ഓസ്‌കര്‍ പുരസ്‌കാരം: മികച്ച നടന്‍ ലിയനാഡോ ഡി കാപ്രിയോ; മികച്ച നടി ബ്രീ ലര്‍സണ്‍

ലിയനാഡോ ഡി കാപ്രിയോ (ദ റവനന്റ്) മികച്ച നടനുള്ള ഓസ്‌കര്‍ പുരസ്കാരത്തിന് അര്‍ഹനായി. ബ്രീ ലര്‍സണ്‍ (റൂം) മികച്ച നടിയും അലസാന്ദ്രോ ഇനാറട്ടു (ദ റവനന്റ്)വിെന മികച്ച സംവിധായകനായും തിരഞ്ഞെടുത്തു. സ്‌പോട്ട് ലൈറ്റ് ആണ് മികച്ച ചിത്രം. ഏറെ പ്രതീക്ഷയോടെ ഓസ്‌കറിനെത്തിയ മാഡ്മാക്‌സ് ഫ്യൂറി റോഡിന് ആറ് പുരസ്‌കാരങ്ങള്‍ ലഭിച്ചു. വസ്ത്രാലങ്കാരം, കലാസംവിധാനം, മേയ്ക്ക് അപ്പ്, എഡിറ്റിങ്ങ്, ശബ്ദ എഡിങ്ങ്, ശബ്ദമിശ്രണം എന്നിങ്ങനെയാണ് പുരസ്‌കാരങ്ങള്‍.
ഹോളിവുഡ് താരം ക്രിസ് റോക്ക് അവതാരകനായി എത്തിയ പരിപാടി കാലിഫോര്‍ണിയയിലെ ഡോള്‍ബി തിയറ്ററിലായിരുന്നു. റവറന്റിന് 12 നോമിനേഷനുകളും മാഡ് മാക്‌സിന് 10 നോമിനേഷനുകളുമായിരുന്നു ഉണ്ടായിരുന്നത്. മൊത്തം 24 വിഭാഗങ്ങളിലായാണ് അക്കാദമി അവാര്‍ഡുകള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha