‌കാരങ്ങളുടെ പ്രഖ്യാപനം ആരംഭിച്ചു

കാലിഫോര്‍ണിയയിലെ ഡോള്‍ബി തിയേറ്ററില്‍ 88-ാമത് ഓസ്‌കര്‍ പുരസ്‌കാരങ്ങളുടെ പ്രഖ്യാപനം തുടങ്ങി. സ്‌പോട്ട്‌ലൈറ്റ് എന്ന ചിത്രത്തിന് മികച്ച തിരക്കഥയ്ക്കുള്ള ഓസ്‌കര്‍ പുരസ്‌കാരം ലഭിച്ചു. മികച്ച അവലംബിത തിരക്കഥയ്ക്കുള്ള പുരസ്‌കാരം ദ ബിഗ് ഷോട്ട് എന്ന ചിത്രവും നേടി. അലീസിയ വികാന്‍ഡര്‍ (ചിത്രം: ഡാനീഷ് ഗേള്‍) മികച്ച സഹനടി .
അക്കാഡമി അവാര്‍ഡുകള്‍ പ്രഖ്യാപിക്കുന്നത് മികച്ച ചിത്രം, നടന്‍, നടി, സഹനടന്‍, സഹനടി എന്നിങ്ങനെ 24 വിഭാഗങ്ങളിലാണ്. ദ റെവനന്റ്, സ്‌പോട്ട്‌ലൈറ്റ്, ദ മാര്‍ഷ്യന്‍ തുടങ്ങി എട്ടു ചിത്രങ്ങളാണ് മികച്ച ചിത്രത്തിനായി മത്സരിക്കുന്നത്.
മികച്ച നടനുള്ള ഓസ്‌കറിന് റെവനന്റിലെ അഭിനയത്തിനു ലിയോനാര്‍ഡോ ഡികാപ്രിയോയും സ്റ്റീവ് ജോബ്‌സിലെ പ്രകടനത്തിനു മൈക്കിള്‍ ഫാസ്‌ബെന്‍ഡറിനുമാണ് സാധ്യത ഏറെയുള്ളത്. നടന്‍, സഹനടന്‍, സംവിധാനം, ഛായാഗ്രഹണം, എഡിറ്റിംഗ്, കോസ്റ്റ്യൂം, ചമയം, ശബ്ദമിശ്രണം, വിഷ്വല്‍ ഇഫക്ട്, പ്രൊഡക്ഷന്‍ ഡിസൈന്‍ വിഭാഗങ്ങളിലും ദ റെവനന്റിനു നോമിനേഷന്‍ ലഭിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha